Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചകേസില്‍ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്; രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷവും

$
0
0
കാസര്‍കോട്:  (www.kasargodvartha.com 15/10/2015) വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരങ്ങള്‍ കവര്‍ച്ചചെയ്തകേസിലെ മുഖ്യുപ്രതിയെ കോടതി വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. നെല്ലിക്കട്ട ലക്ഷം വീട് കോളനിയിലെ എം നവാസിനെയാണ് (22) കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഏഴ് വര്‍ഷം തടവിനും 7,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതിയായ പൈവളിഗെ ബായിക്കയിലെ സിദ്ദിഖിനെ (28) കോടതി രണ്ട് വര്‍ഷം തടവിനും 3,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

2012 ജൂലൈ 31ന് ബദിയടുക്ക മണിയംപാറയിലെ സുലോജനയുടെ വീട് കുത്തിത്തുറന്ന് 9.200 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. മുഖ്യപ്രതിയില്‍നിന്നും കവര്‍ച്ചാ സ്വര്‍ണംവാങ്ങി ബാങ്കില്‍ പണയംവെച്ച് പണംവാങ്ങി എന്നതാണ് സിദ്ദിഖ് എതിരായ കുറ്റം.

Keywords: Kasaragod, Robbery, Accuse, Kerala, Court, 

കുളിമുറിയുടെ ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് പണവും മൊബൈലും കവര്‍ന്നു

$
0
0
ഉപ്പള: (www.kasargodvartha.com 15/10/2015) കുളിമുറിയുടെ ഓടിളക്കി അകത്തുകടന്ന മോഷ്ടാവ് കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞ് പണവും മൊബൈലും കവര്‍ന്നു. ബായാര്‍ ധര്‍മ്മടുക്കയിലെ വാന്‍ ഡ്രൈവര്‍ ജഗദീഷിന്റെ വീട്ടിലാണ് കുഞ്ഞിനെ പാത്രംകൊണ്ട് അടിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 9000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ചചെയ്തത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ജഗദീഷിന്റെ ഭാര്യയും ഒരു വയസ്സുള്ള മകനും ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. യുവതിയും കുഞ്ഞും നിലവിളിച്ചപ്പോള്‍ മോഷ്ടാവ് പാത്രമെടുത്ത് കുഞ്ഞിന്റെ തലക്ക് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീടാണ് മോഷ്ടാവ് പണവും മെബൈലുമായി രക്ഷപ്പെട്ടത്.

ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ വീട്ടുകാര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
Uppala, Kasaragod, Kerala, Robbery, Mobile Phone, House Robbery, Mother, Child, Case,

Keywords: Uppala, Kasaragod, Kerala, Robbery, Mobile Phone, House Robbery, Mother, Child, Case, House burglary in Uppala, Malabar Wedding

ജില്ലയില്‍ ആദ്യ വിജയം മുസ്ലിം ലീഗിന്; മഞ്ചേശ്വരത്ത് ലീഗിലെ ഹലീമ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; പയ്യന്നൂര്‍ നഗരസഭയില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കും എതിരില്ല

$
0
0
മഞ്ചേശ്വരം: (www.kasargodvartha.com 15/10/2015) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആദ്യവിജയം മുസ്ലിം ലീഗിന്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡായ ഉദ്യാവാറില്‍നിന്നുമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡായ കുണ്ടുകൊളകെയിലെ അംഗമാണ് അലീമ.

ഇവിടെ ലീഗിന് എതില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഇവരുടെ ഡമ്മിയായി പത്രിക നല്‍കിയ ലീഗ് പ്രവര്‍ത്തക ഉമൈറ ബാനു പത്രിക പിന്‍വലിക്കാന്‍ വരണാധികാരിക്ക് കത്തുനല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹലീമയെ പിന്നീട് ഔദ്യോഗികമായി വിജയിയായി പ്രഖ്യാപിക്കും.

അദേസമയം പയ്യന്നൂര്‍ നഗരസഭയിലെ 11-ാം വാര്‍ഡായ കാനായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ സി പി എമ്മിലെ വനജ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഇവിടെ ഡമ്മിയെ നിര്‍ത്തിയിരുന്നില്ല.
Manjeshwaram, Election-2015, Kasaragod, Kerala, IUML and CPM candidates elected

Keywords: Manjeshwaram, Election-2015, Kasaragod, Kerala, IUML and CPM candidates elected, Aramana Hospital

വിവാഹനിശ്ചയം നടക്കാനിരിക്കെ യുവതിയെ കാണാതായി

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/10/2015) വിവാഹനിശ്ചയം നടക്കാനിരിക്കെ യുവതിയെ കാണാതായതായി പരാതി. വേലാശ്വരം പാണന്തോട്ടെ കൃഷ്ണന്റെ മകള്‍ രജിത(20)യെയാണ് കാണാതായത്. നവംബര്‍ ഒന്നിന് യുവതിയുടെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു.

ബേഡകം സ്വദേശിയായ യുവാവിനോടൊപ്പം രജിത വീടുവിട്ടതായാണ് സംശയിക്കുന്നത്. പെരിയ ഗവ. പോളിടെക്‌നിക്കിലും കാഞ്ഞങ്ങാട് എല്‍ ബി എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയിരുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എസ് എസ് എല്‍ സി ബുക്ക് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ രജിത എടുത്തിട്ടുണ്ട്.

പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kasaragod, Kerala, Kanhangad, Missing, wedding days, marriage, complaint, case, Investigation, Police, 20 year old goes missing before engagement.


Keywords: Kasaragod, Kerala, Kanhangad, Missing, wedding days, marriage, complaint, case, Investigation, Police, 20 year old goes missing before engagement.

    മുന്‍ചെയര്‍മാനെതിരെ ലീഗില്‍ പടയൊരുക്കം; വിമത സ്ഥാനാര്‍ത്ഥി നേതൃത്വത്തിന് തലവേദനയാകുന്നു

    $
    0
    0
    കാഞ്ഞങ്ങാട്: (www.kasargodvartha.com 15/10/2015) കാഞ്ഞങ്ങാട് നഗരസഭയിലെ ആവിയില്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന മുന്‍ നഗരസഭാചെയര്‍മാന്‍ അഡ്വ. എന്‍ എ ഖാലിദിനെതിരെ മുസ്ലിം ലീഗില്‍ കലാപം രൂക്ഷമാകുന്നു. ഈ പ്രശ്‌നത്തിന് പുറമെ ഖാലിദിനെതിരെ മരുമകന്‍ കൂടിയായ മഹമൂദ് മുറിയനാവി യൂത്ത് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നതും ലീഗ് നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചു.

    ആവിയില്‍ വാര്‍ഡില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് മഹമൂദ് മുറിയനാവിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാര്‍ഡിലെ ലീഗ് കമ്മറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഖാലിദിന്റെ സഹോദരീ പുത്രനാണ് മഹമൂദ്. എന്നാല്‍ ഇത് നിരാകരിച്ചുകൊണ്ടാണ്  ഖാലിദിനെ ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് വാര്‍ഡിലെ മുസ്ലി ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നിലപാട്. അവര്‍ മഹമൂദിന് പിന്തുണയുമായി മുന്നോട്ടുപോവുകയാണ്.

    ഖാലിദ് കഴിഞ്ഞ തവണ മത്സരിച്ച 37-ാം വാര്‍ഡ് ഇത്തവണ വനിതാ സംവരണമാണ്. നഗരസഭയില്‍ മത്സരിക്കാന്‍ സീറ്റില്ലാതെ  നിരാശയില്‍ കഴിയുമ്പോഴാണ് ലീഗ് നേതൃത്വം ഖാലിദിന് ആവിയില്‍ വാര്‍ഡില്‍ സീറ്റ് നല്‍കിയത്. മഹമൂദിനെ മല്‍സരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍  ലീഗ് നേതൃത്വം ശ്രമം നടത്തുന്നുണ്ടെങ്കിലും യൂത്ത് ലീഗ് വഴങ്ങുന്നില്ല. ഖാലിദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഓഫീസില്‍ കരിങ്കൊടി കെട്ടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.

    Keywords: Kasaragod, Kerala, Kanhangad, Muslim-league, Election-2015, Kanhangad municipality: Rebel candidate against Ex. Chairman.

      പിതാവിന്റെ ലൈംഗികപീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ രഹസ്യമൊഴി വീഡിയോ ക്യാമറ ഉപയോഗിച്ച് കോടതി രേഖപ്പെടുത്തി

      $
      0
      0
      കാഞ്ഞങ്ങാട്: (www.kasargodvartha.com 15/10/2015) പിതാവിന്റെ  ലൈംഗിക പീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ രഹസ്യമൊഴി വീഡിയോക്യാമറ ഉപയോഗിച്ച് കോടതി രേഖപ്പെടുത്തി. നീലേശ്വരം പാലാത്തടം സ്വദേശിനിയായ  പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് ഹോസ്ദുര്‍ഗ്  ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി(രണ്ട്) കോടതി രേഖപ്പെടുത്തിയത്. അടച്ചിട്ട മുറിയില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍.

      Kasaragod, Kerala, Kanhangad, Women's-video, Molestation, court, case, Molestation: Court record victims statement.ഈ കേസില്‍ അറസ്റ്റിലായ നീലേശ്വരം പാലാത്തടത്തെ കുഞ്ഞിക്കണ്ണന്‍ (50) ഇപ്പോഴും ജാമ്യം കിട്ടാതെ റിമാന്റില്‍ തന്നെയാണ്.  മാതാപിതാക്കള്‍ തമ്മില്‍ തെറ്റിപ്പിരിയുകയും അമ്മ മറ്റൊരാളുടെ കൂടെ താമസിക്കുകയും ചെയ്യുന്നതിനിടയാണ് മകളെ പിതാവ് ബലാല്‍സംഗം ചെയ്തതായുള്ള പരാതിയുണ്ടായത്.പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മഹിളാമന്ദിരത്തില്‍ കഴിയുകയാണ്.

      Keywords: Kasaragod, Kerala, Kanhangad, Women's-video, Molestation, court, case, Molestation: Court record victims statement.

        യഹ് യ തളങ്കരയ്ക്കുള്ള ഡോ.എ.പി.ജെ.അബ്ദുല്‍ കലാം സ്മാരക എക്‌സലന്‍സി അവാര്‍ഡ് വെള്ളിയാഴ്ച സമര്‍പ്പിക്കും

        $
        0
        0
        കോഴിക്കോട്: (www.kasargodvartha.com 15/10/2015) ആള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ ഡോ.എ.പി.ജെ.അബ്ദുല്‍ കലാം സ്മാരക എക്‌സലന്‍സി അവാര്‍ഡ് വെള്ളിയാഴ്ച യഹ് യ തളങ്കരക്ക് സമര്‍പ്പിക്കും. സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

        കോഴിക്കോട് ടൗണ്‍ഹാളില്‍ അക്കാദമി ഒരുക്കുന്ന ഇശല്‍ നിശ വേദിയിലാണ് അവാര്‍ഡ് ദാനം നടത്തുക.
        Keywords: Kasaragod, Kerala, Yahya-Thalangara, Award, Award for Yahya Thalangara to be presented Friday.

          ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് കെട്ടിടോദ്ഘാടനം 21ന്

          $
          0
          0
          മേല്‍പറമ്പ്: (www.kasargodvartha.com 15/10/2015)  ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിക്ക് വേണ്ടി മേല്‍പറമ്പില്‍ നിര്‍മ്മിച്ച മര്‍ഹൂം കല്ലട്ര അഹമ്മദ് ഹാജി ആന്‍ഡ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക സൗധം 21ന് വൈകിട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

          തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.
          IUML Chemnad Panchayath office inauguration on 21st

          Keywords: Kasaragod, Kerala, Chemnad, Muslim-league, Office, inauguration, IUML Chemnad Panchayath office inauguration on 21st.

            വിവാഹ നിശ്ചയം കഴിഞ്ഞ ഹോമിയോ ഡോക്ടറായ യുവതി കത്തെഴുതി വീടുവിട്ടു

            $
            0
            0
            തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/10/2015) വിവാഹ നിശ്ചയം കഴിഞ്ഞ ഹോമിയോ ഡോക്ടറായ യുവതി വീടുവിട്ടു. കാഞ്ഞങ്ങാട്ടെ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ ചന്തേര മാണിയാട്ടെ ഡോ. താരുണ്യ (27)യാണ് കത്തെഴുതി വെച്ച് വീടുവിട്ടത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് യുവതിയെ കാണാതായത്.

            ക്ലിനിക്കില്‍ നിന്ന് വൈകിട്ട് വീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തെഴുതിവെച്ചതായി കണ്ടെത്തിയത്. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് ഈ കത്തില്‍ അച്ഛനോടും അമ്മയോടും പറയുന്നു. താരുണ്യയുടെ വിവാഹനിശ്ചയം കണ്ണൂരിലെ ഒരു എഞ്ചിനീയറുമായി നടത്തിയിരുന്നു.

            അതേ സമയം താരുണ്യ പയ്യന്നൂര്‍ തായിനേരിയിലെ ഒരു യുവാവുമായി വീടുവിട്ടതായാണ് സംശയിക്കുന്നത്.

            Keywords: Kasaragod, Kerala, Love, wedding days, marriage, Missing, Police, Investigation, complaint, Homeo Doctor eloped.

              റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ്

              $
              0
              0
              കാസര്‍കോട്: (www.kasargodvartha.com 15/10/2015) റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഐക്യജനാധിപത്യ മുന്നണി ഉണ്ടാക്കിയ സീറ്റ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ഒരോ ഘടകകക്ഷികള്‍ക്കും ലഭിച്ചിട്ടുള്ള സീറ്റുകളില്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി നോമിനേഷന്‍ നല്‍കിയിട്ടുള്ള മുസ്ലിം ലീഗ് നേതാക്കളോ, പ്രവര്‍ത്തകരോ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടി നടപടിയുണ്ടാകുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല വ്യക്തമാക്കി.

              ആദ്യ വിജയം നേടിയെടുത്ത മഞ്ചേശ്വരം പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി അലീമ ഹമീദിനെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

              Muslim League warning for rebels

              Keywords: Kasaragod, Kerala, Election-2015, Muslim-league, Rebel Candidates, Muslim League warning for rebels. 

              ദമ്പതിമാരായ ഷാഫിയുടെയും ഷബാനയുടെയും പത്രികകള്‍ അംഗീകരിച്ചു; മത്സരത്തില്‍ ഉറച്ചുനില്‍ക്കും

              $
              0
              0
              കാസര്‍കോട്: (www.kasargodvartha.com 15/10/2015)കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുന്ന കാസര്‍കോട് സാഹിത്യവേദി മുന്‍ സെക്രട്ടറി ഷാഫി എ നെല്ലിക്കുന്നിന്റെയും ഭാര്യ ഷബാന ഷാഫിയുടേയും പത്രികകള്‍ സൂഷ്മ പരിശോധനയില്‍ അംഗീകരിച്ചു. പല ഭാഗത്തുനിന്നും പിന്മാറാന്‍ സമ്മര്‍ദം ഉണ്ടായിരുന്നുവെങ്കിലും മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് ഇരുവരും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

              38-ാം വാര്‍ഡായ ലൈറ്റ് ഹൗസില്‍നിന്നുമാണ് ഷാഫി എ നെല്ലിക്കുന്ന് മത്സരിക്കുന്നത്. 24-ാം വാര്‍ഡായ ഖാസിലേനില്‍നിന്നുമാണ് ഷാബാന ഷാഫി മത്സരിക്കുന്നത്. ഇരുവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് രംഗത്തുള്ളത്.

              എഴുത്തുകാരന്‍, ചിത്രകാരന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷാഫി എ നെല്ലിക്കുന്ന് നിലവില്‍ മുസ്ലിം സര്‍വ്വീസ് സൊസൈറ്റി കാസര്‍കോട് യൂണിറ്റ് സെക്രട്ടറി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ആര്‍ട്ട് ഫോറം കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

              സുലൈമാന്‍ ഹാജി ബാങ്കോട്, ടി എം അബ്ദുര്‍ റഹ്മാന്‍, യൂനുസ് തളങ്കര, പി യു അഹമ്മദ്, ഉമൈര്‍ ബാങ്കോട്, നിസാര്‍ അല്‍ഫ, അമ്മി റെഡ് റോസ്, ബാബ, കുഞ്ഞാമു നെല്ലിക്കുന്ന്, സോള്‍കര്‍ നെല്ലിക്കുന്ന്, സഫാഫ് അഷ്‌റഫ് എന്നിവര്‍ ഇവര്‍ക്കുവേണ്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ രംഗത്തുണ്ട്.

              Keywords: Shafi A Nellikunnu, Kerala, Election, Kasaragod, Nellikunnu, Couples nomination accepted

              ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി; എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ സമാധാനിപ്പിച്ചു

              $
              0
              0
              ഉദുമ: (www.kasargodvartha.com 15/10/2015) ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഇവരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു. ഉദുമ പഞ്ചായത്തിലെ 21-ാം വാര്‍ഡായ അംബികാ നഗറില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി സുകുമാരന്‍ ഉദയമംഗലമാണ് മത്സരിക്കുന്നത്. ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി. രാമചന്ദ്രന്‍, കൃഷ്ണന്‍ എന്നിവരും പത്രിക നല്‍കിയിരുന്നു.

              സൂക്ഷ്മ പരിശോധനയ്ക്കായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഉദുമ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൈയാങ്കളിയിലേര്‍പെട്ടത്. സ്ഥലത്തുണ്ടായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞ് മാറ്റുകയായിരുന്നു.


              Kasaragod, Kerala, Uduma, Congress, Clash, LDF, Election-2015, Clash between congress activists.

              Keywords: Kasaragod, Kerala, Uduma, Congress, Clash, LDF, Election-2015, Clash between congress activists.

                നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: ഹിഫ്‌ള് വിഭാഗത്തില്‍ മൂന്നാം സ്ഥാനം തളങ്കര സ്വദേശിക്ക്

                $
                0
                0
                തളങ്കര: (www.kasargodvartha.com 15/10/2015)കോഴിക്കോട് കിനാലൂര്‍ മര്‍കസുല്‍ ഹിദായയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സഈദ് ഖലീഫ അല്‍ഫുഖാഈ ദേശീയ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഹിഫ്‌ള് വിഭാഗത്തില്‍ മൂന്നാം സ്ഥാനം തളങ്കര സ്വദേശിക്ക്. തെരുവത്ത് നജാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ത്ഥിയും തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയുമായ ഹാഫിള് അനസ് മാലികാണ് മൂന്നാം സ്ഥാനം നേടിയത്.

                അമ്പതിനായിരം രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ അനസ്  മുഹമ്മദ് ഹനീഫ, നുസൈബ ദമ്പതികളുടെ മകനാണ്.

                National Holly Quran award: 3rd prize for Thalangara native

                Keywords: Kasaragod, Kerala, Thalangara, Award, Anas Malik, Kinalur, National Holly Quran award: 3rd prize for Thalangara native. 

                ബാങ്കോട്ടെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ലീഗ് സ്ഥാനാര്‍ത്ഥി ഫര്‍സാന ഷിഹാബുദ്ദീന്‍

                $
                0
                0
                സ്ഥാനാര്‍ത്ഥി പരിചയം

                കാസര്‍കോട്: (www.kasargodvartha.com 14/10/2015) തളങ്കരയില്‍ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ബാങ്കോട്ട് ഇത്തവണ സ്ഥാനാര്‍ത്ഥി പുതുമുഖം. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ ഷിഹാബുദ്ദിന്റെ ഭാര്യ വി.വി. ഫര്‍സാനയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

                ബിരുദധാരിയായ ഫര്‍സാനയുടെ കന്നിയംഗമാണിത്. 25-ാം വാര്‍ഡായ ബാങ്കോട്ട് ജനങ്ങളുടെ പ്രധാനപ്രശ്‌നമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ഫര്‍സാനയുടെ പ്രധാന വാഗ്ദാനം. നഗരസഭയില്‍ നിന്നും വാര്‍ഡിന് കിട്ടേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള പ്രയത്‌നം തന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് 27കാരിയായ ഫര്‍സാന പറയുന്നത്.

                വീടില്ലാത്തവര്‍ക്ക് വീടും, വിധവ - അവധി പെന്‍ഷനുകളും നഗരസഭയില്‍ നിന്ന് ലഭിക്കുന്ന മറ്റ് സഹായങ്ങളും എത്തിച്ചുകൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും പൂര്‍ണസഹകരണമുണ്ടാകുമെന്നും വാര്‍ഡിലെ ജനങ്ങള്‍ക്ക് ഏത് പ്രശ്‌നവും ഏത് സമയത്തും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്നെ അറിയിക്കാമെന്നും ഫര്‍സാന പറയുന്നത്.

                ഒരുപാട് പാവപ്പെട്ടവരുള്ള ബാങ്കോട് വാര്‍ഡിലെ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും തന്റെ ഭാഗത്ത് നിന്നുമുണ്ടാകുക. വാര്‍ഡിലെ തെരുവുവിളക്കുകള്‍ നന്നാക്കുന്നതിനും തെരുവുനായ ശല്യം ഇല്ലാതാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ഇവര്‍ വോര്‍ട്ടര്‍മാരോട് പറയുന്നു. ഇപ്പോഴത്തെ കൗണ്‍സിലര്‍ കുഞ്ഞുമൊയ്തീന്‍ നടപ്പാക്കിയ വികസനങ്ങളുടെ തുടര്‍ച്ചയായിരിക്കും തന്റെ ഭാഗത്ത് നിന്നുമുണ്ടാകുക. സജീവ ലീഗ് പ്രവര്‍ത്തകനായ ഭര്‍ത്താവ് ഷിഹാബുദ്ദിന്റെ പൂര്‍ണസഹകരണമാണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്നതെന്നും ഇത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നുമാണ് ഫര്‍സാന വ്യക്തമാക്കുന്നത്.

                കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കെ ഒപ്പന അടക്കമുള്ള കലാപരിപാടികളിലും മറ്റും വിജയം നേടിയിട്ടുണ്ട്. തന്റെ ഇനിയുള്ള കര്‍മപദം ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഫര്‍സാന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മക്കള്‍: ഫാത്വിമ നഷ, ആഇശ, നഹ.

                Candidate introduction: Farzana Shihabudheen KMC 25


                Keywords: Candidates-2015, Election-2015, Kasaragod, Kerala, Candidate introduction: Farzana Shihabudheen KMC 25. 

                എയര്‍ലൈന്‍ ട്രാവല്‍സ് ഉംറ പഠന ക്ലാസ് 17ന്

                $
                0
                0
                കാസര്‍കോട്: (www.kasargodvartha.com 15/10/2015) എയര്‍ലൈന്‍ ട്രാവല്‍സ്, ഹജ്ജ് ആന്‍ഡ് ഉംറയുടെ ആഭിമുഖ്യത്തില്‍ ഉംറ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്ലാസില്‍ കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും.

                കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ആമുഖഭാഷണവും, റഹ് മത്തുല്ല സഖാഫി എളമരം വിഷയാവതരണവും നടത്തും.

                അബ്ദുല്‍ സലാം ദാരിമി ആലംപാടി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ശാഫി ബാഖവി ചാലിയം, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എന്‍.എ അബൂബക്കര്‍ നായമാര്‍മൂല, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അഷ്‌റഫലി പി.എ, കൊപ്പല്‍ അബ്ദുല്ല, മൊയ്തു ഹാജി ചേരൂര്‍, വെല്‍ക്കം മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.


                Keywords: Kasaragod, Class, Inauguration, Kerala, Umrah, Airline Travels. 

                കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഉദുമ കരിപ്പൊടിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; എല്‍ഡിഎഫും ബിജെപിയും തമ്മില്‍ മത്സരം

                $
                0
                0
                ഉദുമ: (www.kasargodvartha.com 14/10/2015) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഉദുമ കരിപ്പൊടി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മുസ്ലിം ലീഗിലെ ഖൈറുന്നിസയുടെ പത്രികയാണ് തള്ളിയത്. ഇവിടെ എല്‍ ഡി എഫിലെ ആഇശയും ബി ജെ പി യുടെ അശ്വതിയും തമ്മിലാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. ലീഗ് സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ഡമ്മിയായി ആരും പത്രിക നല്‍കിയിരുന്നില്ല.

                നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യപ്രതിജ്ഞയില്‍ ഒപ്പില്ലെന്ന കാരണത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതെന്നാണ് വിവരം.

                Keywords: Uduma, kasaragod, Kerala, UDF, BJP, Election-2015, UDF candidates nomination application rejected.

                  പെരുമ്പള കടവ് - ചെങ്കള കൊവ്വല്‍ കടവ് തീരദേശ റോഡിന് മുറവിളി ഉയരുന്നു

                  $
                  0
                  0
                  പാണലം: (www.kasargodvartha.com 15/10/2015) പെരുമ്പള കടവ് മുതല്‍ ചെങ്കള കൊവ്വല്‍ കടവ് വരെയുള്ള പുഴക്കരയിലൂടെയുള്ള തീരദേശ റോഡിന് മുറവിളി ഉയരുന്നു. പെരുമ്പള, പാണലം, ഉക്കംമ്പട്ടി, കൊവ്വല്‍, ചെങ്കള എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ഈ തീരദേശ റോഡ് യഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ജനങ്ങള്‍.

                  ഈ പ്രദേശങ്ങളിലെ നിരവധി കുടംബങ്ങള്‍ക്ക് റോഡ് എന്ന സ്വപ്‌നം പൂവണിയാന്‍ ഇത് നടപ്പിലായേ മതിയാവൂ. കഴിഞ്ഞ കാലയളവില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പൂര്‍ത്തീകരിച്ച നാഷണല്‍ ഹൈവെ ചെങ്കള കൊവ്വല്‍ കടവ് റോഡ് പൂര്‍ത്തീകരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വരുന്നതാണ് നാഷണല്‍ ഹൈവെ ചെങ്കള കൊവ്വല്‍ ഉക്കമ്പട്ടി പാണലം പെരുമ്പള കടവ് റോഡ്.

                  പക്ഷേ ഇതിനുള്ള യാതൊരു നടപടിയും സീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് സമയം വരുമ്പോള്‍ അവരുടെ വാക്കുകള്‍ വെറും പാഴ് വാക്കായി മാറുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

                  Demand for proposed coastal road

                  Keywords: Road, Development Project, Kasaragod, Kerala, Natives, Perumbala, Demand for proposed coastal road.

                  കാസര്‍കോട് ഡി വൈ എസ് പിയായി എം വി സുകുമാരന്‍ ചുമതലയേറ്റു

                  $
                  0
                  0
                  കാസര്‍കോട്: (www.kasargodvartha.com 15/10/2015) കാസര്‍കോട് ഡി വൈ എസ് പിയായി എം വി സുകുമാരന്‍ ചുമതലയേറ്റു. നേരത്തെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി യായിരുന്നു.

                  വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെയും രാഷ്ട്രപതിയുടെയും പോലീസ് മെഡലിന് അര്‍ഹനായ എം വി  സുകുമാരന്‍ നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്.

                  DYSP, Kasaragod, Police, Kerala, M.V. Sukumara

                  Keywords: DYSP, Kasaragod, Police, Kerala, M.V. Sukumara 

                  സിപിഎം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; കുമ്പള പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

                  $
                  0
                  0
                  കുമ്പള: (www.kasargodvartha.com 15/10/2015) കുമ്പള പഞ്ചായത്തിലെ 17-ാം വാര്‍ഡായ കെകെ പുറത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ആഇശ മഹ് മൂദാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റസിയയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതിനെ തുടര്‍ന്നാണ് ആഇശ മഹ് മൂദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

                  മഞ്ചേശ്വരം പഞ്ചായത്തിലെ 20-ാം വാര്‍ഡായ ഉദ്യാവറില്‍ നിന്നും മുസ്ലിം ലീഗിലെ ഹലീമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലയില്‍ രണ്ടാമത്തെ വിജയമാണ് ആഇശയിലൂടെ യുഡിഎഫിന് ലഭിച്ചിരിക്കുന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് പേരും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്.
                  Kumbala, Election-2015, Kasaragod, Kerala, Panchayath, CPM, Congress, Muslim-league, UDF, Aysha Mahmood, Rasiya, KK Puram, CPM candidate's nomination application rejected.

                  Keywords: Kumbala, Election-2015, Kasaragod, Kerala, Panchayath, CPM, Congress, Muslim-league, UDF, Aysha Mahmood, Rasiya, KK Puram, CPM candidate's nomination application rejected. 

                  മണിപ്പാല്‍ കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

                  $
                  0
                  0
                  മംഗളൂരു: (www.kasargodvartha.com 15/10/2015)മണിപ്പാല്‍ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. പ്രതികളായ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ബി ശിവശങ്കര്‍ ജീവപര്യന്തം തടവ് വിധിച്ചത്. ഇതുകൂടാതെ 1,10,000 രൂപ വീതം പിഴയടക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ തെളിവ് നശിപ്പിച്ചുവെന്ന് കണ്ടെത്തിയ ബാലചന്ദ്രന്‍, ഹരീന്ദ്രന്‍ എന്നിവര്‍ക്ക് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷയും 5,000 രൂപ വീതം പിഴയടക്കാനും വിധിച്ചു.

                  2013 ജൂണ്‍ 20ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അര്‍ധ രാത്രിയോടെ മണിപ്പാല്‍ സര്‍വകലാശാലയിലെ തിരുവനന്തപുരം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം ഓണ്ടിബെട്ടു എന്ന പ്രദേശത്തേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ലൈബ്രറിയില്‍ നിന്നും ഫ്‌ളാറ്റിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥിനി.

                  കേസന്വേഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതികളിലൊരാളായ യോഗേഷ് പൂജാരി വിഷം കഴിച്ചിരുന്നു. കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് യോഗേഷിന്റെ സഹോദരനായ ബാലചന്ദ്രന്‍, ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രന്‍ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

                  108 പേരുടെ സാക്ഷിപ്പട്ടികയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 2014 ജനുവരി ആറിനാണ് കേസിന്റെ വിചാരണ തുടങ്ങിയത്.


                  Keywords: Mangalore, Molestation, Case, Accuse, Court, Jail, Investigation, National. 
                  Viewing all 67200 articles
                  Browse latest View live


                  <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>