Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

മേല്‍കൂരയുടെ സ്ലാബ് അടര്‍ന്നുവീണു; പ്രതിഷേധം, കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം വ്യാഴാഴ്ച മുതല്‍ അടച്ചിടും

$
0
0
കുമ്പള: (www.kasargodvartha.com 01/03/2017) മേല്‍കൂരയുടെ സ്ലാബ് അടര്‍ന്നുവീണതിനെ തുടര്‍ന്ന് നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പ്രതിഷേധം അണപൊട്ടിയതോടെ കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം വ്യാഴാഴ്ച മുതല്‍ അടച്ചിടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. ബുധനാഴ്ച വൈകിട്ടോടെയാണ് പഴകി ദ്രവിച്ച ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്നുവീണത്.

സ്‌കൂള്‍ വിടുന്നതിനു തൊട്ടുമുമ്പായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഏതാനും കടകള്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം നേരത്തെ തന്നെ പൊളിച്ചുകളയണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ തടസമെന്നാണ് അധികൃതര്‍ പറയുന്നത്.

അപകടഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ കെട്ടിടം അടച്ചിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഈ കെട്ടിടത്തിലാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. കെട്ടിടത്തില്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ കല്ലുകെട്ടി പ്രവേശനം തടയുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയത്.




Keywords: Kasaragod, Kerala, Kumbala, Busstand, news, Kumbala bus stand slab fallen down

    ദേശീയപാതയില്‍ ചരക്കുലോറിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്; ബസ് ഡ്രൈവറിന് ഗുരുതരം

    $
    0
    0
    കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2017) ദേശീയപാതയില്‍ പുല്ലൂര്‍ കേളോത്ത് വളവില്‍ കെഎസ്ആര്‍ടിസി ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്കു പരിക്കേറ്റു. ബസ് ഡ്രൈവര്‍ രാജപുരം വണ്ണാത്തിക്കാനത്തെ സിബി ചാക്കോ(44)യെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും നീലേശ്വരത്തെ കുഞ്ഞികൃഷ്ണന്‍നായര്‍(43) ബാലകൃഷ്ണന്‍(40), പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ്് കൊടവലത്തെ എ തമ്പാന്‍ നായര്‍ (62) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



    ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ചിത്രകലാ അധ്യാപകന്‍ രവി പിലിക്കോട് (54), ബേഡകം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോത്തെ രമേശന്‍ (41), മധൂര്‍ സ്‌നേഹാലയത്തില്‍ കെ വി സ്‌നേഹ(24) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശാരദ(45), മൊയ്തീന്‍(23), അതിയാമ്പൂരിലെ മായ(36), പയ്യന്നൂര്‍ മാത്തിലിലെ നാരായണന്‍ (63), നിധിന്‍ (29) എന്നിവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടു.

    ബുധനാഴ്ച വൈകുന്നേരം നാലോടെയാണു അപകടം. കാസര്‍കോട് നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറിക്കടക്കുന്നതിനിടയില്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പറഞ്ഞു. മുന്‍വശം പാടെ തകര്‍ന്ന ബസില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണു പുറത്തെടുക്കാനായത്.

    Keywords: Kerala, kasaragod, news, National highway, Kanhangad, KSRTC-bus, Accident, Injured, Top-Headlines, Lorry, Driver in hospital, Kannur, Pullor, KSRTC Bus accident in national highway

    ഹൊസ്ദുര്‍ഗ് കോട്ടയിലും കാസര്‍കോട് ഐസ് പ്ലാന്റിലും തീപിടുത്തം

    $
    0
    0
    കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2017)ഹൊസ്ദുര്‍ഗ് കോട്ടയിലും കാസര്‍കോട് ഐസ്പ്ലാന്റിലും തീപിടുത്തം. ബുധനാഴ്ച രാവിലെ 11. 30 മണിയോടെയാണ് കോട്ടയില്‍ തീപിടുത്തമുണ്ടായത്. കോട്ടക്കകത്തെ വഴിയിലൂടെ നടന്നുപോവുകയായിരുന്ന ആള്‍ എരിയുന്ന സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമായത്.

    കോട്ടയിലെ ഒരേക്കര്‍ സ്ഥലത്തെ പുല്ല് കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ സി കെ രാജേഷ്, ഫയര്‍മാന്‍മാരായ എം ശ്രീധരന്‍, വി എന്‍ വേണുഗോപാല്‍, ഷിബിന്‍, സന്ദീപ് എന്നിവര്‍ കോട്ടയിലെത്തി അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണക്കുകയായിരുന്നു. കോട്ടക്കകത്ത് പൊതുശ്മശാനവും സമീപത്ത് ഹോമിയോ ആശുപത്രിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീപടര്‍ന്നിരുന്നുവെങ്കില്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.

    Kerala, kasaragod, Hosdurg, Vidya Nagar, fire, fire force, news, Fort, Hospital, Ice plant, Heat, Fire in Hosdurg fort and Kasargod ice plant


    ഉച്ചയോടെയാണ് വിദ്യാനഗറിലെ ഐസ്പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. പ്ലാന്റിന് സമീപത്തെ പുല്ലിനാണ് തീപിടിച്ചത്. തീ തുടര്‍ന്ന് പ്ലാന്റിലേക്ക് പടരുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.

    Keywords: Kerala, kasaragod, Hosdurg, Vidya Nagar, fire, fire force, news, Fort, Hospital, Ice plant, Heat, Fire in Hosdurg fort and Kasargod ice plant

    മംഗളൂരു വിമാനത്താവളത്തില്‍ ഒരുമാസത്തിനിടെ പിടികൂടിയത് 92.94 ലക്ഷത്തിന്റെ സ്വര്‍ണം ഉള്‍പെടെ 1.16 കോടിയുടെ കള്ളക്കടത്ത് സാധനങ്ങള്‍

    $
    0
    0
    മംഗളൂരു: (www.kasargodvartha.com 01.03.2017) ബജ്‌പെ വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിവിധ യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് 1.16 കോടിയുടെ കള്ളക്കടത്ത് സാധനങ്ങള്‍. 92.94 ലക്ഷം രൂപ വിലമതിക്കുന്ന 3.18 കിലോ ഗ്രാം സ്വര്‍ണവും, 18.79 ലക്ഷത്തിന്റെ വിദേശ കറന്‍സിയും, 4.47 ലക്ഷം രൂപ വിലമതിക്കുന്ന 4.625 കിലോ വിദേശ നിര്‍മിത സിഗരറ്റുമാണ് 24 വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയത്.

    ട്രോളി ബാഗിന്റെ അകത്ത് വളരെ വിദഗ്ധമായി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയും, സ്വര്‍ണം വിവിധ ആകൃതിയിലാക്കി വെള്ളി നിറം പൂശി കടത്താന്‍ ശ്രമിച്ച രണ്ട് പേരെയും പിടികൂടി. ചെയിന്‍, ബ്രേസ്ലെറ്റ്, വാച്ച്, ബുര്‍ഖ ബട്ടണ്‍, കുട്ടികളുടെ വസ്ത്രം, ഫെയ്‌സ് ക്രീം എന്നിവയ്ക്ക് അകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് കണ്ടെടുത്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

    മൂന്ന് പേരില്‍ നിന്നായാണ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 18.79 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടിയത്.

    Mangaluru Airport Customs seizes contraband valued over Rs 1.16 crores

    SUMMARY: The Customs officers at Mangalore International Airport seized contraband valued over Rs.1.16 crores in 24 instances of smuggling during February. The officers seized contraband gold of above 3.18 kgs which were ingeniously concealed and attempted to be smuggled. In three cases primary gold ingeniously concealed in the form of mercury coated wires inside the beading portion and metallic strips of the trolley bags were detected.

    (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

    Keywords: Mangalore, Airport, gold, National, Arrest, Investigation, Gold, Cigarette, Foreign Currency, Mangaluru Airport Customs seizes contraband valued over Rs 1.16 crores. 

    റെയില്‍വേ പാലത്തിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

    $
    0
    0
    ചെറുവത്തൂര്‍: (www.kasargodvartha.com 01.03.2017)കാര്യങ്കോട് റെയില്‍വേ പാലത്തിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ സ്വദേശിയാന്നെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും കര്‍ണാടക പുത്തൂര്‍ ആര്‍ ടി ഒ നല്‍കിയ മനോജ് കെ എന്ന ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ടുണ്ട്.

    ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


    Keywords: Cheruvathur, Youth, Death, Kasaragod, Train, Obituary, Dead body, Police, Investigation.

    എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

    $
    0
    0
    തിരുവനന്തപുരം: (www.kasargodvartha.com 02/03/2017) എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റെന്ന പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കാസര്‍കോട് ഗവ. കോളജില്‍ എസ് എഫ് ഐ - എം എസ് എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് മര്‍ദനമേറ്റുവെന്ന പരാതി പരിശോധിച്ചുവരികയാണ്.

    കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ ആവശ്യം അംഗീകരിച്ചാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്. പോലീസ് സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്നും എം എല്‍ എ ആവശ്യമുന്നയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാനെത്തിയ യൂത്ത് ലീഗ്-എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസിനെ കയ്യേറ്റം ചെയ്തുവെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

    പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയില്‍ എം എസ്എഫ്  പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. പ്രശ്‌നത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും ഇടപെട്ടതോടെ ഇതുസംബന്ധിച്ച പ്രതിഷേധം രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്.

    Keywords: Thiruvananthapuram, Chief Minister Pinarayi Vijayan, Kasaragod, Kerala, CM orders probe on attack against MSF workers 

    കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

    $
    0
    0
    മഞ്ചേശ്വരം: (www.kasargodvartha.com 02/03/2017) കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു. മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കുറ്റിക്കാട്ടിലാണ് പ്ലാസ്റ്റിക് കവറിലാക്കി കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

    അബ്ദുര്‍ റഷീദ് എന്നയാളാണ് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ റോബിന്‍ ബാബു, അസി. ഇന്‍സ്‌പെക്ടര്‍മാരായ എം. പവിത്രന്‍, എം.വി ബാബുരാജ്, സിവില്‍ ഓഫീസര്‍മാരായ ശ്രീകാന്ത്, സജിത് കുമാര്‍, ശ്രീഹരി, ശാലിനി, നൗഷാദ്, പ്രജിത് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

    (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

    File Photo

    Keywords: Kasaragod, Kerala, Ganja, news, Ganja seized, Accuse, case, Ganja seized; case registered against accused.

      കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

      $
      0
      0
      കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2017) കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പാണത്തൂര്‍ ചീങ്കല്ലിലെ സി.എസ്. ജയനെ (35) യാണ് കഞ്ചാവുമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് അറസ്റ്റുചെയ്തതത്. ഇയാളില്‍ നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു.

      വ്യാഴാഴ്ച രാവിലെ പാണത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ജയന്‍ കഞ്ചാവുമായി പിടിയിലായത്.


      Keywords: Kasaragod, Kerala, Kanhangad, arrest, Police, news, Ganja, Ganja seized, Youth, Youth arrested with Ganja.

        അരവ് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ഭര്‍തൃമതി മരണപ്പെട്ടു

        $
        0
        0
        കുമ്പള: (www.kasargodvartha.com 02/03/2017) അരവ് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ഭര്‍തൃമതി ദാരുണമായി മരണപ്പെട്ടു. പുത്തിഗെ മുഗു റോഡിലെ മജീദിന്റെ മകളും കുമ്പള ഷിറിയ ഒളയം ഗുദൂര്‍ ഹൗസില്‍ സെയ്തുവിന്റെ ഭാര്യയുമായ ആഇശത്ത് മുനൈഫ(22)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

        ആഇശത്ത് മുനൈഫ അരി അരക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകിയതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. മുനൈഫയും സെയ്തുവും രണ്ട് വര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്. 11 മാസം പ്രായമുള്ള മുഹമ്മദ് അയാന്‍ മകനാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

        (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

        Keywords: Housewife, Kumbala, Kasaragod, Kerala, Obituary, Accident, Housewife dies after trapping shall in to grinder

        കാറില്‍ പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിച്ചു; കാര്‍ തകര്‍ത്തതായും പരാതി

        $
        0
        0
        കുമ്പള: (www.kasargodvartha.com 02/03/2017) കാറില്‍ പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. കാര്‍ തകര്‍ത്തതായും പരാതിയില്‍ പറയുന്നു. സീതാംഗോളി മുഖാരിക്കണ്ടത്തെ സിദ്ദീഖി (23) നു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സിദ്ദീഖിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

        ബുധനാഴ്ച വൈകിട്ട് സീതാംഗോളിയിലേക്ക് കാറില്‍ പോവുകയായിരുന്ന സിദ്ദീഖിനെ നായിക്കാപ്പില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി പുറത്തേക്ക് വലിച്ചിടുകയും മര്‍ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. അക്രമത്തില്‍ സിദ്ദീഖിന്റെ കൈക്ക് കുത്തേറ്റു. അക്രമി സംഘം കാറിന്റെ ഗ്ലാസും തകര്‍ത്തു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.


        Kasaragod, Kerala, Kumbala, Attack, Assault, Crime, news, case, Police,  Investigation, Injured, hospital, Youth assaulted; police case registered.

        Keywords: Kasaragod, Kerala, Kumbala, Attack, Assault, Crime, news, case, Police,  Investigation, Injured, hospital, Youth assaulted; police case registered.

          'അടുക്കത്ത്ബയല്‍ പ്രവാസി കൂട്ടായ്മ 2017'മാര്‍ച്ച് മൂന്നിന് ദുബൈ അല്‍ സബീല്‍ പാര്‍ക്കില്‍; ഹാഫിസ് അബ്ദുല്‍ സലാം മുസ്ല്യാര്‍, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് സംബന്ധിക്കും

          $
          0
          0
          കാസര്‍കോട്: (www.kasargodvartha.com 02/03/2017) യുണൈറ്റഡ് അടുക്കത്ത്ബയലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അടുക്കത്ത്ബയല്‍ പ്രവാസി കൂട്ടായ്മ - 2017 മാര്‍ച്ച് മൂന്നിന് ദുബൈ അല്‍ സബീല്‍ പാര്‍ക്കില്‍ നടക്കും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന യുണൈറ്റഡ് അടുക്കത്ത്ബയല്‍ രണ്ടാം തവണയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

          പ്രവാസിയായി കാല്‍നുറ്റാണ്ട് പൂര്‍ത്തികരിച്ച അടുക്കത്ത്ബയല്‍ സ്വദേശകളെ ചടങ്ങില്‍ ആദരിക്കും. ആത്മീയ പ്രഭാഷകന്‍ ഹാഫിസ് അബ്ദുല്‍ സലാം മുസ്ല്യാര്‍, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോഷിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് എന്നിവര്‍ മുഖ്യാതിഥികളാകും.

          കൂട്ടായ്മയില്‍ നിരവധി പരിപാടികളും മറ്റു ചര്‍ച്ചകളും നടക്കും.

          Kasaragod, Kerala, news, Meet, Adkathbail, Gulf, Dubai, Programme, Pravasi meet, Al Sabil Park Dubai, Adkathbail Pravasi meet on march 3rd, at Al Sabil Park Dubai



          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Keywords: Kasaragod, Kerala, news, Meet, Adkathbail, Gulf, Dubai, Programme, Pravasi meet, Al Sabil Park Dubai, Adkathbail Pravasi meet on march 3rd, at Al Sabil Park Dubai

          അബുദാബി അജാനൂര്‍ ഐ എം സി സി കമ്മിറ്റി ഭാരവാഹികള്‍

          $
          0
          0
          അബുദാബി: (www.kasargodvartha.com 02/03/2017)അബുദാബി അജാനൂര്‍ ഐ എം സി സി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍ പ്രസിഡന്റായും ശാഹിദ് കെ ടി ജനറല്‍ സെക്രട്ടറിയായും ഷാനി എം തെക്കേപ്പുറം ട്രഷററായും പുതിയ കമ്മിറ്റി നിലവില്‍ വന്നു.

          മറ്റു ഭാരവാഹികള്‍: ശഫീഖ് പി വി, റഷീദ് കൂളിക്കാട് (വൈസ് പ്രസിഡന്റുമാര്‍), നബീല്‍ വടക്കന്‍, അന്‍സാരി മാട്ടുമ്മല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഫാറൂഖ് പി എം, നബീല്‍ അഹ് മദ്, ഇബ്രഹിം ഗോള്‍ഡന്‍, മുനീര്‍ എ കെ, ഷരീഫ്, ആസിഫ് കൂളിക്കാട്, റഫീഖ് കെ പി, സിറാജ് മാണിക്കോത്ത്, പി എം ഗഫൂര്‍, നൗഷാദ് കെ, ഇസ്മാഈല്‍ എം, ത്വയ്യിബ് കെ ചിത്താരി, റഫീഖ് കെ പി (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).

          Gulf, Abudhabi, news, IMCC, Office Bearers, Ajanur, inauguration, IMCC Committee, New committee, Abudhabi Ajanur IMCC Committee office bearers

          ട്രിപ്പോളി ബില്‍ഡിംഗ് ഹാളില്‍ ചേര്‍ന്ന യോഗം ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ടി എസ് ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സാഹിദ് കെ ടി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എന്‍ എം അബ്ദുല്ല ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ശാഹിദ് നന്ദി പറഞ്ഞു.

          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Keywords: Gulf, Abudhabi, news, IMCC, Office Bearers, Ajanur, inauguration, IMCC Committee, New committee, Abudhabi Ajanur IMCC Committee office bearers

          ഗ്രാമങ്ങള്‍ വരണ്ടുണങ്ങി, പുഴകള്‍ വറ്റി; ദാഹജലം കിട്ടാക്കനി; ദൈവത്തിന്റെ സ്വന്തം നാടിനിതെന്തുപറ്റി?

          $
          0
          0
          പ്രതിഭാരാജന്‍

          (www.kasargodvartha.com 02/03/2017)
          സംസ്ഥാനമൊട്ടാകെ വരള്‍ച്ചയുടെ പിടിയില്‍. റവന്യു വകുപ്പു മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരന്റെ ആവനാഴിയിലെ മുഴുവന്‍ അമ്പും പുറത്തെടുക്കേണ്ടി വരും ഇതു തടയാന്‍. കിഴക്കന്‍ കേരളത്തിന്റെ തൊണ്ട ഇപ്പോള്‍ തന്നെ വരണ്ടു തുടങ്ങി. കാസര്‍കോട് ജില്ലയിലും വ്യാപകമായി ടാങ്കുവഴി വെള്ളമെത്തിക്കേണ്ടി വരും. അതിനായുള്ള ഒരുക്കങ്ങള്‍ ഇനിയും പൂര്‍ത്തിയായി കാണുന്നില്ല. മലനാടുകളുടെ ഉറവ വറ്റി. ഗ്രാമങ്ങള്‍ വെയില്‍ താങ്ങാനാകാതെ വിയര്‍ക്കുകയാണ്.

          കാഞ്ഞങ്ങാട് അടക്കമുള്ള തീരദേശത്തിലെ പൂഴി മണലുകളിലെ വെള്ളത്തിന് പതിവില്‍ കവിഞ്ഞ നിറം മാറ്റം വന്നുതുടങ്ങി. അരയിപ്പുഴയിലെ വെള്ളവും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഭീക്ഷണി നേരിടുകയാണ്. മെയ് വരെ ഭുഗര്‍ഭജലം തുരന്നെടുക്കരുത്, കൃഷിക്ക് വെള്ളമൊഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പട്ടാലും തടയാനാകുമെന്നു തോന്നുന്നില്ല, പിടിപെട്ട വരള്‍ച്ച.



          വിയര്‍ത്തു ചുടുകുരു പൊങ്ങിവരുന്ന ഗ്രാമങ്ങള്‍. തുലാവര്‍ഷം ചതിച്ചതാണ് പ്രധാന കാരണം. ഒരിക്കലും വറ്റാത്ത ഉദുമ പോലുള്ള ഇടങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. ബേക്കലിലെ പുഴയിലുടെ നടന്ന് അക്കരെ കടക്കാം. ചിത്താരിയും വരളുന്നു. ചന്ദ്രഗിരി പോട്ടെ, എറ്റവും വീതിയേറിയ ഭാരതപ്പുഴ പോലും എന്നേ വറ്റി. അവിടെ പൂഴിയും പുഴക്കാടുകളും മാത്രം ബാക്കി. കടല്‍ തീരത്ത് 40 ഡിഗ്രി വരെയുണ്ട് ചൂട്. ദൈവത്തിന്റെ സ്വന്തം നാടിനിതെന്തു പറ്റി?

          വരള്‍ച്ച മുന്‍കൂട്ടി കണ്ട് ജലവിഭവ വകുപ്പ് പ്രത്യേകം നടത്തിയ കരുതലുകളൊന്നും ഫലം കണ്ടില്ല. ബ്രീട്ടീഷുകാര്‍ തൊട്ട് ഇങ്ങോട്ട് പല പുഴകളിലും പലയിടത്തായി നിരവധി ബണ്ടുകളും തടയിണകളും പണിതിട്ടിട്ടുണ്ട്. ലക്ഷക്കണക്കിനു കോടികള്‍ പലതവണകളായി തുലച്ചതല്ലാതെ എല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. ജലസംഭരണ വകുപ്പ് വെറുതെ കുത്തിയിരുന്ന് സമയം കൊല്ലുന്നു. എത്രയെത്ര തടയണകള്‍, ബണ്ടുകള്‍, ഓവര്‍ കം ബ്രിഡ്ജുകള്‍. അതിലുള്ള വെള്ളം തുലാമഴയെ വിശ്വസിച്ച് നേരത്തേ തുറന്നു വിട്ടു. ഇപ്പോള്‍ കിടിച്ചതും പിടിച്ചതുമില്ല. ഉദ്യോഗസ്ഥര്‍ അവരുടെ പ്രശ്‌നങ്ങളും പരിദേവനങ്ങളുമായി ദിവസമെണ്ണി കഴിയുന്നതല്ലാതെ ജനങ്ങളെക്കുറിച്ച് ചിന്തയില്ല. അവരെ എന്തിനു പഴിക്കണം. മോന്തായം തന്നെ വളഞ്ഞ മട്ടാണല്ലോ.

          പ്രധാന ജലസംഭരണികളിലെ നീക്കിയിരിപ്പും കുറയുന്ന സ്ഥിതിക്ക് കടുത്ത വോള്‍ട്ടേജ് ക്ഷാമം പ്രതീക്ഷിക്കണം. നിരക്ക് കൂട്ടുമെന്ന സുചന അഡ്വാന്‍സായി മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പേടിക്കേണ്ട, വേനല്‍മഴ രണ്ടാഴ്ച്ചക്കകമെത്തുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിപ്പു വന്നിട്ടുണ്ട്. അത് വിശ്വസിച്ച് സമാധാനിക്കുകയല്ലാതെ വേറെന്തു പോംവഴി.

          കാഞ്ഞങ്ങാട്ടുകാരന്‍ കൂടിയായ മന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ചില്ലറ മാറ്റങ്ങളും കണ്ടു തുടങ്ങിയെങ്കിലും അവ ജനങ്ങളിലേക്കെത്താന്‍ ഇനിയും ഏറെ കാതം കാത്തിരിക്കേണ്ടി വരും. പ്രതീക്ഷ കൈവെടിയാതെ ജനം കാത്തിരിക്കുകയാണ്. മാനം നോക്കി, വേഴാമ്പലിനേപ്പോലെ.

          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Keywords: Article, Prathibha Rajan, water, River, Drought, heat, wheather, No water, Kerala, Villages and rivers dried up

          ബദിയഡുക്ക-സുള്ള്യപ്പദവ്, മുള്ളേരിയ-അര്‍ളപ്പദവ് റോഡ് വികസനം: ഫണ്ട് അനുവദിച്ചത് ഇടത് സര്‍ക്കാര്‍; പിതൃത്വം ഏറ്റെടുക്കാനുള്ള ചിലരുടെ ശ്രമം അപഹാസ്യം: സിപിഎം

          $
          0
          0
          മുള്ളേരിയ: (www.kasargodvartha.com 02.03.2017) ബദിയഡുക്ക-സുള്ള്യപ്പദവ്, മുള്ളേരിയ-അര്‍ളപ്പദവ് എന്നീ റോഡുകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചത് ഇടത് സര്‍ക്കാരാണെന്നും അതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സമരസമിതിയിലെ ചിലരുടെ ശ്രമം അപഹാസ്യമാണെന്നും സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.

          കാസര്‍കോട് മണ്ഡലത്തില്‍ പെടുന്ന ബദിയഡുക്ക-സുള്ള്യപ്പദവ് റോഡിന്റേയും മുള്ളേരിയ-അര്‍ളപ്പദവ് റോഡിന്റേയും ശോചനീയവസ്ഥയ്‌ക്കെതിരെ സമരം നടത്തുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

          Kasaragod, Kerala, Mulleria, news, Road, Development project, Fund, CPM, Badiadukka-Sulliapadavu, Mulleriya-Arlappadavu, CPM on Badiyadukka-Sulliappadavu and Mulleriya-Arlappadavu road issue

          കഴിഞ്ഞ 15 വര്‍ഷമായി നാല് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബദിയഡുക്ക-സുള്ള്യപദവ് റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരു രൂപപോലും ഈ റോഡിന്റെ വികസനത്തിന് വേണ്ടി മാറ്റിവെക്കാന്‍ തയ്യാറായിരുന്നില്ല. പതിറ്റാണ്ടുകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിംലീഗ് എംഎല്‍എമാരും റോഡ് വികസനത്തിന് ഇതുവരെ താല്‍പര്യം കാണിച്ചിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മുള്ളേരിയ -അര്‍ളപദവ് റോഡിന്റെ കാര്യത്തിലുമുള്ളത്. ബെള്ളൂര്‍, കുമ്പഡാജ പഞ്ചായത്തുകളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈ രണ്ട് റോഡുകളും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിട്ടും അധികാരത്തിലുള്ളപ്പോള്‍ ചെറുവിരലനക്കാന്‍ തയ്യാറാവാത്തവരാണ് ഇപ്പോള്‍ കരച്ചില്‍ സമരവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

          ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ രണ്ട് റോഡിന്റേയും അവസ്ഥ ഉയര്‍ത്തി കാണിച്ച് പിഡബ്ലുഡി മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ട് റോഡിനും 41 കോടി രൂപ വകയിരുത്തുകയും ഇതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

          വലിയ പദ്ധതി ആയതിനാല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തികരിച്ച് ഈ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഈ സാഹചര്യത്തില്‍ ഈ രണ്ട് റോഡുകളുള്‍പ്പെടെ മറ്റു റോഡുകള്‍ക്കും കൂടുതല്‍ തുക അടുത്ത ബഡ്ജറ്റിലും നീക്കി വെച്ചേക്കാം. ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ കിസ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ റോഡിന്റെ പണി ആരംഭിക്കുന്ന അവസരത്തില്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സമരസമിതിയിലെ ചില നേതാക്കളുടെ ശ്രമം അപഹാസ്യമാണെന്നും ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.

          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Keywords: Kasaragod, Kerala, Mulleria, news, Road, Development project, Fund, CPM, Badiadukka-Sulliapadavu, Mulleriya-Arlappadavu, CPM on Badiyadukka-Sulliappadavu and Mulleriya-Arlappadavu road issue

          സന്നദ്ധ പ്രവര്‍ത്തകരെ സമൂഹം ആദരിക്കണം: ജില്ലാ പോലീസ് ചീഫ്

          $
          0
          0
          കാസര്‍കോട്: (www.kasargodvartha.com 02.03.2017) ഗ്രാമതലങ്ങളില്‍ നിസ്വാര്‍ഥ സേവനം നടത്തുന്നവരെ സമൂഹം ആദരിക്കണമെന്നു ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍. കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന സന്നദ്ധപ്രവര്‍ത്തക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

          പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ സന്നദ്ധപ്രവര്‍ത്തനം എന്ത്? എന്തിന്? എങ്ങിനെ? എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച പാലിയേറ്റീവ് പ്രവര്‍ത്തകന്‍ കെ വി സായിദാസ് (നീലേശ്വരം), മികച്ച കുടുംബശ്രീ യൂണിറ്റ് 'പ്രിയദര്‍ശിനി കുടുബശ്രീ', മികച്ച കുടുംബശ്രീ പ്രവര്‍ത്തകരായ ശ്രീജ, പുഷ്പലത, മികച്ച ആശാവര്‍ക്കര്‍ മറിയംബി എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. 'ധാര്‍മ്മികത അവാര്‍ഡ്'നേടിയ കൂക്കാനം റഹ് മാനെ ജില്ലാ പോലീസ് മേധാവി കെ. ജി. സൈമണ്‍ പൊന്നാട അണിയിച്ചു.

          Kasaragod, Kerala, news, Facilitates, Police, inauguration, Social workers, Social service, KG Saiman, Social workers should be facilitated; District police chief

          വാര്‍ഡ് അംഗങ്ങളായ പ്രഭാകരന്‍ തെക്കേക്കര, സൈനബ അബൂബക്കര്‍, കെ വി അപ്പു, കാന്‍ഫെഡ് ഭാരവാഹികളായ പ്രൊഫ. കെ പി ഭരതന്‍, കരിവെള്ളൂര്‍ വിജയന്‍, അബൂബക്കര്‍ പാറയില്‍, ഗീതാഗോവിന്ദന്‍, കെ ആര്‍ ജയചന്ദ്രന്‍, പ്രൊഫ. എ ശ്രീനാഥ്, അഡ്വ. മാധവന്‍ മലാങ്കാട്, ഷാഫി ചൂരിപ്പള്ളം, സി എച്ച് സുബൈദ, ഹനീഫ് കടപ്പുറം, നാരായണന്‍ ഓര്‍ക്കുളം, സുകുമാരന്‍ കാരി, മാധവന്‍ മാട്ടുമ്മല്‍, ടി തമ്പാന്‍, കൈനി രാജന്‍, സുകുമാരന്‍ കാരക്കോട്, സി പി വി വിനോദ്കുമാര്‍, ഉഷ, പുഷ്പ എന്നിവര്‍ പ്രസംഗിച്ചു.

          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Keywords: Kasaragod, Kerala, news, Facilitates, Police, inauguration, Social workers, Social service, KG Saiman, Social workers should be facilitated; District police chief

          ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിയെ വലിച്ചിറക്കി മര്‍ദിച്ചതായി പരാതി; 4 എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

          $
          0
          0

          കാസര്‍കോട്: (www.kasargodvartha.com 02/03/2017) ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിയെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ നാല് എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് ഗവ. കോളേജില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

          കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിലെ സുരേന്ദ്രന്റെ മകന്‍ സുമേഷിനാണ്(19) മര്‍ദനമേറ്റത്. ഗവ. കോളജിലെ വിദ്യാര്‍ത്ഥിയും എന്‍ സി സി കേഡറ്റുമാണ് സുമേഷ്. ക്ലാസ് മുറിയില്‍ പടിച്ചുകൊണ്ടിരിക്കുകയായിരുന്ന തന്നെ നാല് എം എസ് എഫ് പ്രവര്‍ത്തകര്‍ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്ന് സുമേഷ് പരാതിപ്പെട്ടു.

          കോളജില്‍ നടന്ന സമരത്തില്‍ പങ്കെടുക്കാതിരുന്ന വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്ന് സുമേഷ് പരാതിയില്‍ വ്യക്തമാക്കി. താന്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയിലും പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും സുമേഷ് പറഞ്ഞു.

          (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

          Kasaragod, Kerala, complaint, Police, Investigation, case, Assault, Attack, Student, govt.college, Strike, College, news, Case against 4 MSF volunteers for assaulting student.

          Keywords: Kasaragod, Kerala, complaint, Police, Investigation, case, Assault, Attack, Student, govt.college, Strike, College, news, Case against 4 MSF volunteers for assaulting student.

            സില്‍വര്‍ ജൂബിലി എന്‍ എ ട്രോഫി ഫുട്‌ബോള്‍ മെയ് 5 മുതല്‍ കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍; ലോഗോ പ്രകാശനം ചെയ്തു

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com 02/03/2017) തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 25-ാമത് എന്‍ എ അബ്ദുല്ലകുഞ്ഞി സ്മാരക കെ എസ് എഫ് എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2017 മെയ് അഞ്ച് മുതല്‍ കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വെല്‍ഫിറ്റ് ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

            ഈ വര്‍ഷം സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ടൂര്‍ണമെന്റില്‍ 16 പ്രമുഖ ടീമുകള്‍ പങ്കെടുക്കും. നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍ ഡോ. എന്‍ എ മുഹമ്മദിന്റെ സഹോദരന്‍ എന്‍ എ അബ്ദുല്ലകുഞ്ഞിയുടെ സ്മരണയ്ക്കായി 24 വര്‍ഷമായി ടൂര്‍ണമെന്റ് നടന്നു വരുന്നു.



            സില്‍വര്‍ജൂബിലി പ്രമാണിച്ച് ഗവ. ഹോസ്പിറ്റലിന് വീല്‍ചെയര്‍, നിര്‍ദ്ധനരോഗികള്‍ക്ക് ചികിത്സാധന സഹായങ്ങള്‍, കുടിവെള്ളമില്ലാതെ വലയുന്നവര്‍ക്ക് കുടിവെള്ളമെത്തിക്കല്‍, വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കായി മാനസിക ഉല്ലാസ യാത്ര സംഘടിപ്പിക്കല്‍, അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കായി കാഴ്ചാ വൈകല്യമുള്ളവര്‍ക്കുള്ള ചെസ്സ്‌ബോര്‍ഡ് പോലുള്ള കളി ഉപകരണങ്ങള്‍ നല്‍കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റ് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ സാമൂഹ്യ ക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നടപ്പിലാക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തമ്പ് മേല്‍പറമ്പ് കര്‍മ്മ പദ്ധതി തയ്യാര്‍ ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര നിര്‍വഹിച്ചു.

            വാര്‍ത്താസമ്മേളനത്തില്‍ യഹ് യ തളങ്കര, തമ്പ് മേല്‍പറമ്പ് പ്രസിഡണ്ട് അബ്ദുല്‍ മജീദ് ചെമ്പരിക്ക, ജനറല്‍ സെക്രട്ടറി അനൂപ് കളനാട്, ട്രഷറര്‍ യൂസഫ് മേല്‍പറമ്പ്, ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജലീല്‍ കോയ, തമ്പ് വൈസ് പ്രസിഡണ്ടുമാരായ കെ വി വിജയന്‍, എ ആര്‍ അഷറഫ്, തമ്പ് അംഗങ്ങളായ ഇ എം ഇബ്രാഹിം, സി ബി മുഹമ്മദ് ഹനീഫ, ഷാഫി നാലപ്പാട്, റസാഖ്, സെയ്ഫുദ്ദീന്‍, താജുദ്ദീന്‍ ചമ്പരിക്ക, ടി കണ്ണന്‍, നാരായണന്‍ കൂവ്വത്തൊട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

            (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

            Keywords: Kasaragod, Logo, Melparamba, Tournament, Football, Hospital, Silver Jubilee, Stadium, Wheel Chair, Chess Board, Team, Drinking Water, N A trophy football to start on may 5th.

            ക്ഷേത്രോത്സവങ്ങളിലും ജാതി വേര്‍തിരിവ്; മേല്‍ജാതിയാണെങ്കില്‍ അകത്ത് കടക്കാം; കീഴ്ജാതിയിലെ ദേവന്മാര്‍ പുറത്തും

            $
            0
            0
            സാംസ്‌കാരികം / പ്രതിഭാരാജന്‍

            (www.kasargodvartha.com 02.03.2017)
            തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടും, പാലക്കുന്നിലെ ഭരണിമഹോത്സവത്തിനും പരിസമാപ്തിയായി. ഇനി പൂരം. ത്രയംബകേശന്റെ ആറാട്ടിനു കൊടിയിറങ്ങും വരെ ഗ്രന്ഥപ്പടിയില്‍ (ദണ്ഡപ്പടിയെന്നത് പ്രാക് രൂപം) കാത്തു നിന്ന തിയ്യ സമുദായത്തിലെ സ്ഥാനികര്‍ കമ്പയും കയറും സ്വീകരിക്കുന്നതോടെയാണ് പാലക്കുന്നില്‍ ഭരണിക്ക് കൊടിയേറുക. വെടിക്കെട്ടോടെ ആംരംഭിക്കുന്ന ഉത്സവം സമാപനം കുറിക്കുന്നതും കരിമരുന്നില്‍ രചിച്ച കവിതകളോടെ. ഒരു ചടങ്ങ് ആഘോഷമാകുന്നത് അവ സമൂഹം ഏറ്റെടുക്കുമ്പോഴാണെന്നതിനുള്ള ഉദാത്ത തെളിവാണ് പാലക്കുന്നിലെ ഭരണി മഹോത്സവം.



            ആറാട്ടിനു തിയ്യ കഴകം വകയുള്ള സ്ഥാനികര്‍ കെട്ടിച്ചുറ്റി ദേവിയുടെ പ്രതിരൂപം പൂണ്ട് എഴുന്നെള്ളത്തോടൊപ്പം ആറാട്ടിനെത്തും. അവര്‍, ദേവന്മാര്‍ ഗ്രന്ഥപ്പടിയില്‍ കാത്തു നില്‍ക്കും. അകത്ത് പ്രവേശനമില്ല. പഴയ ജാതി വ്യവസ്ഥിതിയുടെ ശേഷിപ്പാണ് അത്തരം ആചാരങ്ങള്‍. ഒരു കാലത്ത് തീയ്യനും അതിനു താഴെയുള്ള ജാതി വിഭാഗങ്ങള്‍ക്കും തൃക്കണ്ണാട് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പാടില്ലായിരുന്നുവെന്നത് ഇന്ന് ചരിത്രമാണ്. കാലം മാറി. ജാതിഭേതമന്യേ മുഴുവന്‍ പേര്‍ക്കും അകത്ത് പ്രവേശനം സിദ്ധിച്ചത് ജാതി വ്യവസ്ഥക്കകം സാദ്ധ്യമായ സാംസ്‌കാരിക വിപ്ലവങ്ങളിലൂടെയാണെന്നതിന് കാഞ്ഞങ്ങാട്ടെ ഉദാഹരണമാണ് കെ. മാധവേട്ടന്‍. നായര്‍ തറവാട്ടിലെ കുട്ടി ഗുരുവായുര്‍ സത്യാഗ്രത്തിനിരുന്നത് നമുക്കിവിടെ ഓര്‍ക്കാം.

            കാലമാകെ മാറിയിട്ടും, ഉത്സവങ്ങളില്‍ നിന്നും ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും ജാതി മാഞ്ഞു പോയിട്ടില്ലെന്നതിന്റെ പതിനായിരക്കണക്കിനു ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിവിടെ സൂചിപ്പിച്ചത്. ഇന്നും തീയ്യ സമുദായത്തിലെ ക്ഷേത്രേശന്മാര്‍ മിത്തുകളായി ദേവതാ രുപം പൂണ്ടുകഴിഞ്ഞാല്‍ തൃക്കണ്ണാട് ക്ഷേത്ര ഗോപുരത്തിനും പുറത്ത് ഗ്രന്ഥപ്പടിയില്‍ നില്‍ക്കണം. എന്നാല്‍ വാണിയ സമുദയാത്തില്‍ പെട്ടവരുടെ ദേവീ ദേവന്മാര്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ട്. മത്സ്യ തൊഴിലെടുത്തു ജീവിക്കുന്നവരുടെ വാസ കേന്ദ്രത്തിലാണ് മഹാദേവന്റെ വാസം. അവരുടെ ദേവന്മാര്‍ക്കും അഷ്്ടമി വിളക്കിനു കെട്ടിച്ചുറ്റിയുള്ള ആചാര വരവുണ്ട്. അവര്‍ക്കും അകത്ത് പ്രവേശനമില്ല. നിത്യ ജീവിതത്തിലെ ജാതി ചിന്തകളില്‍ വന്ന മാറ്റം പൊതു ആഘോഷങ്ങളിലും ചടങ്ങുകളില്‍ നിന്നും ഇനിയും മാറ്റപ്പെട്ടിട്ടില്ല. ഇവിടേയും കാലോചിത മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്ന്് പുരോഗമനവാദ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചിന്തിക്കണം.

            മാറ്റം, ജനം അത് ആഗ്രഹിക്കുന്നു. പക്ഷെ ജാതി വ്യവസ്ഥിതിക്കെതിരെ പൊരുതാന്‍ നിയുക്തരായ ക്ഷേത്ര വികസന പ്രവര്‍ത്തകരും ജാതി രഹിത ഹൈന്ദവ സംസ്‌കാരം നിലവില്‍ വന്നു കാണാന്‍ ആഗ്രഹിക്കുന്നവരും മാറ്റത്തിനു വേണ്ടി ചെറുവിലനക്കുന്നില്ല. സാമുഹ്യ പരിഷ്‌കര്‍ത്താക്കള്‍ കടമ നിര്‍വ്വഹിക്കുന്നില്ല. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന പൊതു സമൂഹത്തിന്റെ മുമ്പില്‍ ബോധപൂര്‍വ്വം അവര്‍ മറയിടുകയാണ്. ഇവിടെ കീഴ്ജാതിയിലെ ക്ഷേത്രക്കമ്മറ്റികളും, അവരുടെ ഇടയില്‍ ബഹുമാന്യ സ്ഥാനത്തിരിക്കുന്ന സ്ഥാനികരും ഉണ്ട്. ജാതി വേര്‍തിരിവ് ആഘോഷങ്ങളില്‍ നിന്നും മാറണം എന്നാഗ്രഹിക്കുന്ന പൊതു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട ചുമതലയില്‍ നിന്നും പുരോഗമന പ്രസ്ഥാനങ്ങള്‍ പിറകോട്ടു നോക്കിയാണ് സഞ്ചാരം. സമുഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്ത ജാതി വകതിരിവുകള്‍ ആഘോഷങ്ങളില്‍ നിന്നും മാറ്റാന്‍ ഇടപെടണം. കോണ്‍ഗ്രസായിരുന്ന കെ മാധവേട്ടനും, കേളപ്പനും, കറുപ്പനും ചെയ്തിരുന്നത് അതാണ്.

            സാമൂഹിക ജീവിതങ്ങളിലെന്നപോലെ ഉത്സവങ്ങളില്‍ നിന്നും ജാതി വകതിരിവ് മാറേണ്ടതുണ്ടെന്ന് ഉറക്കെ പറയാന്‍ എഴുത്തുകാരും മുന്നോട്ടു വരേണ്ടതുണ്ട്. രാഷ്ട്രീയക്കാരെ നമുക്ക് വെറുതെ വിടാം. കാരണം അവര്‍ക്ക് വേണ്ടത് വോട്ടാണല്ലോ.

            തൃക്കണ്ണാട് ക്ഷേത്രത്തിലെ ഉത്സവനാളില്‍ മല്‍ത്സ്യത്തൊഴിലാളികളുടെ കോല്‍ക്കളിയുണ്ട്. അത് ഗോപുരത്തിനും പുറത്തു വെച്ചാണ്. അകത്ത് പ്രവേശനമില്ല. കോപ്പാളന്‍ സമുദായത്തില്‍ പെട്ടവന്‍ തെയ്യം കെട്ടിയാല്‍ വീട്ടു മുറ്റത്ത് പോലും പ്രവേശനമില്ല. തൃക്കണ്ണാട്ടെ ചാമുണ്ഡിക്ക് തൃക്കണ്ണാടപ്പന്റെ തിരുമുറ്റം തീണ്ടിക്കൂട. മലയ സമുദായക്കാര്‍ തെയ്യമായാല്‍ ചിലയിടങ്ങളില്‍ കളത്തിനപ്പുറം വരാന്തയില്‍പ്പോലും പ്രവേശിച്ചു കൂട. കാരണം കെട്ടുന്നവന്‍ താണ ജാതിക്കാരനായതാണ്.

            തെയ്യത്തിനു ജാതി ഉണ്ടായതു കൊണ്ടല്ലല്ലോ. ഭക്തിയില്‍, ആരാധനയില്‍, ചിന്തയില്‍ ആകമാനം മാറ്റമാഗ്രഹിക്കുകയാണ് ജനം. ഒരു തെയ്യത്തിനും തീണ്ടാരി വേണ്ടെന്നു വെക്കാന്‍ അത്തരം സമുദായക്കാരും മുന്നോട്ടു വരണം. സര്‍വ്വ വ്യാപിയായ തെയ്യത്തിനു അതിര്‍വരമ്പുകളില്ലെന്ന് ആ സമുദായം, അവരോടൊപ്പം ചേരുന്നവര്‍ പറയുമ്പോള്‍ പൊതു സമൂഹം അതേറ്റെടുക്കണം. അവര്‍ക്കു മുകളിലുള്ള സമുദായം ആചാരപ്രകാരം തന്നെ അവ സ്വീകരിക്കണം. അവിടെയാണ് രണ്ടാം നവോത്ഥാനമുണ്ടാവുക.

            സ്വാതി തിരുന്നാല്‍ രാജാവ് ഒരിക്കല്‍ തന്റെ ഉറ്റ മിത്രമായ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയോട് ചോദിച്ചു. ബ്രഹ്മത്തെ അറിയുന്ന രാജാവിനെ അദ്ദേഹം ഉപദേശിച്ചു. ദേവന് ജാതിയില്ല. ഗുരുവായൂരില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം കിട്ടാന്‍ മുഖ്യകാരണം അതാണ്. ഇവിടെ വടക്കേ മലബാറില്‍ ഇനിയും ഇങ്ങനെ ഒട്ടേറെ ശര്‍മ്മമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കാത്തിരിക്കാം.

            (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

            Keywords: Article, Prathibha Rajan, Temple, Temple fest, Program, Discrimination, Caste, Religion, Caste discrimination in Temple Fests

            കലക്ട്രേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന പട്ടിണി സമരം ശക്തമാകുന്നു; പ്രശ്‌ന പരിഹാരമില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് സമരക്കാര്‍

            $
            0
            0
            കാസര്‍കോട്: (www.kasargodvartha.com 02.03.2017)പനത്തടി പഞ്ചായത്തിലെ കോട്ടക്കുന്ന് കോളനിയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ ആരംഭിച്ച പട്ടിണി സമരം ശക്തമാകുന്നു. കോട്ടക്കുന്ന് കോളനിയില്‍ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട കമ്മ്യൂണിറ്റി ഹാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കയ്യടക്കി വെച്ചതില്‍ പ്രതിഷേധിച്ചാണ് കലക്ട്രേറ്റിന് മുന്നില്‍ കോളനിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

            സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സമരത്തില്‍ അണിനിരന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് വരികയാണ്. കമ്മ്യൂണിറ്റി ഹാള്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാതെ രാഷ്ട്രീയ പാര്‍ട്ടി പതാകകളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുകയാണെന്നും കമ്മ്യൂണിറ്റി ഹാള്‍ ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാക്കി മാറ്റിയിരിക്കുകയാണെന്നുമാണ് ആദിവാസി കുടുംബങ്ങള്‍ ആരോപിക്കുന്നത്.

            Kasaragod, Collectorate, Suicide, Panathadi, Protest, Childrens, Flag, Assault, Police, Community hall, District collector, Complaint, Hunger Strike, DYSP.

            അക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും മദ്യപാനവും കമ്മ്യൂണിറ്റി ഹാളിനെ മറയാക്കി അരങ്ങേറുകയാണെന്നും ഇതിനെതിരെ പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആദിവാസി കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി ഹാള്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ അധികാരികള്‍ സമരത്തോട് നിഷേധാത്മക നയമാണ് സ്വീകരിക്കുന്നതെന്നും പ്രശ്‌ന പരിഹാരത്തിന് ഇടപെടുന്നില്ലെന്നും ഇനിയും ഈ നയമാണ് തുടരുന്നതെങ്കില്‍ ആത്മഹത്യ ചെയ്യൂമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

            കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലിലെത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വാഗ്ദാനം നിറവേറ്റാന്‍ അധികൃതര്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്ന് സമരസമിതി വ്യക്തമാക്കി.

            (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

            Keywords: Kasaragod, Collectorate, Suicide, Panathadi, Protest, Childrens, Flag, Assault, Police, Community hall, District collector, Complaint, Hunger Strike, DYSP, Hunger strike of tribal near collectorate continues.

            മെഡിക്കല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് രണ്ടാം റാങ്ക്

            $
            0
            0
            മംഗളൂരു: (www.kasargodvartha.com 02.03.2017) മെഡിക്കല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് രണ്ടാം റാങ്ക്. മംഗളൂരു യേനപ്പോയ യൂണിവേഴ്‌സിറ്റിയില്‍ എം ബി ബി എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ബേവിഞ്ചയിലെ ഖദീജ വില്ലയില്‍ ഹംന അബ്ദുല്ല ബേവിഞ്ചയാണ് എം ബി ബി എസില്‍ രണ്ടാം റാങ്ക് നേടിയത്.

            യേനപ്പോയ മെഡിക്കല്‍ കോളജില്‍ പഠിച്ച ഹംന പത്താംതരം മുതല്‍ എം ബി ബി എസ് വരെ എല്ലാ പൊതു പരീക്ഷകളിലും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചിരുന്നു.

            Kasaragod, Kerala, Medical College, Bevinja, Rank, yenepoya medical college, MBBS, news, Hamna Abdulla, 2nd Rank, Kasargod native bags 2nd rank


            മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഡ്വ. ബേവിഞ്ച അബ്ദുല്ലയുടെയും സക്കീന അബ്ദുല്ലയുടെയും മകളാണ്. ഒരു മാര്‍ക്കിന് ഒന്നാം റാങ്ക് കൈ വിട്ടതില്‍ വിഷമമില്ല. ഇന്റേണ്‍ഷിപ്പ് ചെയ്യാനാണ് തീരുമാനമെന്ന് ഹംന പറഞ്ഞു.

            (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

            Keywords: Kasaragod, Kerala, Medical College, Bevinja, Rank, yenepoya medical college, MBBS, news, Hamna Abdulla, 2nd Rank, Kasargod native bags 2nd rank
            Viewing all 67200 articles
            Browse latest View live


            <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>