കാസര്‍കോട്: (www.kasargodvartha.com 01/10/2015) ചൗക്കി ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ കയ്യാങ്കളി. രാത്രി നടന്ന ജമാഅത്ത് യോഗത്തില്‍ കയ്യാങ്കളിയെ തുടര്‍ന്ന് ജമാഅത്ത് ട്രഷറര്‍ ചൗക്കിയിലെ അഹ് മദ് കടപ്പുറത്തിന് (50) മുഖത്തടിയേറ്റു. പരിക്കേറ്റ അഹ് മദിനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തി ഒരു കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്. പള്ളിയുടെ പേരിലുള്ള പണം ഇയാള്‍ മുന്‍ പ്രസിഡണ്ടിന്റെ പേരിലെ ജോയിന്റ് ചെക്ക് ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ പിന്‍വലിച്ച് കൈക്കലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്നതിനിടയിലാണ് ജമാഅത്ത് യോഗത്തില്‍ കയ്യാങ്കളിയുണ്ടായത്. ജമാഅത്തിന്റെ കുറച്ചു സ്ഥലം വഴിക്ക് വേണ്ടി സ്വകാര്യവ്യക്തിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം രൂപ കേസിലുള്‍പെട്ട ജനറല്‍ സെക്രട്ടറിയുടെ കൈവശമുണ്ടായിരുന്നു. കഴിഞ്ഞ ജമാഅത്ത് യോഗത്തില്‍ ഈ പണം ട്രഷററായ അഹ് മദിനെ ഏല്‍പിച്ചതായി ഇയാള്‍ യോഗത്തില്‍ പറഞ്ഞിരുന്നു.
അന്ന് യോഗത്തില്‍ സംബന്ധിച്ചിരുന്ന അഹ് മദ് കടപ്പുറം ഇക്കാര്യം ഭാരവാഹികളോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേസിലുള്‍പെട്ടയാള്‍ അഹ് മദ്് കടപ്പുറത്തിന് പണം നല്‍കിയിരുന്നില്ല. ഈ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ട്രഷററോട് പണം കിട്ടിയെന്ന് യോഗത്തില്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഹ് മദ് പണം കിട്ടിയെന്ന് സമ്മതിക്കുകയായിരുന്നു. പണം പിന്നീട് താന്‍ എത്തിക്കാമെന്നാണ് കേസിലുള്‍പെട്ട ജനറല്‍ സെക്രട്ടറി ട്രഷററെ അറിയിച്ചിരുന്നത്. അത് കൊണ്ടാണ് അദ്ദേഹം യോഗത്തില്‍ പണം കിട്ടിയെന്ന കാര്യം സമ്മതിച്ചത്.
ഈ പണം ട്രഷറര്‍ ഉടന്‍ അടക്കണമെന്ന് കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നപ്പോള്‍ കഴിഞ്ഞ 15 വര്‍ഷത്തെ ജമാഅത്ത് കമ്മിറ്റിയുടെ കണക്കുകള്‍ കൂടി അവതരിപ്പിക്കണമെന്ന് ട്രഷറര്‍ ആവശ്യപ്പെട്ടതോടെയാണ് യോഗത്തില്‍ ബഹളവും കയ്യാങ്കളിയും ഉണ്ടായത്. ജമാഅത്തിന്റെ മുന്‍ കമ്മിറ്റികളും കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ചില്ലെന്നാണ് ട്രഷററുടെ ആരോപണം.
അതേ സമയം പള്ളിക്കമ്മിറ്റിയുടെ കണക്കുകള്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ നടന്നുള്ളൂവെന്നും കയ്യാങ്കളിയോ അടിപിടിയോ നടന്നിട്ടില്ലെന്നുമാണ് ജമാഅത്തിന്റെ മറ്റു ഭാരവാഹികള്‍ പറയുന്നത്.

Keywords: Kasaragod, Kerala, Assault, Attack, Jamaath-committe, Jamaath committee treasurer assaulted.