Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സുള്ള്യയില്‍ തീറ്റ തേടി ഇറങ്ങിയ കാട്ടാന ഷോക്കേറ്റു ചത്തു

$
0
0
സുള്ള്യ: (www.kasargodvartha.com 10.08.2014) ഇഷ്ട ഭക്ഷണം തേടി ഇറങ്ങിയ കാട്ടു കൊമ്പന്‍ വനത്തിനുള്ളിലെ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റു ചരിഞ്ഞു. സുള്ള്യ റിസര്‍വ് ഫോറസ്റ്റിലെ നാല്‍ക്കൂര്‍ ഹെരെക്കജെയിലാണ് സംഭവം. 25 വയസു തോന്നിക്കുന്ന കൊമ്പനാനയാണ് ചത്തത്.

കഴിഞ്ഞ ദിവസം രാത്രി കത്രപ്പാടി കൊല്ലമൊഗറുവിലെ ചിന്നപ്പ ഗൗഡയുടെ പറമ്പില്‍ ഈ ആനയും രണ്ട് പിടിയാനകളും തീറ്റതേടി എത്തിയിരുന്നു. ആളുകള്‍ ഒച്ചവെക്കുകയും നായകള്‍ കുരയ്ക്കുകയും ചെയ്തതിനാല്‍ ആനകള്‍ അവിടെ നിന്നും കാട്ടിലേക്കു കയറിപ്പോവുകയായിരുന്നു. രാവിലെയാണ് കൊമ്പനെ റോഡരികില്‍ ചത്ത നിലയില്‍ കാണുന്നത്.

വനത്തിലൂടെ കടന്നു പോകുന്ന 11 കെ.വി. ലൈനിനു ചുവടെയുള്ള ഒരുതരം മരത്തിന്റെ ഇല തിന്നാനുള്ള ശ്രമത്തിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നു കരുതുന്നു. ബൈനെമര എന്നു വിളിക്കുന്ന തെങ്ങു വര്‍ഗത്തില്‍ പെട്ട മരത്തിന്റെ ഇലകള്‍ ആനകളുടെ ഇഷ്ട ഭക്ഷണമാണ്.

വനം, പോലീസ്, റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Sullia, Dead body, Death, Shock, Karnataka, Elephant, A wild elephant electrocuted in a farm at Sullia


Keywords: Sullia, Dead body, Death, Shock, Karnataka, Elephant, A wild elephant electrocuted in a farm at Sullia. 


Viewing all articles
Browse latest Browse all 67200

Trending Articles