Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സ്വാതന്ത്ര്യദിന പരേഡ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍

$
0
0
കാസര്‍കോട്: (www.kasargodvartha.com 13.08.2014) സ്വാതന്ത്ര്യദിന പരേഡ് ആഗസ്ത്15ന് രാവിലെ എട്ടിന് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

പരേഡില്‍ സായുധസേന, ലോക്കല്‍പോലീസ്, വനിതാപോലീസ്, എക്‌സൈസ് ഗാര്‍ഡ്, ഹോംഗാര്‍ഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൂള്‍ ബാന്‍ഡ്‌വാദ്യ സംഘം തുടങ്ങിയ വിഭാഗങ്ങള്‍ പങ്കെടുക്കും. 

പരേഡിനുശേഷം സ്റ്റേഡിയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം, യോഗപ്രദര്‍ശനം, ഡിസ്‌പ്ലേ തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. ചടങ്ങില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords: kasaragod, Kerala, Municipal Stadium, Flag, Police, school, Minister, District Collector, K.P.Mohanan, Independence day celebration at Muncipal stadium

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles