Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: ആര്‍ വൈ എഫ്

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മിക അവകാശമില്ലെന്ന് ആര്‍എസ്പി യുവജന വിഭാഗമായ ആര്‍വൈഎഫ് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം അഭിപ്രായപ്പെട്ടു.

ആര്‍ വൈ എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് പി സംസ്ഥാന സമിതി അംഗം ഹരീഷ് ബി. നമ്പ്യാര്‍, എന്‍. സൈതലവി, കെ. ശ്യാംകുമാര്‍, മുഹമ്മദലി കൊളവയല്‍, പി.ആര്‍. ശരത്, ഒ.ടി. ലത്തീഫ്, എന്‍. ഷമീമ, കെ. സീനത്ത് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: കെ. ശ്യാംകുമാര്‍ (ചെയര്‍മാന്‍), മുഹമ്മദലി കൊളവയല്‍ (ജനറല്‍ കണ്‍വീനര്‍).



Keywords: Trikaripur, Pinarayi-Vijayan, Political party, Politics, RYF, RSP, Chief minister,


എസ് ടി യു പാര്‍ലമെന്റ് മാര്‍ച്ച് ഏപ്രില്‍ അഞ്ചിന്

$
0
0
കാസര്‍കോട്: (www.kasargodvartha.com 01.03.2017)മതേതരത്വവും തൊഴിലവകാശവും സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് ഏപ്രില്‍ അഞ്ചിന് എസ് ടി യു ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിന്റെ തൊഴില്‍ മേഖല സമ്പര്‍ണ്ണ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. തൊഴില്‍ നിയമ ഭേദഗതികള്‍ മൂലം രാജ്യത്തെ തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്ന അനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്.



ദേശവ്യാപകമായി തൊഴിലാളികളുടെ മിനിമം വേതനം 18,000 രൂപയാക്കി ഉയര്‍ത്തുക, കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ അനുകൂല്യങ്ങള്‍ നല്‍കുക, തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക. അങ്കണവാടി, ആശ വര്‍ക്കര്‍ സ്‌കീം തൊഴിലാളികള്‍ക്ക് കാലോചിതമായ വേതനം നല്‍കുക, അസംഘടിത തൊഴില്‍ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ദേശവ്യാപകമായി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉന്നയിക്കും.

എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി കേരളത്തില്‍ നിന്നും നിരവധി പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

Keywords: Kerala, kasaragod, STU, March, India, news, Protest, Labour union, Employees, STU Parliament march on April 5th

ബൈക്കുകള്‍ കൂട്ടിയിടിച്ച് 60കാരന് പരിക്ക്

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 01/03/2017) ബൈക്കുകള്‍ കൂട്ടിയിടിച്ച് 60കാരന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി കുഞ്ചത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഉദ്യാവറിലെ സയ്യിദ് അബ്ദുര്‍ റഹ് മാനാ(60)ണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Kasaragod, Kerala, Accident, news, Bike-Accident, 60 year old injured in bike accident.

Keywords: Kasaragod, Kerala, Accident, news, Bike-Accident, 60 year old injured in bike accident.

    പോലീസിന് ശമ്പളം നല്‍കുന്നത് സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നല്ല: ചെര്‍ക്കളം അബ്ദുല്ല

    $
    0
    0


    കാസര്‍കോട്: (www.kasargodvartha.com 01.03.2017) ഗവ. കോളജുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പേരില്‍ എം എസ് എഫ് ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് നടത്തിയ ഗുണ്ടായിസം അപലപനീയമാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സി പി എം ഭരിക്കുമ്പോള്‍ ചില പോലീസുകാര്‍ സൂപ്പര്‍ സഖാക്കളായി മാറുന്നത് നല്ലതിനല്ല. പോലീസിന്റെ പണി ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കലാണ്. അദ്ദേഹം പറഞ്ഞു.


    Kasaragod, Doha, Cherkalam Abdulla, Qatar KMCC, Inauguration, Key, Baithurahma, President,

    എം എസ് എഫുകാരെ തല്ലിയിട്ട് സഖാക്കളുടെ കയ്യടി വാങ്ങാനുള്ള ശ്രമമാണെങ്കില്‍ തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന തിരിച്ചറിവ് ഉത്തരവാദപ്പെട്ടവര്‍ക്കുണ്ടാവണം. ഇട്ടിരിക്കുന്ന കാക്കിയുള്‍പ്പെടെയുള്ളവ ജനങ്ങളുടെ നികുത്തിപ്പണമാണെന്ന ഓര്‍മ്മ വേണമെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

    Keywords: Kerala, kasaragod, Police, CPM, Cherkalam Abdulla, Muslim-league, Clash, SFI, MSF, news, Politics, Political party, Cherkalam Abdulla against police

    പിണറായി സര്‍ക്കാര്‍ കേരളത്തെ പട്ടിണിക്കിട്ട് കൊല്ലരുത്: യുഡിഎഫ്

    $
    0
    0
    ചെര്‍ക്കള: (www.kasargodvartha.com 01.03.2017) താങ്ങാനാവാത്ത വിലക്കയറ്റത്തിലേക്ക് കേരളത്തെ തള്ളിവിട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളെ പട്ടിണി മരണത്തിലേക്ക് നായിക്കരുതെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമില്ലെന്നാണ് ഇടതുപക്ഷം ജനങ്ങളോട് പറഞ്ഞത്. ആറ് മാസം കൊണ്ട് അരിവില ഇരട്ടിയാകാന്‍ പോകുന്നു. സാധാരണക്കാരനും പാവപ്പെട്ടവനും ആശ്രയിച്ച റേഷന്‍ കടയില്‍ അരി കിട്ടാനില്ല. പഞ്ചസാരയുള്‍പ്പെടെ റേഷന്‍ കട വഴി വിതരണം ചെയ്ത നിത്യോപയോഗ സാധനങ്ങള്‍ക്ക് തീ പിടിച്ച വിലയാണിന്ന്. എന്നിട്ടും നിസ്സംഗത തുടരുകയാണ് ഇടതുപക്ഷമെന്ന ഭരണപക്ഷം.



    ഭരിക്കാന്‍ അറിയാത്തതാണ് ഇടതിന്റെ കുഴപ്പം. അച്യുതാനന്ദന്‍ എട്ട് രൂപയുള്ള അരിക്ക് 35 രൂപയാക്കിയാണ് പടിയിറങ്ങിയത്. യു ഡി എഫ് കാലഘട്ടത്തിലാണ് അത് 28 ആക്കി കുറച്ചു കൊണ്ട് വന്നത്. 28 ല്‍ നിന്നും 48ല്‍ എത്തിച്ചിരിക്കുകയാണ് പിണറായി. പണമില്ലാത്ത പണിയില്ലാത്ത ഇടതു ഭരണ കാലത്ത് പട്ടിണി സഹിച്ചു കഴിയാന്‍ ജനങ്ങള്‍ തയ്യാറല്ലെന്ന് മനസ്സിലാക്കണം. ആദിവാസി ഊരുകളില്‍ പോലും റേഷനില്ലാത്ത ഈ അവസ്ഥ തുടരാന്‍ അനുവദിക്കില്ലെന്നും ചെര്‍ക്കളം പറഞ്ഞു.

    Keywords: Kerala, kasaragod, Pinarayi-Vijayan, Rice, UDF, LDF, Cherkalam Abdulla, news, Cherkalam Abdulla, UDF against govt. on rice price increasing issue

    കുടകിലേക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവുമില്ല; പരാതിയുമായി ഭാര്യ പോലീസില്‍

    $
    0
    0
    കാഞ്ഞങ്ങാട്: (www.kasargodvartha.com 01/03/2017) കുടകിലേക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി ഭാര്യ പോലീസിലെത്തി.  കല്ലൂരാവി ഫൈസല്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പ്രശാന്തിനെ (40) കുറിച്ചാണ് മാസങ്ങളായി വിവരമൊന്നുമില്ലെന്ന പരാതിയുമായി ഭാര്യ സുമ പോലീസിലെത്തിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

    പഴയങ്ങാടി സ്വദേശിയായ പ്രശാന്ത് ജനുവരി 23 നാണ് ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു വിവരവുമില്ലാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത കൂട്ടുകാരോട് അന്വേഷിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് സുമ പോലീസില്‍ പരാതി നല്‍കിയത്. നീലേശ്വരം പേരോല്‍ വള്ളിക്കുന്ന് സ്വദേശിനിയാണ് സുമ.

    (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

    Kasaragod, Kerala, Kanhangad, Missing, complaint, Police, case, Investigation, news, Hosdurg, Missing; police investigation started.

    Keywords: Kasaragod, Kerala, Kanhangad, Missing, complaint, Police, case, Investigation, news, Hosdurg, Missing; police investigation started.

      പ്രവര്‍ത്തിക്കാത്ത ടോള്‍ ബൂത്തില്‍ മാലിന്യക്കൂമ്പാരം കണ്ടെത്തിയ സംഭവം; വിവാദം മുറുകുന്നു

      $
      0
      0
      കാഞ്ഞങ്ങാട്: (www.kasargodvartha.com 01/03/2017) ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിലെ ഉപേക്ഷിച്ച ടോള്‍ ബൂത്തിലെ മാലിന്യ കൂമ്പാരങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ചുങ്കം പിരിവ് അവസാനിപ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇനിയും പൊളിച്ച് നീക്കാത്ത ടോള്‍ ബൂത്തില്‍ കഴിഞ്ഞ ദിവസമാണ് മാലിന്യ കൂമ്പാരം കണ്ടെത്തിയത്.

      ടോള്‍ബൂത്തിനകത്ത് ചാക്കുകളില്‍ കെട്ടിനിറച്ച് മാലിന്യത്തിലെ അവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തി പെറുക്കുന്ന നിലയിലായിരുന്നു പരിസരവാസികള്‍ കണ്ടെത്തിയത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയ പാതയില്‍ റോഡ് മധ്യത്തിലുള്ള ടോള്‍ബൂത്തില്‍ മാലിന്യം നിറച്ചതിനെതിരെ ഇതോടെ പ്രതിഷേധമുയര്‍ന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയും നഗരസഭയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് മാലിന്യക്കൂമ്പാരത്തില്‍ മറ്റു ചില ഇടപാടുകള്‍ നടന്നത്.

      പടന്നക്കാട് വാര്‍ഡില്‍ പ്ലാസ്റ്റിക്കുകള്‍ നീക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ തല്‍ക്കാലം ടോള്‍ബൂത്തില്‍ കെട്ടിവെച്ചതാണെന്നായിരുന്നു വിശദീകരണം. പടന്നക്കാട് ഗ്രാമത്തില്‍ നിന്നും ശേഖരിക്കുന്നത് പ്ലാസ്റ്റിക്കുകള്‍ മാത്രമാണെന്നിരിക്കെ ടോള്‍ ബൂത്തില്‍ കണ്ടെത്തിയ ബിരിയാണിയുടെ അവശിഷ്ടങ്ങളും ബിരിയാണി വിളമ്പിയ പാത്രങ്ങളും എങ്ങനെ ടോള്‍ ബൂത്തിലെത്തി എന്ന ചോദ്യത്തിനു ഉത്തരമില്ല.

      പടന്നക്കാട്ടെ പരേതനായ വ്യവസായ പ്രമുഖന്റെ വീട്ടില്‍ നിന്നാണ് മാലിന്യ ശേഖരം എത്തിയതെന്ന വിവരം നഗരസഭ ആര്യോഗ്യ വിഭാഗത്തിന് ലഭിച്ചുവെങ്കിലും ഇക്കാര്യത്തില്‍ ഇനിയും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഭക്ഷണ അവശിഷ്ടം ഉള്‍പ്പെടെയുളള മാലിന്യക്കൂമ്പാരങ്ങള്‍ ടോള്‍ ബൂത്തിനകത്ത് അടച്ച് വെച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗരസഭ അധികൃതര്‍ക്കും താല്‍പര്യമുണ്ടായില്ല. സംഭവത്തെ ലഘൂകരിക്കന്‍ ഗ്രാമത്തിലെ പ്ലാസ്റ്റിക് ശേഖരണം ചിലര്‍ ആയുധമാക്കുകയും ചെയ്തു.

      പ്ലാസ്റ്റിക് ശേഖരണത്തിന്റെ അവശിഷ്ടമാണെങ്കില്‍ പോലും അവ ശേഖരിച്ച് വെയ്‌ക്കേണ്ടത് ദേശീയപാതയിലെ റോഡിന് മധ്യത്തിലുള്ള ടോള്‍ ബൂത്തിലാണോ എന്ന ചോദ്യത്തിന് ഉത്തരമില്ല. പടന്നക്കാട് വാര്‍ഡില്‍ നിന്നും മാസാന്തരം നടക്കുന്ന പ്ലാസ്റ്റിക് ശേഖരണം പതിവ് പോലെ ഇന്നലെയും നടന്നു. കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാര്‍ഡിലെ ശേഖരണ കേന്ദ്രങ്ങളില്‍ എത്തിച്ച് പൊതുജനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്ന് കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായലക്കണ്ടി അറിയിച്ചു.


      Related News:
      പടന്നക്കാട് റെയില്‍ മേല്‍പ്പാലത്തിലെ ടോള്‍ ബൂത്തില്‍ മാലിന്യം തള്ളിയ നിലയില്‍


      Keywords: Kasaragod, Kerala, news, waste, Toll booth, Toll Collection, Rail, Sack, Cabin, Authorities, Controversy over waste dumping in toll booth.

        പോലീസ് സ്‌റ്റേഷനില്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന കുറ്റംചുമത്തി എം എസ് എഫ് ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്

        $
        0
        0
        കാസര്‍കോട്: (www.kasargodvartha.com 01/03/2017) കാസര്‍കോട് ഗവ. കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ എം എസ് എഫ് ജില്ലാപ്രസിഡണ്ട് ആബിദ് ആറങ്ങാടി, എതിര്‍ത്തോട്ടെ ഇ എ അനസ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.

        കോളജിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഏതാനും എസ് എഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സ്‌റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ആബിദും അനസും സിവില്‍ പോലീസ് ഓഫീസര്‍ കിഷോറിനെയും മറ്റൊരു പോലീസുകാരനെയും പിടിച്ചുതള്ളുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്

        അതേസമയം എം എസ് എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

        Keywords: Kasaragod, MSF, Police, Case, Kerala, Police Station, Case against 2 MSF leaders 


        ഭാര്യയും ഭര്‍ത്താവും പ്രഭാത സവാരിക്ക് പോയ സമയം ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

        $
        0
        0
        കാഞ്ഞങ്ങാട്: (www.kasargodvartha.com 01/03/2017) ഭാര്യയും ഭര്‍ത്താവും പ്രഭാത സവാരിക്ക് പോയ സമയം ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ക്വാട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്. പി. സുകുമാരനും ഭാര്യയും പുലര്‍ച്ചെ നാലു മണിയോടെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു.

        വാതില്‍ കൊളുത്തിട്ടാണ് പുറത്തിറങ്ങിയത്. പിന്നീട് തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഒരു പവന്‍ വീതമുള്ള രണ്ട് വളകള്‍, അരപവന്റെ മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.


        Kasaragod, Kerala, Kanhangad, Robbery, news, complaint, Police, case, Investigation, Robbery in quarters; gold ornaments robbed.

        Keywords: Kasaragod, Kerala, Kanhangad, Robbery, news, complaint, Police, case, Investigation, Robbery in quarters; gold ornaments robbed.

          മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 34 കോടി രൂപയുടെ ഭരണാനുമതി

          $
          0
          0
          മഞ്ചേശ്വരം: (www.kasargodvartha.com 01/03/2017) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 34 കോടി 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ അറിയിച്ചു.

          മഞ്ചേശ്വരം ഹാര്‍ബര്‍ ബ്രിഡ്ജ് 16 കോടി ഏഴു ലക്ഷം, ഉപ്പള കുടിവെള്ള പദ്ധതി അഞ്ചു കോടി, കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബില്‍ഡിംഗ് ഒരു കോടി, കൊടിയമ്മ ഗവ. ഹൈസ്‌കൂള്‍ ബില്‍ഡിംഗ് 50 ലക്ഷം, കടമ്പാര്‍ ഗവ. ഹൈസ്‌കൂള്‍ ബില്‍ഡിംഗ് 50 ലക്ഷം , അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബില്‍ഡിംഗ് 50 ലക്ഷം, ഉപ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബില്‍ഡിംഗ് 50 ലക്ഷം, മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബില്‍ഡിംഗ് 50 ലക്ഷം, ഉക്കിനടുക്ക ഏല്‍ക്കാന റോഡ് രണ്ടു കോടി, മൂന്നു ഗോളി എം സി പെര്‍വാട് കടപ്പുറം റോഡ് 51 ലക്ഷം, കൊപ്പളംമടക്കല്‍ ലിങ്ക് റോഡ് 21 ലക്ഷം, ദര്‍ഘാസ്‌കൊളക്ക പനിയൂര്‍ റോഡ് 28 ലക്ഷം, കുട്ട്യാന്‍ വളപ്പ് മായി മൊഗര്‍ റോഡ് 29 ലക്ഷം, സ്വര്‍ണഗിരി മണിജത്തലു റോഡ് 40 ലക്ഷം, സോങ്കാല്‍കൊടക്ക റോഡ് 64 ലക്ഷം, ആരിക്കാടി ടെമ്പിള്‍ റോഡ് 35 ലക്ഷം, തുമിനാട്പദവ് റോഡ് 58 ലക്ഷം, കല്‍പാറകളായി പാച്ചാണി റോഡ് രണ്ടാം ഘട്ടം 59 ലക്ഷം, ദിഡുപ്പ തോട്ടില്‍ വി സി ബി കം ട്രാക്ടര്‍ വേ. ഒരു കോടി, കെതക്കാര്‍കൊടലമുഗറു വി സി ബി കം ട്രാക്ടര്‍ വേ. 60 ലക്ഷം, മേഹിന കണ്ടടുക്ക വി സി ബി കംട്രാക്ടര്‍ വേ. 35 ലക്ഷം, സ്വര്‍ണഗിരി തോട്ടില്‍ വി സി ബി കം ട്രാക്ടര്‍ വേ. 99 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Kasaragod, Kerala, Manjeshwaram, P.B. Abdul Razak, news, Development project, Rs.34 crore for development project in Manjeshwaram constituency.

          Keywords: Kasaragod, Kerala, Manjeshwaram, P.B. Abdul Razak, news, Development project, Rs.34 crore for development project in Manjeshwaram constituency.

            സി ഐയുടെ ഡ്രൈവറെ ആക്രമിച്ചെന്ന് പരാതി; നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com 01/03/2017) വിദ്യാര്‍ഥി സംഘര്‍ഷവിവരമറിഞ്ഞ് കോളജിലെത്തിയ പോലീസ് സംഘത്തില്‍പ്പെട്ട സി ഐയുടെ ഡ്രൈവറെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

            കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിന്റെ ഡ്രൈവര്‍ തോമസിന്റെ പരാതിയില്‍ എം എസ് എഫ് പ്രവര്‍ത്തകരായ അബൂബക്കര്‍ സിദ്ദിഖ്, പെരുമ്പളയിലെ മുഹമ്മദ് അഷ്‌റഫ്, മുനവിര്‍ സാഹിദ്, അന്‍സാര്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട്  മണിയോടെയാണ് സംഭവം.

            കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐ-എം എസ് എഫ്  പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തില്‍ സി ഐയുടെ ഡ്രൈവറുമുണ്ടായിരുന്നു. സംഘര്‍ഷം തടയുന്നതിനിടെ തോമസിന്റെ കഴുത്തിന് പിടിച്ചും തള്ളിയിട്ടുംപരിക്കേല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

            Keywords: MSF, Clash, Vidya Nagar, Police, Driver, Kasaragod, Kerala, Police Driver,  Case against 4 students for assaulting CI driver

            ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ തീപിടുത്തം; നൂറുകണക്കിന് കശുമാവുകള്‍ കത്തി നശിച്ചു

            $
            0
            0
            തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ചീമേനി പ്ലാന്റില്‍ വന്‍ തീപിടുത്തം. നൂറുകണക്കിന് കശുമാവുകളും കാട്ടുമരങ്ങളും കത്തിനശിച്ചു. അത്തൂട്ടി, കിഴക്കേനി, കരിയാപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ മൂന്നേക്കര്‍ കശുമാവ് തോട്ടമാണ് കത്തി നശിച്ചത്. തൃക്കരിപ്പൂര്‍, പെരിങ്ങോം സ്‌റ്റേഷനുകളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


            ഒരു ഭാഗത്ത് തീ അണച്ച് കഴിയുമ്പോഴേക്കും മറ്റിടങ്ങളില്‍ തീയാളിക്കത്തുന്നു. ശക്തമായ കാറ്റുണ്ടായത് തീയണക്കുന്നതിനു വിഘാതമായി നിന്നു. 150 ഓളം കശുമാവുകളും അമ്പതോളം കാട്ടുമരങ്ങളും കത്തിച്ചാമ്പലായവയില്‍പ്പെടും. കശുമാവുകളില്‍ വിളവ് കൂടുതലുള്ളതിനാല്‍ ആധികൃതര്‍ക്ക് നഷ്ടം കണക്കാക്കാന്‍ സാധിച്ചിട്ടില്ല.


            Keywords: Kerala, kasaragod, cheemeni, fire, news, Top-Headlines, Plantation Corporation, Fire force, 

            സ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

            $
            0
            0
            ബദിയടുക്ക: (www.kasargodvartha.com 01/03/2017) സ്പിരിറ്റ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 17 വര്‍ഷത്തിനു ശേഷം അറസ്റ്റു ചെയ്തു. പട്ടാമ്പി പുതുക്കാലപറമ്പില്‍ രാമചന്ദ്ര (52)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പാലക്കാട് ആനക്കുടി എക്‌സൈസിന്റെ സഹായത്തോടെ പിടികൂടിയത്.

            2000 ലാണ് കാറില്‍ കടത്തുന്നതിനിടെ 340 ലിറ്റര്‍ സ്പിരിറ്റുമായി രാമചന്ദ്രനെ അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടാന്‍ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

            Keywords: Kasaragod, Kerala, Badiyadukka, arrest, Police, case, Spirit case accused arrested after 17 year old.

              ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു

              $
              0
              0
              നീര്‍ച്ചാല്‍: (www.kasargodvartha.com 01/03/2017) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നീര്‍ച്ചാല്‍ മല്ലടുക്കയിലെ അബ്ദുല്ലയുടെ ഭാര്യ മൈമൂന (37)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മൈമൂന കുഴഞ്ഞുവീണത്.

              വീട്ടില്‍ നിന്നും നാരമ്പാടിയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ പെര്‍ഡാലെയില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. നാരമ്പാടിയിലെ മുഹമ്മദ്- ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

              മക്കള്‍: അന്‍വര്‍, സിദ്ദീഖ്, ഉനൈസ്, ഷഫീഖ്. സഹോദരങ്ങള്‍: അബൂബക്കര്‍, റസാഖ്, അഷ്‌റഫ്, ഇബ്രാഹിം, അബ്ദുര്‍ റഹ് മാന്‍, ഉമ്മര്‍, ജമീല, മറിയുമ്മ, നഫീസ, റംസീന.

              (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

              Kasaragod, Kerala, Death, Bike, news, hospital, House wife dies after falling from bike.


              Keywords: Kasaragod, Kerala, Death, Bike, news, hospital, House wife dies after falling from bike.

                വിദ്യാര്‍ത്ഥി സംഘര്‍ഷം; ഗവ. കോളജിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

                $
                0
                0
                കാസര്‍കോട്: (www.kasargodvartha.com 01/03/2017) കാസര്‍കോട് ഗവ. കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ട്, മൂന്ന് (വ്യാഴം, വെള്ളി തീയ്യതികളില്‍ കോളേജിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

                (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

                Related News:
                കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി

                Kasaragod, Kerala, news, Clash, govt.college, Clash; Leave for Govt. college.

                Keywords: Kasaragod, Kerala, news, Clash, govt.college, Clash; Leave for Govt. college.

                  മദ്യലഹരിയില്‍ ഗ്യാരേജ് ഉടമ ബൈക്ക് മാറിയെടുത്തു; വാഹന ഉടമയും പോലീസും വട്ടംകറങ്ങിയത് ഒരുദിവസം

                  $
                  0
                  0
                  പാലക്കുന്ന്: (www.kasargodvartha.com 01/03/2017) പാര്‍ക്ക് ചെയ്തുവെച്ച ബൈക്ക് മദ്യലഹരിയില്‍ മാറിയെടുത്തുകൊണ്ടുപോയ ഗ്യാരേജ് ഉടമ പോലീസിനെയും ബൈക്ക് ഉടമയേയും ഒരുദിവസംമുഴുവന്‍ ചുറ്റിച്ചു. പാലക്കുന്ന് ടൗണിന് സമീപം പാര്‍ക്ക് ചെയ്ത ഹീറോ ഹോണ്ട പാഷന്‍ പ്രോ ബൈക്കാണ് ഗ്യാരേജ് ഉടമ മാറിയെടുത്തത്. ഇദ്ദേഹം പാര്‍ക്ക് ചെയ്ത പാഷന്‍ പ്ലസ് ബൈക്ക് ഉപേക്ഷിച്ചാണ് മറ്റൊരാളുടെ ബൈക്കുമായി ഗ്യാരേജ് ഉടമ മദ്യലഹരിയില്‍ സ്ഥലംവിട്ടത്.

                  കോട്ടിക്കുളം റെയില്‍വേ ഗേറ്റ് ട്രെയിന്‍പോകുമ്പോള്‍ അടച്ചിട്ടതിനെതുടര്‍ന്നാണ് ഗ്യാരേജ് ഉടമ അദ്ദേഹം കൊണ്ടുവന്ന ബൈക്ക് അവിടെ പാര്‍ക്ക് ചെയ്ത് പോയത്. ട്രെയിന്‍പോയശേഷം തിരിച്ചെത്തിയ ഇയാള്‍ കൊണ്ടുവന്ന ബൈക്കെന്നുകരുതി മറ്റൊരു ബൈക്കില്‍ താക്കോലിട്ട് സ്റ്റാര്‍ട്ട് ചെയ്ത് പോവുകയായിരുന്നു. ബൈക്കിന്റെ യഥാര്‍ത്ഥ ഉടമ ഉദുമ കൊക്കാല്‍ സ്വദേശി എത്തിയപ്പോള്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കാണാത്തതിനെതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

                  പോലീസും ബൈക്ക് ഉടമയും ഏറെനേരം തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. ഇതിനിടയിലാണ് സമീപത്ത് മറ്റൊരു ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടത്. ഇതിന്റെ നമ്പര്‍ പരിശോധിച്ച് ആര്‍ സി ഉടമയായ ചെമ്പരിക്ക സ്വദേശിയെ കണ്ടെത്തി. തന്റെ ബൈക്ക് ഗ്യാരേജില്‍ വെച്ചതാണെന്നും അവിടെനിന്ന് പാലക്കാട് സ്വദേശിയായ ഗ്യാരേജ് ഉടമ കൊണ്ടുപോയതായിരിക്കാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് ഗ്യാരേജ് ഉടമയെ കണ്ടെത്തിയാണ് നഷ്ടപ്പെട്ടയാളുടെ ബൈക്ക് കണ്ടെത്തിയത്. ഗ്യാരേജ് ഉടമയെ പോലീസ് താക്കീത്‌ചെയ്തുവിട്ടു.

                  അതേസമയം ഒരു താക്കോലില്‍ മറ്റു ബൈക്കുകള്‍ തുറക്കാന്‍ ആകുന്നത് സാങ്കേതികമായ വലിയ പിഴവായി ചൂണ്ടിക്കാട്ടുന്നു.

                  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

                  Keywords: Bike, Police, Kasaragod, Kerala, Liquor, Chembarika, Palakunnu, Drunkard man drives others bike away

                  പടന്നക്കാട് കഞ്ചാവ് മാഫിയയുടെ സാമ്രാജ്യം; ലഹരിക്കടിമകളായി കുട്ടികള്‍

                  $
                  0
                  0
                  കാഞ്ഞങ്ങാട്: (www.kasargodvartha.com 01/03/2017) കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട്ട് ലഹരിമാഫിയാസംഘങ്ങള്‍ പിടിമുറുക്കി. പടന്നക്കാട് മേല്‍പ്പാലം പരിസരം, ദേശീയപാതക്കരികിലെ ടീച്ചര്‍ ട്രെയിനിംഗ് സ്‌കൂള്‍, ഗെല്ലി റോഡ് എന്നിവിടങ്ങളിലെ ഇടുങ്ങിയ വഴികളിലാണ് കഞ്ചാവ് വില്‍പ്പനക്കാരും മറ്റ് ലഹരി ഇടപാട് സംഘങ്ങളും താവളമുറപ്പിച്ചിരിക്കുന്നത്.
                  Kanhangad, Kasaragod, Padannakad, Students, Ganja, Ganja Mafia, Ganja usage spread in Padannakad area

                  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ലഹരിക്കടിമപ്പെട്ട് അതിക്രമങ്ങള്‍ നടത്തുന്നത് പതിവാണ്. സ്‌കൂള്‍ വിട്ടാല്‍ ചില വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോകുന്നതിന് പകരം കഞ്ചാവ് വില്‍പ്പനകേന്ദ്രങ്ങളിലാണെത്തുന്നത്. രാത്രി വൈകും വരെ വിദ്യാര്‍ഥികള്‍ ലഹരി ആസ്വദിച്ച് ഇത്തരം കേന്ദ്രങ്ങളില്‍ തങ്ങുന്നു. വീട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ അക്രമാസക്തരാകുകയും ബഹളം വെക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ഭാവിയെയും മാനസികശാരീരിക ആരോഗ്യത്തെയും ഹനിക്കുന്ന ലഹരിമാഫിയകള്‍ക്കെതിരെ പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളും സാമുദായിക സംഘടനകളും ചെറുവിരല്‍ പോലും അനക്കുന്നില്ല. 

                  ഏതാനും മാസം മുമ്പ് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവുമായി ഒരു യുവാവിനെ പടന്നക്കാട്ടുനിന്നും പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം പടന്നക്കാട്ട് കഞ്ചാവ് വില്‍പ്പന തകൃതിയാണ്. യുവാവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലഹരിവലയത്തില്‍ കുടുങ്ങുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം പെരുകുമ്പോഴും പൊതുസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തത് രക്ഷിതാക്കളുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ആറുമാസം മുമ്പ് കഞ്ചാവിന് അടിമയായ മകന്‍ സ്വന്തം മാതാവിനെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വരെ ഈ ഭാഗത്തുണ്ടായിട്ടുണ്ട്. 

                  ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ലഹരിമാഫിയകള്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും രംഗത്തുവരികയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമ്പോള്‍ പടന്നക്കാടിനെ ഗ്രസിച്ച ഈ വലിയ വിപത്തിനെ ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നത് മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍. കഞ്ചാവ്‌സംഘങ്ങളുടെ സ്വാധീനം കാരണം സ്‌കൂളില്‍ പോകാന്‍ പോലും മടിക്കുന്ന കുട്ടികളുണ്ട്. വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കിയുള്ള ലഹരി ഇടപാടുകളും സജീവമാണ്. 

                  നന്നായി പഠിക്കുന്ന കുട്ടികളുടെ ബുദ്ധി പോലും മരവിപ്പിച്ച് അവരെ സാമൂഹ്യവിരുദ്ധരാക്കി മാറ്റുന്ന സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. പടന്നക്കാട്ടേക്ക് കഞ്ചാവും മറ്റ് ലഹരിവസ്തുകളും എത്തിക്കാന്‍ വന്‍സംഘം തന്നെയുണ്ടെന്നാണ് വിവരം.


                  Keywords: Kanhangad, Kasaragod, Padannakad, Students, Ganja, Ganja Mafia, Ganja usage spread in Padannakad area

                  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു

                  $
                  0
                  0
                  കാസര്‍കോട്: (www.kasargodvartha.com 01/03/2017) യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഫിറോസ്.

                  യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, എ.കെ.എം അഷ്‌റഫ്, ടി.ഡി കബീര്‍, അസീസ് കളത്തൂര്‍, യൂസുഫ് ഉളുവാര്‍, എംഎസ്എഫ് നേതാക്കളായ ഹാഷിം ബംബ്രാണി, സി.ഐ.എ ഹമീദ്, ചന്ദ്രിക റിപോര്‍ട്ടര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ തുടങ്ങിയവരും ഫിറോസിനൊപ്പമുണ്ടായിരുന്നു.

                  കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, ന്യൂസ് ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, സ്റ്റാഫ് അംഗങ്ങളായ മുബ്‌നാസ് കൊടുവള്ളി, മുജീബ് ചെമ്മനാട്, പ്രതിഭ രാജു, ഷാമില എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

                  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

                  Kasaragod, Kerala, Youth League, visit, news, Youth league state general secretory visit Kasargodvartha.

                  Keywords: Kasaragod, Kerala, Youth League, visit, news, Youth league state general secretory visit Kasargodvartha.

                    കളത്തില്‍ രാമകൃഷ്ണന്‍ ഇനി ഓര്‍മ്മ

                    $
                    0
                    0
                    ബംഗളൂരു: (www.kasargodvartha.com 01/03/2017) കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ റിപോര്‍ട്ടര്‍ കളത്തില്‍ രാമകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ബംഗളൂരു ലാല്‍ബാഗിനിക്ക് എതിര്‍വശത്തുള്ള പൊതു വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അടുത്ത ബന്ധുക്കളും ചുരുക്കം മാധ്യമ പ്രവര്‍ത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

                    കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ട്രഷറര്‍ വിനോദ് പായം തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. മാധ്യമ ലോകത്ത് സ്വന്തം വഴികള്‍ തീര്‍ത്ത പത്രപ്രവര്‍ത്തകനും പൊതു സമൂഹം എതിര്‍ത്ത വിഷയങ്ങളില്‍ പോലും ഒറ്റയാനായി വാര്‍ത്തകള്‍ റിപോര്‍ട്ട് ധീരനായ പത്രപ്രവര്‍ത്തകനുമായിരുന്നു കളത്തില്‍ രാമകൃഷ്ണന്‍.

                    Related News:
                    ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റിപ്പോർട്ടർ കളത്തിൽ രാമകൃഷ്‌ണൻ നിര്യാതനായി


                    Kasaragod, Kerala, Deadbody, Death, Media worker, news,Kalathil Ramakrishnan's dead body cremated.

                    Keywords: Kasaragod, Kerala, Deadbody, Death, Media worker, news,Kalathil Ramakrishnan's dead body cremated.

                      എം എസ് എഫ് പ്രവര്‍ത്തകരെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം: പി.കെ ഫിറോസ്

                      $
                      0
                      0
                      കാസര്‍കോട്: (www.kasargodvartha.com 01/03/2017) കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ എം എസ് എഫ് പ്രവര്‍ത്തകരെയും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയെയും കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനെയും പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, എ എസ് ഐ സതീഷ് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്.

                      നടപടിയാവശ്യപ്പെട്ട് യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ നടന്നത്. സി പി എം നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നിയമപാലനത്തിന് പകരം നിയമലംഘകരായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

                      പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും കാണാതായ 21 പേരെ കുറിച്ചുള്ള ദുരൂഹത നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണാതായവരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഇക്കഴിഞ്ഞ ദിവസം ബന്ധുവിന് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാനോ കാണാതായവര്‍ എവിടെയാണുള്ളതെന്ന് കണ്ട് പിടിക്കാനോ കേന്ദ്ര സര്‍ക്കാരിന്  സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

                      പാമ്പാടി നെഹ്‌റു കോളജില്‍ കൊല്ലപ്പെട്ട ജിഷ്ണു പ്രാണോയിയുടെ കേസില്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒരു സിപിഎം നേതാവിന്റെ ഇടപെടലാണ് പ്രതികള്‍ക്ക് സഹായകരമാവുന്ന നിലപാട് എടുക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ജിഷ്ണു മരണപ്പെട്ട ദിവസം ഈ നേതാവിനെ വിളിച്ചാണ് ബന്ധുക്കള്‍ സഹായം തേടിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വീഴ്ചകളിലോ പോലീസ് അന്വേഷണത്തിന്റെ കാര്യത്തിലോ യാതൊരു സഹായവും നല്‍കാന്‍ ഇദ്ദേഹം തയാറായിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. ഇത് പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സംശയമുണ്ട്. ജിഷ്ണുവിന്റെ വീടിന്റെ തൊട്ടടുത്ത് വന്നിട്ട് പോലും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്താതിരുന്നത് ഈ നേതാവിന്റെ താത്പര്യപ്രകാരമാണോയെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാര്‍ത്ഥി പീഢനമവസാനിപ്പിക്കാന്‍ പഴുതുകളടച്ച സമഗ്രമായ നിയമം കൊണ്ടുവരണമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

                      യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, എ.കെ.എം അഷ്‌റഫ്, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണി, അസീസ് കളത്തൂര്‍, സി.ഐ.എ ഹമീദ്, യൂസുഫ് ഉളുവാര്‍, ഹാരിസ് പട് ള എന്നിവരും ഫിറോസിനൊപ്പമുണ്ടായിരുന്നു.

                      (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

                      Related News:
                      കാസര്‍കോട് ഗവ. കോളജില്‍ സംഘട്ടനം: കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി

                      Kasaragod, Kerala, Press Club, Press meet, Assault, Police, news, lock up assault: PK Firoz demand suspension of police officers.

                      Keywords: Kasaragod, Kerala, Press Club, Press meet, Assault, Police, news, lock up assault: PK Firoz demand suspension of police officers.
                        Viewing all 67200 articles
                        Browse latest View live


                        <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>