Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

പ്രണയം നടിച്ച് കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കോട്ടയം സ്വദേശിക്കെതിരെ കേസ്

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.08.2014) കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിനിയായ 23 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശിയായ സുജിത്തിനെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.

അമ്പലത്തറ ചക്കിട്ടടുക്കത്തെ യുവതിയാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്. എറണാകുളത്തെ സ്വകാര്യ ഹോസ്റ്റലിലെ കുക്കായ യുവതിയെ കന്യാകുമാരിയിലും മറ്റും കൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചത്.

എറണാകുളത്ത് വെച്ചാണ് സുജിത്തിനെ യുവതി പരിചയപ്പെട്ടത്. ഇതിന് ശേഷം പ്രണയം നടിച്ച് പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ സുജിത്ത് എന്ന് മാത്രമേ യുവതിക്ക് യുവാവിനെ കുറിച്ച് അറിയുള്ളൂ. യുവാവിന്റെ വീടോ മറ്റു സ്ഥലമോ എവിടെയാണെന്ന് അറിയാത്തതിനാല്‍ പോലീസിന് കാര്യമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ല.

ചതിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് യുവാവ് തന്നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മറച്ചു വെച്ചതെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Youth, Molestation, Case, Kasaragod, Kanhangad, Ambalathara, Police, Complaint, Kottayam, Sujith

Keywords: Youth, Molestation, Case, Kasaragod, Kanhangad, Ambalathara, Police, Complaint, Kottayam, Sujith. 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles