Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

കേരള മുസ്‌ലിം ചരിത്ര സെമിനാര്‍ ഫെബ്രുവരി 3ന് കാസര്‍കോട്ട്

$
0
0
കാസര്‍കോട്: കേരള മുസ്‌ലിം ചരിത്ര സെമിനാര്‍ ഫെബ്രുവരി മൂന്നിന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേരള മുസ്‌ലിംകള്‍: ഉല്‍പത്തി, ചരിത്രം, വികാസം എന്ന ശീര്‍ഷകത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസിന്റെ (ഹാദിയ) കാസര്‍കോട് ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

കേരള മുസ്‌ലിം ചരിത്ര സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ മുഖ്യാതിഥിയായിരിക്കും. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആമുഖ ഭാഷണം നടത്തും.

Kasaragod, Seminar, Kerala, Conference, Muslim, Malayalam News, National News, Kerala News, International News, പൗരാണിക കാലത്തെ ഇന്തോ-അറബ് ബന്ധങ്ങള്‍, കേരളത്തിലെ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരന്‍ അബ്ദുര്‍ റഹ്മാന്‍ മങ്ങാടും, കേരളം-അറബ് ബന്ധങ്ങള്‍ ഇസ്ലാമിന്റെ ആവിര്‍ഭാവഘട്ടത്തിലും ശേഷവും എന്ന വിഷയത്തില്‍ സാഫി ഇസ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് മേധാവി കെ.ടി ഹാരിസ് ഹുദവി കുറ്റിപ്പുറവും, ശിലാലിഖിതങ്ങളും നാണയങ്ങളും: കേരളീയ ഇസ്ലാമിന്റെ കാലഗണന എന്ന വിഷയത്തില്‍ പ്രമുഖ ചരിത്ര ഗവേഷകന്‍ കെ. അബൂബക്കര്‍ മാസ്റ്ററും, മാലിക് ദീനാറും കേരള മുസ്ലിം ചരിത്രവും എന്ന വിഷയത്തില്‍ സത്യധാര ദൈ്വവാരിക എഡിറ്റര്‍ സ്വാദിഖ് ഫൈസി താനൂരൂം, ഒമ്പത്-പത്ത് നൂറ്റാണ്ടുകളിലെ കേരള ഇസ്ലാം: സുലൈമാനുത്താജിറിന്റെ അടയാളപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരു പഠനം എന്ന വിഷയത്തില്‍ പ്രമുഖ ചരിത്ര ഗവേഷകന്‍ സൈനുദ്ദീന്‍ മന്ദലാംകുന്നും, ഇന്ത്യാ മഹാ സമുദ്രവും ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ വൈജ്ഞാനിക പ്രഭാവവും എന്ന വിഷയത്തില്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം ലക്ചറര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും, മുഹ്‌യുദ്ദീന്‍ മാലക്കു മുമ്പത്തെ കേരളത്തിലെ സൂഫീ ധാരകള്‍ സ്വാധീനവും അനന്തരവും എന്ന വിഷയത്തില്‍ പ്രമുഖ ചരിത്ര ഗവേഷകന്‍ കക്കാട് മുഹമ്മദ് ഫൈസിയും വിഷയാവതരണം നടത്തും.

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, അദര്‍ ബുക്‌സ് ഡയറക്ടര്‍ ഔസാഫ് ഹസന്‍, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖാ അഹ്മദ് മൗലവി, യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. നവാസ് നിസാര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, യൂനുസ് അലി ഹുദവി, മോയിന്‍ ഹുദവി മലയമ്മ, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, ടി.സി അഹ്മദലി ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Seminar, Kerala, Conference, Muslim, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>