Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സര്‍ക്കാര്‍ അറിയിപ്പുകള്‍ 13.01.2014

$
0
0
മണ്ണെണ്ണ പെര്‍മിറ്റ് അപേക്ഷ ജനുവരി 16 വരെ സ്വീകരിക്കും

ജില്ലയില്‍ 2014 വര്‍ഷത്തെ കാര്‍ഷികാവശ്യത്തിനുളള മണ്ണെണ്ണ പെര്‍മിറ്റുകള്‍ സ്വീകരിക്കാനുളള തീയതി ജനുവരി 16 വരെ നീട്ടി. അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കര്‍ഷകര്‍ 16 നകം അതാത് കൃഷി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.

കൃഷി ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ 18 നകം സപ്ലൈ ഓഫീസുകളില്‍ ലഭ്യമാക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.


വിമുക്തഭടന്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്‍മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി ജനുവരി 17 ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ രാവിലെ 10 മണിമുതല്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ വിമുക്തഭടന്‍മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി കേന്ദ്ര, കേരള സര്‍ക്കാറുകളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നല്‍കി വരുന്ന  സാമ്പത്തിക സഹായങ്ങളെക്കുറിച്ചും വിശദീകരിക്കും.  ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

കേരള പത്രപ്രവര്‍ത്തക പെന്‍ഷന്‍ ഭരണസമിതി പുനസംഘടിപ്പിച്ചു

കേരള പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഭരണസമിതി പുനസംഘടിപ്പിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും ഐ ആന്റ് പി .ആര്‍.ഡി ഡയറക്ടര്‍ കണ്‍വീനറും ഐ ആന്റ് പി.ആര്‍.ഡി  സെക്രട്ടറി, ധനകാര്യസെക്രട്ടറി, തൊഴില്‍വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമാണ്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് പ്രേംനാഥ്,  ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ അംഗങ്ങളായ കെ സുധാകരന്‍പിളള, കെ രവികുമാര്‍, എ.കെ രവീന്ദ്രന്‍, കെ.സി രാജഗോപാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരായ എന്‍. ശ്രീകുമാര്‍, പൂവ്വച്ചാല്‍ സദാശിവന്‍, മുഹമ്മദ്‌കോയ നടക്കാവ്, എം.റ്റി ബാലന്‍ എന്നിവര്‍ അംഗങ്ങളാണ്. ഭരണസമിതിയുടെ കാലാവധി മൂന്നുവര്‍ഷമായിരിക്കും.

പത്രപ്രവര്‍ത്തക ക്ഷേമപദ്ധതിയില്‍ അംഗമായിരിക്കുന്നവരുടേയും അവശതമൂലം ജോലിയില്‍ നിന്ന് പിരിഞ്ഞ പത്രപ്രവര്‍ത്തകരുടേയും പെന്‍ഷന്‍ അപേക്ഷകള്‍ പരിശോധിച്ച്അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ ശുപാര്‍ശ ചെയ്യുകയും അനര്‍ഹരുടെ അപേക്ഷ നിരസിക്കുകയും പുനരാലോചന നടത്തുകയും സമിതിയുടെ ചുമതലയാണ്.

ലേലം ചെയ്യും

ബാങ്ക് ലോണ്‍ ഇനത്തില്‍ കുടിശിക വരുത്തിയ തുക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ എല്‍ 14 എഫ് -116 നമ്പര്‍ ബജാജ് ഓട്ടോറിക്ഷ ജനുവരി 17ന് രാവിലെ 11 മണിക്ക് കാസര്‍കോട് ആര്‍ ആര്‍ ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04994-225789.


ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ദാനവും ആനുകൂല്യ വിതരണവും

കേരളാ ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2012-13  വിദ്യാഭ്യാസ വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഗോള്‍ഡ്‌മെഡല്‍ വിതരണവും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുളള ക്യാഷ് അവാര്‍ഡും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും  ജനുവരി 15ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ പി നൂറുദ്ദീന്‍ ഗോള്‍ഡ് മെഡല്‍ വിതരണം ചെയ്യും. തൊഴിലാളി കേഷേമനിധി ബോര്‍ഡ്  ചെയര്‍മാന്‍ ജോസഫ് പെരുമ്പിളളി അധ്യക്ഷത വഹിക്കും.

പ്രധാനാധ്യാപകരുടെ യോഗം 15 ന്

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട്  ജില്ലയിലെ ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകരുടേയും ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാരുടേയും യോഗം ജനുവരി 15 ന് രാവിലെ 10 മണിക്ക് നായന്‍മാര്‍മൂല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ചേരും.  സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയവരുടെ ഐഡന്റിറ്റി കാര്‍ഡ്, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ സി ഡി തുടങ്ങിയ ഹാജരാക്കണമെന്ന് ഡി ഡി ഇ അറിയിച്ചു.

നാടന്‍കലാ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം
 
നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് സ്റ്റൈപ്പന്റ് നല്‍കുന്നതാണ്. 36,000 രൂപയില്‍  താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക്  ഈ ആനുകൂല്യം ലഭിക്കും.  മുന്‍കാലങ്ങളില്‍ സ്റ്റൈപ്പന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുക്കുന്നത്.  അപേക്ഷാ ഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള ഫോക് ലോര്‍ അക്കാദമി, പി.ഒ. ചിറക്കല്‍, കണ്ണൂര്‍ - പിന്‍ - 670 011 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അപേക്ഷ  ഫെബ്രുവരി 15 നകം അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം.

കയ്യൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ അപേക്ഷ ക്ഷണിച്ചു

കയ്യൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഫെബ്രുവരിയില്‍ 2014 ല്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (എന്‍ സി വി ടി മെട്രിക്), ഡ്രൈവര്‍ കം മെക്കാനിക്ക് (എസ് സി വി ടി മെട്രിക്) എന്നീ  ആറു മാസ ട്രേഡുകളിലേക്ക് പ്രവേശനത്തിനുളള അപേക്ഷ  ജനുവരി 18 വരെ സ്വീകരിക്കും. അപേക്ഷ ഫോറം ഐ ടി ഐയില്‍ നിന്ന് നേരിട്ടും  www.det.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.  ഫോണ്‍ 0467-2230980.

ദര്‍ഘാസ് ക്ഷണിച്ചു

ഉത്തര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, നീലേശ്വരം തോട്ടത്തില്‍ 4,5,10 ബ്ലോക്കുകളിലെ കശുമാവുകള്‍ 2014 മേയ് 31 വരെ വിളവെടുക്കുന്നതിനുളള അവകാശം കേന്ദ്രത്തില്‍ നാളെ (ജനുവരി 15) വൈകുന്നേരം 3.30 മണിക്ക് ലേലം ചെയ്തു വില്‍ക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടറാഫീസിന്റെ അധീനതയിലുളള കാസര്‍കോട് ബേള ഐ ടി ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 20 ന് രാവിലെ 11 മണിവരെ സ്വീകരിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ പോലീസ് ഓഫീസിലേക്ക് റോഡ് സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി  രണ്ട് ആല്‍ക്കോമീറ്ററുകള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 19 ന് നാലുമണിവരെ ടെണ്ടര്‍ സ്വീകരിക്കും. 20 ന് രാവിലെ 11 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് ജില്ലാപോലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് ലഭിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Government announcements on 13 01 2014, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>