Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

വ്യാജ ഒപ്പിട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് തുക തട്ടിയ പ്രസ്സിനും സെക്രട്ടിക്കുമെതിരെ പോലീസ് കേസെടുത്തു

$
0
0
കാസര്‍കോട്: (www.kasargodvartha.com 14.08.2014) ഫിക്‌സഡ് ഡെപ്പോസിറ്റ് നല്‍കിയ പണം വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും അതിന്റെ സെക്രട്ടറി കുഞ്ഞിരാമന്‍നായര്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

സംഘത്തിലെ മുന്‍ താത്കാലിക ജീവനക്കാരനായിരുന്ന എടനീരിലെ അശോകന്‍ സംഘത്തില്‍ 31,413 രൂപയാണ് ഫിക്‌സഡ് ഡെപ്പോസിറ്റ് നല്‍കിയത്. ഫിക്‌സഡ് ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകൊടുത്തിരുന്നില്ല. ഇതിനെതിരെ അശോകന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, സഹകരണ രജിസ്ട്രാര്‍, സഹകരണ മന്ത്രി, ഓംബുഡുസ്മാന്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. ഡെപ്പോസിറ്റി പലിശ സഹിതം നല്‍കണമെന്നായിരുന്നു എല്ലാവരും ഉത്തരവിട്ടത്. എന്നാല്‍ നിക്ഷേപം തിരിച്ചുനല്‍കാന്‍ സെക്രട്ടറി തയ്യാറായില്ല.

പിന്നീട് സഹകരണ നിയമത്തിലെ 32-ാം വകുപ്പ് അനുസരിച്ച് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അശോകന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിനാല്‍ അശോകന് നല്‍കാനുള്ള മുഴുവന്‍ തുകയും കാസര്‍കോട് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലെ ചെക്കായി 37,725 രൂപ നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് സെക്രട്ടറി മറുപടി നല്‍കുകയായിരുന്നു.

കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അശോകന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടറി തന്നെ ചെക്ക് മാറിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് അശോകന്‍ അഡ്വ. കുമാരന്‍ നായര്‍ മുഖാന്തരം കാസര്‍കോട് സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് സൊസൈറ്റി പ്രസ്സിനും സെക്രട്ടറി കുഞ്ഞിരാമന്‍ നായര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kasaragod, Bank, Cheating, cash, Police, case, Finance robbery case, Investigation, Cheating: Case against co-operative press and secretary.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് വിമാനം താഴ്ന്നു പറന്ന സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Kasaragod, Bank, Cheating, cash, Police, case, Finance robbery case, Investigation, Cheating: Case against co-operative press and secretary.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>