തൃക്കരിപ്പുര്‍: ആശുപത്രിയില്‍ നിന്നും ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലില്‍ ഗ്യാസ് ലോറി കയറി ഗുരുതരമായി പരിക്കേറ്റു. തങ്കയം പൂച്ചോലിലെ എം.ജാനകി (65)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ തങ്കയം ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടം.
ഗ്യാസ് സിലണ്ടര്‍ കൊണ്ടു പോവുകയായിരുന്ന ലോറി ഇടിച്ചപ്പോള്‍ തെറിച്ചു വീണ ജാനകിയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ജാനകിയെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്യാസ് സിലണ്ടര്‍ കൊണ്ടു പോവുകയായിരുന്ന ലോറി ഇടിച്ചപ്പോള്‍ തെറിച്ചു വീണ ജാനകിയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ജാനകിയെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Injured, Accident, Trikaripur, Kasaragod, Kerala, Gas Lorry, Leg, Hospital, Treatment, House wife injured in accident.