Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

നീര ഉത്പ്പാദനം വ്യാപകമാകുന്നതോടെ കര്‍ഷകര്‍ക്ക് വന്‍ ആശ്വാസമാവും: മുഖ്യമന്ത്രി

$
0
0
പടന്നക്കാട്: (www.kasargodvartha.com 26.08.2014) തെങ്ങിന്‍ പൂക്കുലനീര്, പുളിച്ചുപോകാതെ ശേഖരിച്ചു സംസ്‌ക്കരിച്ചു മദ്യാംശം ഇല്ലാതെ തയ്യാറാക്കുന്ന കേരാമൃതം എന്ന ലഘുപാനീയമായ നീര  വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്നതോടെ സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക്  വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ നീര ഉത്പാദന പ്ലാന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്ക്, സെന്റിനറി മെമ്മോറിയല്‍ ഫാം ഓഫീസ്, ലേഡീസ് ഹോസ്റ്റല്‍ അനക്‌സ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ചടങ്ങില്‍ കൃഷിമന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. നീര ഉത്പ്പാദനത്തിനായി  സംസ്ഥാനത്ത് തുടങ്ങിയ മൂന്നു നീര പൈലറ്റ് പ്ലാന്റുകളില്‍ ആദ്യത്തേതാണ് പടന്നക്കാട് കാര്‍ഷിക കോളേജില്‍ തുടങ്ങിയിട്ടുളളത്. വെളളായനിക്കര, വെളളായണി എന്നിവിടങ്ങളിലാണ് മറ്റു രണ്ട് കേന്ദ്രങ്ങള്‍. പടന്നക്കാട്ടെ പ്ലാന്റില്‍ നിന്നും മണിക്കൂറില്‍ 100 ലിറ്റര്‍ നീര സംസ്‌ക്കരിച്ചു എടുക്കുവാന്‍ കഴിയും. സംസ്ഥാനത്തിന്റെ  സമ്പത്‌വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ക്ക്  കളമൊരുക്കാന്‍ നീര സംരംഭങ്ങള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നീര ഉത്പാദിപ്പിക്കുന്നതോടെ ഒരു തെങ്ങ#ില്‍ നിന്നും പ്രതിമാസം 900 മുതല്‍ 1500 രൂപ വരെ  വരുമാനം ഉണ്ടാക്കാന്‍ കഴിയും. 500 രൂപ തൊഴിലാളികളുടെ കൂലിയായി  നല്‍കിയാലും ലാഭകരമാണ്.  നീര ഉത്പാദനത്തിന് തടസ്സമായി നിന്നിരുന്ന തര്‍ക്കങ്ങള്‍, സംശയങ്ങള്‍ പരിഹരിച്ചുകൊണ്ട് 112 വര്‍ഷം പഴക്കമുളള  അബ്കാരി നിയമം  ആവശ്യമായ ഭേദഗതി ചെയ്തു. നീരയുടെ ബ്രാണ്ട് സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതാണ്.

നീര ഉത്പ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പച്ചതോടെ ഇനി വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുളള നടപടികളാണ് കൈക്കൊളളാനുളളത്. നീരയ്ക്ക് 30  രൂപയാണ് വില നിശ്ചയിച്ചിട്ടുളളത്. ഇത് 25 രൂപയ്ക്ക്  ലഭ്യമാക്കാന്‍ ശ്രമിക്കും.  നിരക്ക് ആവശ്യക്കാര്‍ ഏറെ ഉളളതിനാല്‍ മാര്‍ക്കറ്റ് പ്രശ്‌നമല്ല . ഇത് വിദേശത്തേക്ക് കയറ്റിഅയക്കുന്നതോടെ കര്‍ഷകര്‍ക്ക് വന്‍ ആശ്വാസമായി മാറും. നിരവധി കേര കര്‍ഷക സംഘങ്ങളും  നീര ഉത്പാദനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്.  നീര ഉത്പ്പാദനം  പടന്നക്കാട്  കാര്‍ഷിക കോളേജിന്റെ  ഏറ്റവും വലിയ സംഭാവനയായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൈടെക് കൃഷി മേഖലയിലേക്ക് പുതുതലമുറ കടന്നുവരുന്നത്  സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നീര ഉത്പാദനത്തിനായി  വിദഗ്ധ പരിശീലനം നല്‍കാനുളള  സംവിധാനങ്ങള്‍ ഒരുക്കുമെന്ന്  അധ്യക്ഷത വഹിച്ച കൃഷി മന്ത്രി  കെ. മോഹനന്‍ പറഞ്ഞു.  ഡിസംബറിനകം  സംസ്ഥാനത്ത് രണ്ട് സുപ്രധാനമായ നീര ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കം. നീര അന്യരാജ്യങ്ങളിലേക്ക് അയച്ചു വന്‍വരുമാനം  ഉണ്ടാക്കാനുളള ശ്രമം നടത്തും  2016 ഓടെ സമ്പൂര്‍ണ്ണ ജൈവീക കാര്‍ഷിക സംസ്ഥാനമായി  കേരളത്തെ മാറ്റും. സംസ്ഥാനത്ത് പൈനാപ്പിള്‍ കൃഷിയില്‍  ഹോര്‍മോണ്‍ ഉപയോഗിക്കുന്നുവെന്ന നിക്ഷി്പ്ത താല്‍പ്പര്യത്തോടെയുളള  ദുഷ്പ്രചരണം അടിസ്ഥാനരഹിതമാണ് . നിലവില്‍ 9006 ഹെക്ടര്‍ പ്രദേശത്തുളള  പൈനാപ്പിള്‍  കൃഷിയെ 15000 ഹെക്ടര്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കും.

ചടങ്ങില്‍ എംഎല്‍എമാരായ  ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), പി.ബി അബ്ദുള്‍ റസാഖ്, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് എ. കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.  കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ സ്വാഗതവും അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

ജില്ലാ  സഹകരണ ബാങ്കിന്റെ  40-ാമത് ശാഖ പടന്ന ഇസ്മാലിയാ കോംപ്ലക്‌സില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
പടന്നക്കാട് കാര്‍ഷിക കോളേജിന്റെ പി.ജി ബ്ലോക്ക്, നീരപ്ലാന്റ്, സെന്റിനറി മെമ്മോറിയല്‍ ഫാം ഓഫീസ്, ലേഡീസ് ഹോസ്റ്റല്‍ അനക്‌സ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കന്നു. സമീപത്ത് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Railway overbridge, Cheruvathur, Inaugurated, Authorities, planning, Street lamps, Bridge, Minister, long-cherished, P. Karunakaran, MP, PWD Minister V.K. Ebhrahim Kunju, Minister in-charge of Railways in the State Aryadan Mohammed, P. Karunakaran, MP, and local MLAs

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>