Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ജിഷ്ണയുടെ ഡയറിയില്‍ മരണത്തെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പ്; ഫോറന്‍സിക് വിദഗ്ധര്‍ വീട് പരിശോധിച്ചു

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13.08.2014) വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച ജിഷ്ണയെ മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡയറി കുറിപ്പില്‍ നിന്നും പോലീസിന് ലഭിച്ചു. ഡയറിയില്‍ താന്‍ ആത്മഹത്യ ചെയ്യുന്നതായി സൂചിപ്പിച്ചു കൊണ്ടുള്ള കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ഈ ഡയറി പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം പോലീസ് കസ്റ്റഡിയിലുള്ള തൃക്കരിപ്പൂര്‍ നടക്കാവ് ഈയ്യക്കാട് സ്വദേശിയായ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. താനും ജിഷ്ണയും പ്രണയത്തിലായിരുന്നുവെന്നും ഇക്കാര്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും കസ്റ്റഡിയിലുള്ള യുവാവ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് താന്‍ ജിഷ്ണയുടെ വീട്ടില്‍ പോയിരുന്നില്ലെന്നും ജിഷ്ണ മരിച്ചുവെന്ന വിവരം അറിഞ്ഞപ്പോള്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം സംഭവ സ്ഥലത്തേക്ക് വരികയാണ് ഉണ്ടായതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി. ബൈക്കിലാണ് ഇവര്‍ മൂന്നുപേരും ജിഷ്ണയുടെ വീട്ടിലെത്തിയത്.

സംഭവ ദിവസം യുവാവിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ഏത് സമയത്തും വിളിച്ചാല്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ പോലീസ് വിട്ടയച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധിച്ച് വരികയാണ്. അതേസമയം ജിഷ്ണയുടെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

മരിച്ച പെണ്‍കുട്ടി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് കൂടി ആയിരുന്നതിനാല്‍ വിശദമായ അന്വേഷണമാണ് പോലീസ് തന്നെ മുന്‍കൈയ്യെടുത്ത് നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാല്‍ കസ്റ്റഡിയിലുള്ള യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാനുള്ള തയ്യാറെടുപ്പും പോലീസ് നടത്തുന്നതായാണ് വിവരം.

അതിനിടെ ജിഷ്ണയുടെ വീട് ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. ഫോറന്‍സിക് വിഭഗ്ദന്‍ പ്രവീണ്‍ ദാസ്, വിരലടയാള വിദഗ്ദന്‍ കെ. ദീപേഷ്, നീലേശ്വരം സി.ഐ. യു. പ്രേമന്‍, ചന്തേര എസ്.ഐ മനോജ് കുമാര്‍ തുടങ്ങിയവരാണ് വീട്ടിലെത്തി അന്വേഷണം നടത്തിയത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kanhangad, Trikaripur, Kasaragod, Death, Police, Investigation, Jishna, Custody. 


Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>