കുവൈത്ത് സിറ്റി: (www.kasargodvartha.com 28.02.2017) വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് പി സി എഫ് കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുമ്പോള്‍ എന്നും നാടിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചയ്ക്കും താങ്ങും തണലായും ഉണ്ടാകുന്ന പ്രവാസികള്‍ മരണപ്പെടുമ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ വന്‍തുകയാണ് ഈടാക്കി കൊണ്ടിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പച്ചക്കറികളോ പഴവര്‍ഗങ്ങളോ മറ്റു സാധങ്ങളോ നാട്ടില്‍നിന്ന് കയറ്റുമതി ചെയ്യുന്നതിന് കിലോയ്ക്ക് തുച്ഛമായ തുക ഈടാക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത് ഭീമമായ തുകയാണ്. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മൃതദേഹം സൗജന്യമായാണ് നാട്ടിലേക്കെത്തിക്കുന്നത്. കൂടാതെ അനുഗമിക്കുന്ന ആള്‍ക്കുകൂടി അവര്‍ സൗജന്യയാത്ര അനുവദിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കു നടത്തുന്ന സര്‍വിസുകളില്‍ വലിയ തോതില്‍ തുക പ്രവാസിയില്‍ നിന്ന് ഈടാക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് പി സി എഫ് കുവൈത്ത് ആവശ്യപ്പെട്ടു.
മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പി സി എഫ് യുഎഇ കമ്മിറ്റി ക്യാംപയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈത്തിലെ പ്രവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിവേദനങ്ങള്‍ സമാഹരിച്ച് അധികൃതര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. സലിം തിരൂര്‍, ബഷീര്‍ കക്കോടി, മൊയ്തീന്‍ വരന്തരപ്പിള്ളി എന്നിവര്‍ സംസാരിച്ചു. അയ്യൂബ് കണ്ണൂര്‍, അബ്ദുല്‍ വഹാബ് ചുണ്ട, അലി ചങ്ങരംകുളം, സജാദ് തോന്നയ്ക്കല്‍, ഷഫീര്‍ ഖാന്‍ പറണ്ടോട്, ഉമ്മര്‍ ഹാജ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റിഷാദ് അയിലക്കാട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അന്‍സാര്‍ കുളത്തുപ്പുഴ സ്വാഗതവും സിദ്ദീഖ് പൊന്നാനി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, kuwait, kuwait City, Death, Deadbody, India, news, cash, Free service, Service charge, PCF, Pravasi, PCF on Expatriates' dead body