Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സ്വാതന്ത്ര്യ ദിനാഘോഷം: വിപുലമായ പരിപാടികളുമായി ദുബൈ കെ.എം.സി.സി

$
0
0
ദുബൈ: (www.kasargodvartha.com 10.08.2014) ഇന്ത്യയുടെ 68-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളിലെന്നപോലെ ഈ വര്‍ഷവും ദുബൈ കെ.എം.സി.സിയുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍. 2014 ആഗസ്റ്റ് 14ന് വൈകുന്നേരം നടക്കുന്ന സെമിനാറോടെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

യു.എ.യിലെ സാമൂഹ്യ - സാംസ്‌ക്കാരിക - മാധ്യമ രംഗത്തെ പ്രമുഖര്‍ 'ഇന്ത്യ; തിരുത്തപെടുന്ന ചരിത്രവും സാംസ്‌കാരിക ഭാവിയും'എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും. സദസ്യര്‍ക്ക് സംവദിക്കാനുള്ള അവസരവും ഉണ്ടാകും. ആഗസ്റ്റ് 14ന് രാവിലെ 8.30ന് ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും ഉണ്ടാകും.

കോണ്‍സുലേറ്റ് പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കെ.എം.സി.സി കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന വിജ്ഞാന സദസില്‍ 'ഞാന്‍ അറിയുന്ന ഇന്ത്യ'എന്ന വിഷയത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറും.

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയും സര്‍ഗധാര വിഭാഗവും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ആക്റ്റിംഗ് പ്രസിഡണ്ട് മുഹമ്മദ് വെന്നിയൂര്‍ ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു. കുട്ടികളുടെ കലാ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 04 2727773 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഹനീഫ് കല്‍മട്ട പരിപാടികള്‍ വിശദീകരിച്ചു. നിസാമുദ്ദീന്‍ കൊല്ലം, അബ്ദുല്ല ആറങ്ങാടി, അബ്ദുല്‍ ഖാദര്‍ അരിപ്പ്രാമ്പ്ര, മുനീര്‍ ചെര്‍ക്കള, സി.എച്ച് നൂറുദ്ദീന്‍, സലാം ഏലംങ്കോട് എന്നിവര്‍ സംബന്ധിച്ചു. ഇസ്മാഈല്‍ ഏറാമല നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: KMCC, Dubai, Gulf, Kerala, Independents day, Programme, Meeting. 


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>