Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

എന്‍.എല്‍.യു ജനകീയ പാര്‍ലമെന്റ് സംഘടിപ്പിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 13.08.2014) ഇസ്രായേലും സാമ്രാജത്വ ഒരുമിച്ച് നിന്നുകൊണ്ട് ഫലസ്തീന്‍ ജനതയ്ക്ക് എതിരായി നടത്തിയ ക്രൂരമായ അക്രമത്തിനെതിരെ നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പാര്‍ലമെന്റ് സംഘടിപ്പിച്ചു.

അമേരിക്ക, ഇസ്രായേല്‍ ഉള്‍പെടെയുള്ള സാമ്രാജത്വ രാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം ഇസ്രായേലിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവരണമെന്നും ജനകീയ പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ജനകീയ പാര്‍ലമെന്റില്‍ ജനകീയ സ്പീക്കറായി ജി.എം.എ ജലീലും, ജനപ്രതിനിധികളായി അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, എന്‍.എ. ലത്വീഫ്, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, റഹീം ബണ്ടിച്ചാല്‍, ഖലീല്‍ എരിയാല്‍, ഹൈദര്‍ തളങ്കര, റഹീം കൂവ്വത്തൊട്ടി, മുസ്തു എരിയാല്‍, സാലിം എരിയാല്‍, അമീര്‍ കൊടി, അബ്ദുര്‍ റഹ്മാന്‍ കളനാട്, അബൂബക്കര്‍ ഖാദിരി, മൗലവി അബ്ദുല്ല, അഷ്‌റഫ് തുരുത്തി, റസാഖ് എരിയാല്‍, ഹനീഫ് തുരുത്തി, മുസ്തഫ കുമ്പള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Kasaragod, World, Peace-March

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles