Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കോണ്‍ഗ്രസ് ബൂത്ത് തല തിരഞ്ഞെടുപ്പ് ഞായറാഴ്ച തുടങ്ങും; നേതാക്കളെല്ലാം എത്തും

$
0
0
കാസര്‍കോട്: (www.kasargodvartha.com 09.08.2014) കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബൂത്ത് തല തിരഞ്ഞെടുപ്പിന്റെ പ്രാഥമിക കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയില്‍ 790 ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മണ്ഡലം പ്രസിഡണ്ടുമാരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

ഒരു ബൂത്ത് കമ്മിറ്റിയില്‍ നിന്നും പ്രസിഡണ്ട്്്, രണ്ട് വൈസ് പ്രസിഡണ്ടുമാര്‍, ഒരു ട്രഷറര്‍, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുക. വനിതകള്‍ക്കും പട്ടികജാതി - പട്ടികവര്‍ഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കും. 11,880 ഭാരവാഹികളാണ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിലവില്‍ വരുക.

ഓഗസ്റ്റ് 20 നുള്ളില്‍ ജില്ലയിലെ 41 മണ്ഡലം കമ്മിറ്റികളുടെയും 11 ബ്ലോക്ക് കമ്മിറ്റികളുടെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. 30ന് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും. ബൂത്ത് തലത്തില്‍ നിന്നും മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കാത്തതിനാല്‍ ഇലക്ഷന്‍ ഓഴിവാക്കിയായിരിക്കും പുനഃസംഘടിപ്പിക്കുക.

കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും അതാത് ബൂത്ത് കമ്മിറ്റികളില്‍ സംബന്ധിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Congress, Election, Leader, Kerala, Kasaragod, Booth Election, DCC President, CK Sreedharan

Keywords: Congress, Election, Leader, Kerala, Kasaragod, Booth Election, DCC President, CK Sreedharan. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>