Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

ബാങ്കോട്ട് കെ.എസ് അബ്ദുല്ല സാംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു

$
0
0
കാസര്‍കോട്: (www.kasargodvartha.com 02/10/2015) കാസര്‍കോട് നഗരസഭ തളങ്കര ബാങ്കോട് ന്യൂ ഗാര്‍ഡന്‍ നഗറില്‍ നിര്‍മിക്കുന്ന കെ.എസ് അബ്ദുല്ല സാംസ്‌കാരിക കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു. ബാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞി മൊയ്തീന്‍ ബാങ്കോട് അധ്യക്ഷത വഹിച്ചു.

ഡിപിസി മെമ്പര്‍ എ അബ്ദുര്‍ റഹ് മാന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കര, മാലിക്ദീനാര്‍ ഹോസ്പിറ്റല്‍ എം.ഡി കെ.എസ് അന്‍വര്‍ സാദാത്ത്, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് അസീസ് ഖാസിലൈന്‍, ഖത്തര്‍ കെഎംസിസി മുന്‍ ജില്ലാ ട്രഷറര്‍ മുസ്തഫ ബാങ്കോട്, ടി.എ ഷാഫി, ബഷീര്‍ വോളിബോള്‍, ശിഹാബ് ബാങ്കോട്, സമീര്‍ ചെങ്കള,  മുനീര്‍ ബാങ്കോട്, നൗഷാദ് ജഹ, എരിയാല്‍ ഷരീഫ്, സഹദ് ബാങ്കോട്, ഷഫീഖ് ബാങ്കോട്, സക്കീര്‍ ബാങ്കോട്, നിസാം ബാങ്കോട്, ഷാഫി തെരുവത്ത്, എം.എച്ച് അബ്ദുല്‍ കാദര്‍, പി.എസ് ഹമീദ്, മുഹമ്മദ് ഐഡിയല്‍, ജുനൈദ് ബാങ്കോട്, റഹീം എസ്.എസ് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, Stone laid, Inauguration, T.E Abdulla, KS Abdulla. 

ഗാന്ധി ജയന്തി ദിനത്തില്‍ കാരുണ്യം കളനാട് മെഡിക്കല്‍ ക്യാമ്പ് നടത്തി

$
0
0
കളനാട്: (www.kasargodvartha.com 02/10/2015) ഗാന്ധി ജയന്തി ദിനത്തില്‍ കാരുണ്യം കളനാട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഉദുമ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്കുഞ്ഞി കളനാട്, ഡോ. നൗഫല്‍ കളനാട്, ഉദുമ, കളനാട് പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോവിന്ദന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ നിര്‍വഹിച്ചു. കളനാട് ജമാഅത്ത് വൈസ് പ്രസിഡണ്ട് ഉമ്പു ഹാജി, അബ്ദുല്ല ഹാജി, യൂസഫ് തൊപ്പട്ട, പി.എം ആരിഫ്, കെ.എം.കെ റഷീദ്, കുട്ടിച്ച ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെഎംകെ ളാഹിര്‍ സ്വാഗതവും സാലി ഹദ്ദാദ് നന്ദിയും പറഞ്ഞു.

Karunyam Kalanad medical camp

Karunyam Kalanad Medical camp
Karunyam Kalanad Medical camp

Keywords: Gandhi Jayanthi, Programme, Inauguration, Kalanad, Jamaath-committee, Kasaragod, Kerala, Karunyam Kalanad. 

മുള്ളേരിയ, പെര്‍ള, ബദിയഡുക്ക ഭാഗങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും

$
0
0
മൈലാട്ടി: (www.kasargodvartha.com 02/10/2015) 110 കെ.വി. വിദ്യാനഗര്‍ - മുള്ളേരിയ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാലിന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ മുള്ളേരിയ, പെര്‍ള, ബദിയഡുക്ക ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.

മാലൈട്ടി അസിസ്റ്റന്റ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്.

Keywords: Electricity, Mulleria, Perla, Badiyadukka, Kasaragod, Kerala, EHT line shutdown: Mulleria, Perla, Badiadka area, Rossi Romani

അമിത വേഗതയില്‍വന്ന ബസിന്റെ ഡോറിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

$
0
0
കുമ്പള: (www.kasargodvartha.com 02/10/2015) അമിതവേഗതയില്‍വന്ന സ്വകാര്യ ബസിന്റെ ഡോറിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവണ്‍മെന്റ് കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രിവിദ്യാര്‍ത്ഥിനി പെര്‍ള കാട്ടുകുക്കയിലെ ചൈത്രയ്ക്കാണ് (20) പരിക്കേറ്റത്.

കുമ്പള ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ കാസര്‍കോട് നിന്നും തലപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 ഡി 7377 നമ്പര്‍ കയ്യാര്‍ മോട്ടേര്‍സ് ബസിന്റെ ഡോര്‍ ഇടിച്ചാണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത്. കോളജിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ചൈത്ര. പരിക്കേറ്റ ചൈത്രയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

College student injured in accident, Kumbala, Kasaragod, Kerala, Bus,


Keywords: College student injured in accident, Kumbala, Kasaragod, Kerala, Bus, 

വായിക്കാന്‍ മറന്നു, നാം ഈ സഞ്ചരിക്കുന്ന ചരിത്രപുസ്തകം

$
0
0
സൂപ്പി വാണിമേല്‍

(www.kasargodvartha.com 02/10/2015) കാസര്‍കോട്ടുകാര്‍ വായിക്കാന്‍ മറന്ന സഞ്ചരിക്കുന്ന ചരിത്രഗ്രന്ഥമാണ് അഡ്വ. ഹമീദലി ഷംനാട് എക്‌സ് എം.പി. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണയില്‍ ഏര്‍പെടുത്തിയ പ്രഥമ പുരസ്‌കാരം ഷംനാട് സാഹിബിന് സമര്‍പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സമിതി തീരുമാനം കാസര്‍കോടിനുള്ള ആദരം കൂടിയാണ്. മുസ്‌ലിം സമുദായത്തില്‍ വിദ്യാസമ്പന്നര്‍ താരതമ്യേന കുറവായിരുന്ന കാലഘട്ടത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വം കണ്ടെത്തി മുഖ്യധാരയില്‍ കൊണ്ടുവന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ ഗണത്തില്‍ അഗ്രഗണ്യനാണ് ഷംനാട്.

വൈദേശികാധിപത്യത്തോടുള്ള വെറി ഇംഗ്ലീഷ് ഭാഷയോടും പ്രകടിപ്പിച്ചതിലൂടെ പിന്നാക്കമായിപ്പോയ മലബാറിലെ മുസ്‌ലിംകളുടെ ഭൂതകാലം ഇംഗ്ലീഷിലൂടെയേ പഠിക്കൂ എന്ന് ശഠിക്കുന്ന വര്‍ത്തമാന കാലത്തിന് അറിയണമെന്നില്ല. 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തില്‍ ഷംനാട് സാഹിബ് സൃഷ്ടിച്ച ഹരിതവിപ്ലവം ചരിത്രമായി മുന്നിലുണ്ട്. കടത്തനാടിലെ കമ്മ്യൂണിസ്റ്റുകാരുടെ എ.കെ.ജിയായിരുന്ന സിറ്റിംഗ് എം.എല്‍.എ സി.എച്ച്. കണാരനെ പരാജയപ്പെടുത്തിയായിരുന്നു നാദാപുരത്ത് അദ്ദേഹം തുടക്കം കുറിച്ചത്.

സ്ഥാനാര്‍ത്ഥിയാവണമെന്ന് അന്നത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍ കോഴിക്കോട്ടേക്ക് വിളിപ്പിച്ച് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം കോഴിക്കോട് നിന്ന് ടാക്‌സിയില്‍ തലശ്ശേരിയിലേക്ക് സഞ്ചരിക്കുമ്പോഴുണ്ടായ അനുഭവം ഷംനാട് സാഹിബ് അനുസ്മരിക്കാറുണ്ട്. കാര്‍ കൈനാട്ടിയില്‍ നാദാപുരത്തേക്ക് വഴിപിരിയുന്ന കവലയിലെത്തിയപ്പോള്‍ ഷംനാട് സാഹിബ് ഡ്രൈവറോട് നാദാപുരം മണ്ഡലത്തെക്കുറിച്ച് ആരാഞ്ഞു. അത് കേള്‍ക്കേണ്ട താമസം ഡ്രൈവര്‍ ബ്രേക്കില്‍ കാലമര്‍ത്തി തിരിഞ്ഞുനോക്കി പറഞ്ഞു; 'അതെന്താ ഓളി പറയണ്ടെ, കണാരേട്ടനോട് മുട്ടാന്‍ മലയാളോന്നറിയാത്ത ഏതോ ഒരു വക്കീല് കാസ്രോട്ട്ന്ന് ബെര്ന്ന്‌ണ്ടോലും'. നാദാപുരത്ത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി മലയാളം പറഞ്ഞില്ല. ഇംഗ്ലീഷില്‍ മാത്രം പ്രസംഗിച്ചു.

ഷംനാടിന്റെ പ്രചാരണങ്ങള്‍ക്ക് പിന്നീട് മുഖ്യമന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയും സി.എച്ച് കണാരന്റെ പ്രചാരണം മറ്റൊരു മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരും നയിച്ചു. കേരളം ഉറ്റുനോക്കിയ ആ തെരഞ്ഞെടുപ്പില്‍ ഷംനാട് നേടിയ വിജയം ആകാശവാണിയുടെ ഡല്‍ഹി വാര്‍ത്തയില്‍ ഇടം നേടിയിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഇന്നാണെങ്കില്‍ ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കി എന്നാണ് പറയുക. വിദ്യാസമ്പന്നനായ ന്യൂനപക്ഷക്കാരന് ലഭിച്ച സ്വീകാര്യതയായിരുന്നു ആ ചരിത്രവിജയം. ഇന്ത്യയുടെ രാഷ്ട്രീയവും അതില്‍ ന്യൂനപക്ഷ ഇടവും ദേശീയ നേതാക്കളുമായി ഇടപഴകിയ അനുഭവങ്ങളോടെ പറഞ്ഞുതരാനറിയുന്ന ഇദ്ദേഹത്തെപ്പോലെ മറ്റോരാളില്ല.

ലിയാഖത്ത് അലി ഖാന്‍, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട് തുടങ്ങിയ നേതാക്കളിലൂടെ പകര്‍ന്ന് കിട്ടിയ ആദര്‍ശബോധം ഷംനാടിനെ അഴിമതിയുടെ അരികുചേരാത്ത വേറിട്ട വ്യക്തിത്വമാക്കി. നെഹ്‌റു കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രണ്ട് ഘട്ടങ്ങളിലായി രാജ്യസഭാംഗം, എം.എല്‍.എ, കേരള പി.എസ്.സി അംഗം, ഗ്രാമവികസന ബോര്‍ഡ് ചെയര്‍മാന്‍, ഒഡെപെക് ചെയര്‍മാന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലക്കാര്‍ക്ക് ജില്ലയിലെ പി.എസ്.സി നിയമനങ്ങള്‍ക്ക് വെയ്‌റ്റേജ് ഏര്‍പെടുത്തണമെന്ന നിര്‍ദേശം ഷംനാട് ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ രാജ്യസഭാ ഡിബേറ്റുകള്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് എക്കാലവും ഉപയോഗിക്കാന്‍ കഴിയുംവിധം നഗരസഭാ റഫറന്‍സ് ലൈബ്രറിയില്‍ ഭദ്രമാണ്.

വിമോചനസമരം നയിച്ച് ശിക്ഷ ഏറ്റുവാങ്ങിയ മലബാറില്‍ നിന്നുള്ള അഭിഭാഷകര്‍ എന്ന ഖ്യാതി ഷംനാട് സാഹിബിനും പരേതനായ വി.കെ ശ്രീധരന്‍ നായര്‍ക്കും മാത്രം സ്വന്തം. സംസ്ഥാനത്ത് മുസ്‌ലിംകളുടെ, വിശിഷ്യ കാസര്‍കോട്ടുകാരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലുള്ള അസ്വസ്ഥത അദ്ദേഹം പലപ്പോഴും പങ്ക് വെക്കാറുണ്ട്. സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റ് മുറികള്‍ക്കരികിലൂടെ കടന്നുപോകുമ്പോള്‍ പിന്നിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ചൂണ്ടി ഒരിക്കല്‍ അദ്ദേഹം ചോദിച്ചതോര്‍ക്കുന്നു, ആ ന്യൂനപക്ഷത്തോടും പട്ടികജാതിക്കാരോടും ഒപ്പമെത്താന്‍ നമ്മുടെ സമുദായം എത്ര തലമുറ കാത്തിരിക്കണം?

രാഷ്ട്രീയധികാരബലം മറികടന്ന് ഭരണതലത്തില്‍ ചില ഒളി അജണ്ടകള്‍ നടപ്പാവുന്ന വര്‍ത്തമാനം ഷംനാട് സാഹിബിന്റെ ആകുലതയുടെ ആഴം പ്രകടമാക്കാതിരിക്കുന്നില്ല. പിച്ചവെച്ച ഉമ്മവീടായ അംഗടിമുഗറിലെ ശെറൂള്‍ ഭവനത്തില്‍ നിന്ന് ഫിയറ്റ് കാറോടിച്ച് ഷംനാട് ചെന്നുകയറാത്ത വിദ്യാലയങ്ങള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിരളമാണ്. ഓരോ സ്‌കൂളും സന്ദര്‍ശിച്ച് ഹാജര്‍ നിലയും പഠനനിലവാരവും അന്വേഷിച്ച് ഷംനാട് സാഹിബ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മേലധികാരിയോടെന്നപോലെ ആദരവ് പ്രകടിപ്പിച്ചാണ് അധികൃതര്‍ പാലിച്ചുപോന്നത്.

കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിന്റെ ശില്‍പിയാണദ്ദേഹം. തായലങ്ങാടിയില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ മാളികകള്‍ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്ന കാലം പോയ വസന്തമാണ്. പട്ടികജാതി /വര്‍ഗ സങ്കേതങ്ങള്‍ എന്ന ആശയം ശരിയായിരുന്നില്ലെന്ന ചിന്ത ആ മേഖലയില്‍ ശതകോടികള്‍ ചെലവിട്ട ശേഷം ഇപ്പോള്‍ ഉണ്ടായിത്തുടങ്ങി. എന്നാല്‍ നിയമസഭയില്‍ ഈ ചിന്ത അഞ്ച് പതിറ്റാണ്ട് മുമ്പ് കാസര്‍കോട്ടുകാരനായ നാദാപുരം എം.എല്‍.എ നല്‍കിയതാണ്. അന്നാര്‍ക്കും അത് തലയില്‍ കയറിയില്ല.

Hameedali Shamnad


ഹമീദലി ഷംനാട്- ചില പഴയ ചിത്രങ്ങള്‍

Hameedali Shamnad
Hameedali Shamnad
Hameedali Shamnad

Keywords: Article, Remembering, Muslim-league, Leader, Kasaragod, Kerala, Hameedali Shamnad, Soopy Vanimel. 

മുഹമ്മദ് റഫിയുടെ ഓര്‍മകളുമായി ഏക് ഷാം റഫീകേ നാം സംഗീത സായാഹ്നം

$
0
0
കാസര്‍കോട്: (www.kasargodvartha.com 02/10/2015) ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഓര്‍മകള്‍ അയവിറക്കി ഏക് ഷാം റഫീകേ നാം. തളങ്കര റഫി ആര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ റഫിയുടെ ഗാനങ്ങള്‍ ആലപിച്ചു.
.
റഫിയുടെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഗോവയിലെ മുഹമ്മദ് ഷക്കീല്‍ ആലപിച്ച ക്യാഹുവാ തേരാ വാദാ..., ഓ മുകദ്ദര്‍ കാ സികന്തര്‍..., ആജാ തുജ്‌കോ പുകാരേ മേരേ ഗീത്... തുടങ്ങിയ ഗാനങ്ങള്‍ റഫിയുടെ പഴയ ഓര്‍മകള്‍ അയവിറക്കുന്നതായി. ഉസ്മാന്‍ കോഴിക്കോട് ആലപിച്ച ബഡി ദൂര്‍സെ...ശ്രോതാക്കളെ ഇരുത്തിപ്പിച്ചു. ശ്രീകല ആലപിച്ച റഫിയുടെ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതായി. റഹ് മത്ത് മുഹമ്മദ് റഫി ഗാനം ആലപിച്ചു.

വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ജില്ലാ തല വായ്പാട്ട് മത്സരത്തില്‍ പുതുതലമുറയിലെ യുവാക്കളും റഫിയുടെ ഗാനങ്ങള്‍ ആലപിച്ചു. ഒന്നാം സമ്മാനം ആലപ്പുഴയില്‍ നിന്നുള്ള ബഷീറും, രണ്ടാം സമ്മാനം നിഷാദ് തെരുവത്തും കരസ്ഥമാക്കി. സമ്മാന ദാനം വ്യവസായ പ്രമുഖന്‍ യഹ് യ തളങ്കര നിര്‍വഹിച്ചു. റഫി മഹല്‍ സെന്റര്‍ പ്രസിഡണ്ട് പി.എസ് ഹമീദ്, സെക്രട്ടറി പി.കെ സത്താര്‍, ബി.എസ് മഹ് മൂദ്, എ.എസ്. മുഹമ്മദ് കുഞ്ഞി, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എരിയാല്‍ ഷരീഫ്, മുജീബ് അഹ് മദ്, ടി.എ ഷാഫി, ഷാഫി തെരുവത്ത്, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, ടി.എം അബ്ദുര്‍ റഹ് മാന്‍, ഷരീഫ് സാഹിബ്, മാഹിന്‍ ലോഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Muhammed Rafi memorial Musical concert

Muhammed Rafi memorial Musical concert

Keywords: Kasaragod, Kerala, Memorial, Remembrance, Inauguration, Muhammed Rafi, Songs, Muhammed Rafi memorial Musical concert.  

വാദി പ്രതിയായി; മുളിയാര്‍ വ്യാജ പട്ടയ കേസില്‍ ഗോവാ കരാറുകാരന്‍ അറസ്റ്റില്‍

$
0
0
ആദൂര്‍:  (www.kasargodvartha.com 02/10/2015)മുളിയാര്‍ വ്യാജ പട്ടയകേസില്‍ വാദി പ്രതിയായി. കേസില്‍ പരാതിക്കാരനായ ഗോവയിലെ പ്രമുഖ കരാറുകാരനെ ആദൂര്‍ സി ഐ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാവിലെ അറസ്റ്റുചെയ്തു. ബോവിക്കാനം ബാവിക്കര കെ കെ പുറത്തെ ഗോവ ഹൗസില്‍ ഗോവ മുഹമ്മദിനെ (53) യാണ് പോലീസ് അറസ്റ്റുചെയ്തത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുളിയാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 133ല്‍ പെട്ട 86 സെന്റ് സ്ഥലം വ്യാജപട്ടയമുണ്ടാക്കി സ്വന്തമാക്കിയതിന്റെ പേരിലാണ് ഗോവ മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്.

നേരത്തെ വ്യാജപട്ടയമുണ്ടാക്കി നല്‍കി തന്റെ പക്കലില്‍നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഗോവാ മുഹമ്മദിന്റെ പരാതിയിലാണ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. ബാവിക്കര നുസ്രത്ത് നഗറിലെ ബി കെ മുഹമ്മദ്, മുളിയാര്‍ വില്ലേജ് അസിസ്റ്റന്‍ഡ് ജോണ്‍സണ്‍, വില്ലേജ്മാന്‍ കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗോവാ മുഹമ്മദാണ് അദ്ദേഹത്തിന്റെ മാതാവ് ബീഫാത്വിമയുടെ പേരില്‍ വ്യാജപട്ടയം ഉണ്ടാക്കാന്‍ പ്രതികളോട് ആവശ്യപ്പെട്ടതെന്നും എല്ലാ ചരടുവലികളും നടത്തിയതെന്നും തെളിഞ്ഞതോടെയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്.

മുഹമ്മദിന് മുളിയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 133ല്‍ നാല് ഏക്കറോളം വരുന്ന സ്ഥലമുണ്ട്. ഈ സ്ഥലത്തേക്ക് നിലവില്‍ വഴിയുണ്ടായിരുന്നില്ല. ഇതിലേക്ക് നേരിട്ട് വഴിയുണ്ടാക്കാനാണ് പ്ലാന്റേഷന്റെ 86 സെന്റ് സ്ഥലം ആദ്യം വ്യാജപട്ടയമുണ്ടാക്കി ഗോവ മുഹമ്മദ് മാതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് മാസത്തിന് ശേഷം മാതാവില്‍നിന്നും ഈ സ്ഥലം ഗോവ മുഹമ്മദ് തന്നെ വാങ്ങിയതായി രേഖയുണ്ടാക്കുകയായിരുന്നു. വ്യാജ പട്ടയ വിവരം പുറത്തറിഞ്ഞതോടെ വില്ലേജ് അസിസ്റ്റന്‍ഡും, വില്ലേജ്മാനും, ഇടനിലക്കാരനായ ബി.കെ. മുഹമ്മദും ചേര്‍ന്ന് വ്യാജപട്ടയമുണ്ടാക്കിനല്‍കി ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി കരാറുകാരന്‍ പോലീസില്‍ പരാതിയുമായി രംഗത്തുവരികയായിരുന്നു.

പ്ലാന്റേഷന്റെ കയ്യിലുള്ള സ്ഥലം ഗോവ മുഹമ്മദിന് ലഭിക്കാനാണ് 2012ല്‍ വ്യാജപട്ടയമുണ്ടാക്കിയത്. 2012 നവംബറിലാണ് ഈ സ്ഥലത്തിന് നികുതി അടച്ച് കരം രസീതി നല്‍കിയതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. പിന്നീടാണ് സ്ഥലം ബീഫാത്വിമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നികുതി രസീതിപോലും ഇതിനായി വ്യാജമായി ഉണ്ടാക്കിയെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചനലഭിച്ചിട്ടുള്ളത്. 

ഗോവാ മുഹമ്മദിന്റെ പേരില്‍ പ്ലാന്റേഷന്റെ സ്ഥലം രജിസ്റ്റര്‍ ചെയ്ത ശേഷം ഇതിന് തൊട്ടടുത്തുള്ള ഗോവ മുഹമ്മദിന്റെ നാലേക്കറോളം വരുന്ന സ്ഥലം റീനാ കണ്‍സ്ട്രക്ഷന്റെ മിക്‌സിംഗ് പ്ലാന്റിനായി ലീസിന് നല്‍കിയിരുന്നു. 2,000 രൂപ മുതല്‍ 3,000 രൂപ വരെ സെന്റിന് വിലയുണ്ടായിരുന്ന ഈ സ്ഥലത്തിന് പ്ലാന്റേഷന്റെ സ്ഥലം കയ്യേറി റോഡുണ്ടാക്കിയതോടെ സെന്റിന് 80,000 രൂപയായി മാര്‍ക്കറ്റ് വില ഉയര്‍ന്നിരുന്നു. പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ശിവദാസന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Keywords: Arrest, Land, Fake Patta, 10 acre land encroached, Adhur, Muliyar, Kasaragod, Fake document, Kerala, Advertisement Sun Lighting, Philips and Samson

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

$
0
0
ഉളിയത്തടുക്ക: (www.kasargodvartha.com 02/10/2015)കുളത്തില്‍ കുളിക്കാനിറങ്ങിയ 15 കാരന്‍ മുങ്ങിമരിച്ചു. ശ്രീബാഗിലു ചേനക്കുണ്ടിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അജ്മല്‍ റമീസ് (15) ആണ് മരിച്ചത്. പട് ള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് റമീസ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ശ്രീബാഗിലു തായലിലെ വലിയ കുളത്തില്‍ വൈകിട്ടോടെ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ സംഭവംകണ്ടവര്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.
.
താഹിറയാണ് മാതാവ്. മൃതദേഹം രാത്രിയോടെ ശ്രീബാഗിലു ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



Keywords: Student drowned to death, Shiribagilu, Kasaragod, Kerala, Drown, Death, Amaze Furniture

ശുചീകരണ പ്രവര്‍ത്തനത്തില്‍ കാസ്‌ക് പ്രവര്‍ത്തകര്‍ക്കൊപ്പം ജനമൈത്രി പോലീസും

$
0
0
ചൂരി: (www.kasargodvartha.com 03/10/2015)ചൂരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കാസര്‍കോട് അഡീഷണല്‍ എസ്.ഐ അജിത് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ലബ്ബ് പ്രവര്‍ത്തകരുടെ സാമൂഹ്യ നന്മയും പ്രതിബദ്ധതയും പഴയ ചൂരിയുടെ വളര്‍ച്ചയ്ക്ക് മുന്‍കരുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ജന്മദിനാഘോഷം, ശുചീകരണ പ്രവര്‍ത്തനത്തിലൂടെ നടത്തിയ ക്ലബ്ബ് പ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിച്ചു.

യോഗത്തില്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന്‍ ഹസൈനാര്‍ കുട്ടി സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സാബിത്ത് സ്വാഗതം പറഞ്ഞു. ഹര്‍ഷാദ് അധ്യക്ഷത വഹിച്ചു. ആബിദ്, ഷബീര്‍, ജബിന്‍, അഫ്‌സല്‍, ആതിഫ്, സെയ്ഫലി ബിലാല്‍, ഷഫീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, Choori, Club, Gandhi Jayanthi, Inauguration, Police, Cleaning, CASC Choori. 

മംഗളൂരു വിമാനത്താവളത്തില്‍ 36 ലക്ഷത്തിന്റെ സ്വര്‍ണ വേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

$
0
0
മംഗളുരൂ: (www.kasargodvartha.com 03/10/2015) ബജ്‌പെ വിമാനത്താവളത്തില്‍ 1.400 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ സുലൈമാന്‍ മുഹമ്മദാ (44)ണ് കഴിഞ്ഞ ദിവസം പിടിയിലായത്. പിടികൂടിയ സ്വര്‍ണത്തിന് 36 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇടയ്ക്കിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നയാളായിരുന്നു സുലൈമാന്‍. ഇതില്‍ പന്തികേട് തോന്നി ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേതുടര്‍ന്ന് ലഗേജ് പരിശോധിച്ചപ്പോഴാണ് 24 കാരറ്റ് സ്വര്‍ണം കണ്ടെത്തിയത്.

കണ്‍വര്‍ട്ടറിനകത്ത് വെള്ളിനിറം പൂശിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Passenger from Dubai caught with 1.4 kg of gold at Mangaluru airport

Keywords: Mangalore, Airport, Gold, Kasaragod, Kerala, Passenger from Dubai caught with 1.4 kg of gold at Mangaluru airport. 

ഇടുവങ്കാലിലെ അബ്ദുര്‍ റഹ്മാന്‍ നിര്യാതനായി

$
0
0
മേല്‍പറമ്പ്: (www.kasargodvartha.com 03/10/2015) ചാത്തംകൈ റോഡിലെ ഇടുവങ്കാല്‍ ഹൗസില്‍ കെ എ അബ്ദുര്‍ റഹ്മാന്‍ (72) നിര്യാതനായി.

ഭാര്യ:. ബീഫാത്വിമ ഉദുമ പടിഞ്ഞാര്‍. മക്കള്‍: ഷെറീഫ് (മുംബൈ), ഉമര്‍ (സഊദി), ഖൈറുന്നിസ, ആഇശ. മരുമക്കള്‍: ഹമീദ് കൈനോത്ത്, ഹസീന കീഴൂര്‍, ജുബ്‌റിയ കടയങ്കോട്, പരേതനായ അബ്ബാസ് മുട്ടത്തൊടി. സഹോദരങ്ങള്‍: അബ്ദുല്ല, ഇസ്മാഈല്‍, യൂസുഫ്, ആഇശ, മര്‍യം, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, ഖദീജ.

ഖബറടക്കം മേല്‍പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Iduvangal, Iduvangal Abdul Rahman passes away

സംഘ് പരിവാറിന്റെ ഫാസിസമാണ് രാജ്യം നേരിടുന്ന വെല്ലുവിളി: കരീം കുണിയ

$
0
0
ചെങ്കള: (www.kasargodvartha.com 03/10/2015) രാജ്യം നേരിടുന്ന വെല്ലുവിളി സംഘ് പരിവാറിന്റെ ഫാസിസവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിത ബോധം സൃഷ്ടിച്ച് യുവാക്കളെ തീവ്രവാദ ചിന്തയിലേക്ക് തള്ളിവീടുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുമാണെന്ന് മുസ്ലിം ലീഗ് പൂല്ലൂര്‍ പെരിയ പ്രസിഡണ്ട് കരീം കുണിയ പറഞ്ഞു. ഗാന്ധിജയന്തി ഭീകരവിരുദ്ധ ദിനമായി മുസ്ലിം ലീഗ് ആചരിക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചെങ്കള ശാഖാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ ഫാസിസവും ഭീകരവാദവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജസീര്‍ ചെങ്കള സ്വാഗതം പറഞ്ഞു. എം.എം നൗഷാദിന്റെ അധ്യക്ഷതയില്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.കെ അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. സി.ബി അബ്ദുല്ല ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ഖാദര്‍ ഹാജി ചെങ്കള, എം. മഹ്മൂദ്, സി.എം.എ മാലിക്, സിദ്ദീഖ് സന്തോഷ് നഗര്‍, എം.എ സുബൈര്‍, ഖാദര്‍ ബദരിയ, സി.ബി ലത്വീഫ്, സി.ബി മൊയ്തീന്‍ ചെങ്കള, ഖാലിദ് സാന്‍, ബി.എം ഉസൈന്‍, കെ. നിസാര്‍, റാഷിദ് പീഠിക, ബി.എം സുഫൈദ്, എം. നൗഷീര്‍, എം.എ അഫ്ദാബ് എന്നിവര്‍ പ്രസംഗിച്ചു.

എം.എ.എച്ച് സുനൈഫ് നന്ദി പറഞ്ഞു.


Keywords: Muslim-league, Gandhi Jayanthi, Programme, Inauguration, Cherkala, Kasaragod, Kareem Kuniya. 

ജില്ലാ മെഡിക്കല്‍ ഓഫീസിലെ റിട്ട.സൂപ്രണ്ട് എം. യൂസഫ് നിര്യാതനായി

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന തളങ്കര ഖാസിലേനിലെ മുഹമ്മദിന്റെയും ആത്തിഖയുടെയും മകന്‍ എം. യൂസഫ് (56) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈയിടെയാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. കാസര്‍കോട് ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ ട്രഷററാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹെഡ്ക്ലര്‍ക്കായും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ യു.ഡി ക്ലര്‍ക്കായും സേവനം ചെയ്തിരുന്നു. ദീര്‍ഘ നാളായി വിദ്യാനഗറിലാണ് താമസം.

ബദിയടുക്ക പി.എച്ച്‌സിയിലെ സ്റ്റാഫ് നേഴ്‌സ് ജസീലയാണ് ഭാര്യ. മക്കള്‍:  ഡോ. ഷാഹിദ്, ഷെറിന്‍ (ബി.ഡി.എസ് വിദ്യാര്‍ത്ഥിനി ബംഗളൂരു), ഷാറൂഖ് (ബി.ബി.എം വിദ്യാര്‍ത്ഥി മംഗളൂരു). സഹോദരങ്ങള്‍: അയ്യൂബ്, സഫിയ, ആമിന. ഖബറടക്കം ഉച്ചയോടെ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും

യൂസഫിന്റെ നിര്യാണത്തില്‍ ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. ഹനീഫ് അനുശോചിച്ചു.

Keywords: M.Yousuf,Obituary, Kerala, Rtd DMO Superintendent M Yousuf Passes away

തെങ്ങു കയറ്റതൊഴിലാളിയായ യുവാവിനെ തെങ്ങില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/10/2015) തെങ്ങു കയറ്റതൊഴിലാളിയായ യുവാവിനെ തെങ്ങില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. തേങ്ങപറിക്കാന്‍ യുവാവിനെ നിയോഗിച്ച സ്ഥലമുടമയ്ക്കും അക്രമം തടയുന്നതിനിടെ മര്‍ദനമേറ്റു. ഉദുമയിലെ ബാബു (33), ഉദുമ എരോലിലെ കൃഷ്ണന്റെ മകന്‍ സുധീഷ് (27) എന്നിവര്‍ക്കാണ് അടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം പനയാല്‍ ചെര്‍ക്കാപാറ പട്രച്ചാലിലാണ് സംഭവം.

ബാബു
സുധീഷ് 
പട്രച്ചാലിലെ പറമ്പിലുള്ള തെങ്ങിന്‍ തോപ്പില്‍ നിന്നും തേങ്ങ പറിക്കാനായി ബാബുവിനെയും കൂട്ടി സുധീഷ് എത്തിയതായിരുന്നു. ബാബു തേങ്ങപറിക്കുന്നതിനായി തെങ്ങില്‍ കയറുകയും സുധീഷ് ഇതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഈ സമയം അവിടെയെത്തിയ സുധീഷിന്റെ പിതൃസഹോദരിയുടെ മക്കളായ ശശിയും ബാബുവും ഇത് തങ്ങളുടെ സ്ഥലമാണെന്നും ഇവിടെനിന്നും തേങ്ങപറിക്കുന്നവരുടെ കാല്‍വെട്ടുമെന്നും പറഞ്ഞ് ബാബുവിനെ വലിച്ച് താഴെയിറക്കി
മര്‍ദിക്കുകയായിരുന്നു.


Keywords: Kanhangad, Kerala, Assault, Udma, Hospital, Injured, Police, Complaint, Sudheesh, Babu. 

സേട്ടു സാഹിബിന്റെ നിലപാട് അംഗീകരിക്കാന്‍ ലീഗ് തയ്യാറാവണം: നാഷണല്‍ യൂത്ത് ലീഗ്

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) സേട്ടു സാഹിബിന്റെ നിലപാട് അംഗീകരിക്കാന്‍ ലീഗ് തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ റഹീം ബെണ്ടിച്ചാല്‍, നൗഷാദ് എരിയാല്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥയെ സേട്ടു സാഹിബ് തള്ളിപ്പറഞ്ഞിരുന്നു. ബാബരി മസ്ജിദ് തകര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത് കോണ്‍ഗ്രസാണെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് കുപ്പായമണിഞ്ഞ കോണ്‍ഗ്രസായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏറ്റവും ഒടുവില്‍ വര്‍ഗീയതയെ ചെറുക്കാന്‍ രാജ്യത്ത് വിശാല ഇടത് മതേതര കക്ഷികളെ ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇടത് കക്ഷികളുടെ തകര്‍ച്ചയില്‍ ബിജെപി പോലുള്ള വര്‍ഗീയ കക്ഷികള്‍ വളര്‍ന്നു വരാന്‍ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ ലീഗ് നേതൃത്വം ഇത് ഗൗനിച്ചില്ല. മാത്രമല്ല പൊതുവേദികളില്‍ ഉടുമുണ്ട് പൊക്കി കാണിക്കുകയും പേട്ട് തേങ്ങയെന്ന് വിളിച്ച് ആക്ഷേപ്പിക്കുകയും കഴിയാവുന്ന രീതിയിലൊക്കെ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹം രൂപീകരിച്ച പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഒടുവില്‍ മരണാനന്തര ചടങ്ങില്‍ പോലും വിവാദങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച ലീഗ് നേതൃത്വം ഇപ്പോള്‍ സേട്ട് സാഹിബിന്റെ പേരില്‍ അനുസ്മരണവും അവാര്‍ഡ് ദാനവും സംഘടിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളേയും രാഷ്ട്രീയ നിലപാടിനേയും അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ലീഗ് നേതൃത്വം എന്ത് നിലപാടാണ് തുടര്‍ന്നതെന്ന് തുറന്നുപറയണം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ലീഗ് കാണിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണ് ഈ അനുസ്മരണം. ലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞ് നാഷണല്‍ ലീഗ് എന്ന പ്രസ്ഥാനത്തെ രൂപീകരിക്കുകയും ചെയ്ത സേട്ടു സാഹിബിന്റെ ചിത്രം മുസ്ലിം ലീഗ് മുന്‍ ദേശീയ അധ്യക്ഷനായിരുന്ന ബനാത്ത് വാലയെ പോലും അവഗണിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളിലും നോട്ടീസുകളിലും തിരുകിക്കയറ്റേണ്ടി വന്നത് സേട്ടു സാഹിബിന്റെ നിലപാടിന്റെ തിളക്കമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, NYL, Muslim-league, Settu Sahib, Noushad Eriyal, Raheem Bendichal, Muslim League Settu Sahib remembrance: NYL statement.

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

$
0
0
കാസര്‍കോട്: (www.kasaragodvartha.com 03.10.2015) ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി കുടക് സ്വദേശി മുസ്തഫ ഉള്‍പ്പെടെ നാലു പേര്‍ പിടിയിലായി. കുടകില്‍ സ്ഥിരതാമസമാക്കിയ മുസ്തഫ മലയാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

നാലുപേരെയും കുടകില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  2010ല്‍ കാഞ്ഞങ്ങാട്ടെ രാജധാ നി ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ പതിനഞ്ച് കിലോ സ്വര്‍ണവും ഏഴ് ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ അബ്ദുല്‍ ലത്തീഫ്, എ.ടി.എം കവര്‍ച്ച ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ മുബഷീര്‍, കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഗേറ്റിന് സമീപമുള്ള അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

പോലീസ് തയ്യാറാക്കിയ മുഖ്യപ്രതിയുടെ രേഖാചിത്രം തിരിച്ചറിഞ്ഞ കുടകിലെ നാട്ടുകാരാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്. അതേസമയം, പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കേണ്ട സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി  മടിക്കേരി, കുശാല്‍ നഗര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related News:
വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു


Also Read:
മുഖം മറയ്ക്കാനും പപ്പി

Keywords: Cheruvathur, Bank, Robbery, Accuse, Police, Investigation, Kasaragod, Kanhangad, Kerala, Ismail, 

സേട്ട് സാഹിബ് അനുസ്മരണം മുസ്‌ലിം ലീഗിന് ചരിത്രം നല്‍കിയ മറുപടി -അസീസ് കടപ്പുറം

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപകനും പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അനുസ്മരണം മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയത് രാഷ്ട്രീയ ചരിത്രം മുസ്‌ലിം ലീഗിന് നല്‍കിയ ചുട്ട മറുപടിയാണെന്ന് ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ സുരക്ഷിത പാത ഒരുക്കിക്കൊടുത്ത പി.വി നരസിംഹറാവുവിന്റെ നടപടിക്കെതിരെ ഇന്ത്യന്‍ നിയമനിര്‍മാണ സഭയില്‍ മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് പറഞ്ഞതിന്റെ പേരിലാണ് ഡല്‍ഹിയില്‍ വെച്ച് കുറ്റപത്രം നല്‍കി മുസ്‌ലിം ലീഗ് സുലൈമാന്‍ സേട്ടിനെ ഇറക്കിവിട്ടത്. നിരന്തരമായി സേട്ടിനെ മാനസികമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ അനുസ്മരണം നടത്തുന്നതിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രഭുദ്ധരായ ജനത പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും.

വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും, പൊതു ജീവിതത്തില്‍ ആദര്‍ശശുദ്ധിയും ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായ സുലൈമാന്‍ സേട്ടിനും, നാഷണല്‍ ലീഗിനും ലഭിച്ച് കൊണ്ടിരിക്കുന്ന അംഗീകാരത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസ്തുത സംഭവം  സൂചിപ്പിക്കുന്നതെന്ന് അസീസ് കടപ്പുറം പറഞ്ഞു.


Keywords: Kasaragod, Kerala, INL, Muslim-league, Remembrance, Settu Sahib, Azeez Kadappuram, Muslim League Settu Sahib remembrance: Azeez Kadappuram statement.

അനധികൃതമായികടത്തിയ മണലുമായി ടിപ്പര്‍ ലോറി പിടികൂടി

$
0
0
ആദൂര്‍:  (www.kasargodvartha.com 03/10/2015) പള്ളങ്കോട് കടവില്‍നിന്നും അനധികൃതമായി മണല്‍കടത്തുകയായിരുന്ന ടിപ്പര്‍ ലോറി ആദൂര്‍ എസ് ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി ഡ്രൈവറെ അറസ്റ്റുചെയ്തു.

കെ എ 19 ഡി 5175 നമ്പര്‍ ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. നീഞ്ചപദവില്‍വെച്ചാണ് മണല്‍കടത്തിയ ലോറി പിടികൂടിയത്. ഡ്രൈവര്‍ നെട്ടണിഗെയിലെ ടി വി പ്രവീണ്‍കുമാറിനെ (30) യാണ് അറസ്റ്റുചെയ്തത്.

Keywords: Adhur, Tipper Lorry, Sand-Lorry, Seized, Kasaragod, Kerala, Tipper lorry seized, Airline Travels

പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് ഫേസ്ബുക്കില്‍ അവഹേളിച്ച യുവാവിനെതിരെ എസ്.പിക്ക് പരാതി നല്‍കി

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/10/2015)പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് അവഹേളിച്ച യുവാവിനെതിരെ എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസിന് പരാതി നല്‍കി. തങ്കയം ചെറുകാനത്തെ കെ. ഭവിത്തിനെതിരെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

മൈക്രോ ഫിനാന്‍സ് വായ്പ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പരാതിയില്‍ കേരള ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് മറച്ചുവെച്ച് വ്യക്തിപരമായി അവഹേളിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നാണ് പരാതി. ഉദിനൂര്‍ സുകുമാരന്റെ സ്വന്തം ഫേസ്ബുക്ക് പേജില്‍ നിന്നും പ്രൊഫൈല്‍ പടം അനുവാദമില്ലാതെ എടുത്ത് ഉപയോഗിച്ചാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടത്.

നല്ല രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തിവരുന്ന തന്നെ കരിവാരിത്തേക്കുകയും എസ്.എന്‍ഡി.പി യോഗത്തെ തകര്‍ക്കുകയെന്ന ഗൂഢോദ്ദേശവും ഇതിന് പിന്നിലുണ്ടെന്ന് എസ്.പി ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവഹേളനപരമായ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നറിഞ്ഞിട്ടും അത് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords: Social networks, Complaint, Police, Investigation, Kasaragod, Kanhangad, Kerala, Udhinur Sukumaran, Facebook. 

പ്രിയ അജ്മല്‍ റമീസ്...

$
0
0
അഷ്‌റഫ് ബമ്പന്‍

(www.kasargodvartha.com 03/10/2015) പ്രീയ അജ്മല്‍ റമീസ്...
നീ എനിക്ക് ആരുമായിരുന്നില്ല, പക്ഷെ ഞങ്ങളുടെ എല്ലാമായിരുന്നു... നിന്റെ അയല്‍വാസികള്‍ക്ക് ഒരു വിളിയുടെ ദൂരത്ത് എന്നും നീ ഉണ്ടായിരുന്നു... പരോപകാരത്തിനു എന്നും നീ മുന്‍പന്തിയില്‍ ആയിരുന്നു. ഈ ചെറുപ്രായത്തില്‍ തന്നെ നീ ഒരുപാട് പേരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. നിന്റെ ചെറുപ്രായത്തില്‍ തന്നെ നിന്റെ ബാപ്പ മരിച്ചു. നീ ഒരു യതീം ആയിരുന്നു എങ്കിലും നീ സനാതനായിരുന്നു.

നിന്നെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന നിന്റെ ഉമ്മയുടെ വീട്ടുകാര്‍ നീ ഒരു യതീം ആണെന്ന ദുഃഖം നിന്നെ അറിയിച്ചിരുന്നില്ല, കാരണം നിനക്ക് അവരും അവര്‍ക്ക് നീയും പ്രാണനായിരുന്നു. ഞങ്ങള്‍ക്കും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ടെയിസ് തായല്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നിന്റെ ശ്രവണ സുന്ദരമായ പാരായണം കേട്ടവര്‍ ആരും തന്നെ നിന്നെ മറക്കില്ല.

നിന്റെ ദുരന്ത വാര്‍ത്ത കേട്ടത് മുതല്‍ കേട്ടവര്‍ കേട്ടവര്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. നിന്നെ ഞങ്ങള്‍ക്ക് മടക്കി തരണമെന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. പക്ഷെ ദൈവത്തിന് നിന്നെയായിരുന്നു ഇഷ്ടം. അവന്‍ നിന്നെ വിളിച്ചു, അവന്റെ വിളിക്ക് ഉത്തരം നല്‍കി ഈ പുണ്യ ഹജ്ജ് മാസത്തില്‍ സ്വര്‍ഗത്തിന്റെ അവകാശിയായി നീ പോയി...

നിനക്ക് കൂട്ടിനു അവിടെ നിന്റെ ബാപ്പയുണ്ടല്ലോ. ജീവിച്ചിരിക്കുന്ന നിന്റെ ഉമ്മ പുണ്യം ചെയ്ത ഉമ്മയാണ്. കാരണം ബുദ്ധിമുട്ടുകള്‍ ഒരു പാട് സഹിച്ച നിന്റെ മാതാപിതാക്കളെ നാളെ സ്വര്‍ഗത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാനല്ലേ നിന്നെ നേരത്തെ കൊണ്ടുപോയത്. ആ ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഹജ്ജ് മാസം ഞങ്ങള്‍ക്ക് ഇത് രണ്ടാമത്തെ നഷ്ടമാണ്. നിന്നെ പോലെ തന്നെ ഞങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന ഞങ്ങളുടെ റസാഖിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരിച്ചു വിളിച്ചതും പുണ്യമാക്കപ്പെട്ട ഹജ്ജ് മാസത്തില്‍ ബലി പെരുന്നാള്‍ ദിവസത്തിലായിരുന്നു.

നീ പോയതോടു കൂടി വേര്‍പാടിന്റെ വിരഹം അനുഭവിക്കുന്നത് നിന്റെ കുടുംബം മാത്രമല്ല. നിന്നെ ജീവന് തുല്യം സ്‌നേഹിച്ച ഒരു പാട് കൂട്ടുകാര്‍, റമീയെന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ വിളികേട്ട് നീ ഓടി വരുമായിരുന്ന നിന്റെ അയല്‍പക്കക്കാര്‍, സ്‌കൂളില്‍ പോകുമ്പോള്‍ പുഞ്ചിരി തൂകുന്ന മുഖം സമ്മാനിച്ച ഒരു പാട് കുടുംബങ്ങള്‍ കൂടിയാണ്.. ദൈവം നിന്റെ ഖബര്‍ സ്വര്‍ഗ പൂന്തോപ്പാക്കി തരട്ടെ... നാളെ നിന്നെയും ഞങ്ങളെയും സ്വര്‍ഗത്തില്‍ ഒത്തൊരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ...


Related News: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Keywords: Death, Boy, Remembrance, Kasaragod, Kerala, Article, Family, Ajmal Rameez, Ashraf Bamban. 
Viewing all 67200 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>