Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

ടി. സിദ്ദിഖിന് ദുബൈ കെ.എം.സി.സിയുടെ ഹൈടെക് പ്രചരണം

$
0
0
കാസര്‍കോട്: (www.kasargodvartha.com 02.04.2014) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദീഖിന് വേണ്ടിയുള്ള ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി.യുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. ഹൈടെക്ക് പ്രചരണവും നേതാക്കളുടെ പര്യടനവുമാണ് പ്രധാനമായും നടത്തുന്നത്. പ്രവാസി കുടുംബങ്ങളുടെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖിന് അനുകുലമാക്കാന്‍ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്.


ഫേസ്ബുക്ക്, വാട്ട്‌സ്അപ്പ്, ഇമെയില്‍, ട്വിറ്റെര്‍ എന്നിവയില്‍ വൈവിധ്യമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ നേതാക്കള്‍ പ്രവാസി കുടുംബങ്ങളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. മണ്ഡലം കെ.എം.സി.സി നേതാക്കളായ സലാം കന്യപ്പാടി, ഖലീല്‍ പതിക്കുന്ന്, സലീം ചേരങ്കൈ, ശരീഫ് പൈക്ക, റഹീം ചെങ്കള, സിദ്ദീഖ് ചൗക്കി, റസാഖ് ബദിയടുക്ക തുടങ്ങിയ നേതാക്കളാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്.

കാസര്‍കോട് ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പോലും അനുവദിക്കാന്‍ കഴിയാത്തതും കാലങ്ങളായി മണ്ഡലത്തിലെ പല പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്താത്ത നിലവിലെ എം.പി.എ പരാജയപ്പെടുത്തേണ്ട ആവശ്യകതയും യു.ഡി.എഫും യു.പി.എ സര്‍ക്കാറും ജില്ലക്ക് നല്‍കിയ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു. ദുബൈ കെ.എം.സി.സി പ്രവാസി വോട്ടര്‍മാര്‍ക്കായി വോട്ട് വണ്ടിയും ഒരുക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചിലിയില്‍ ശക്തമായ ഭൂചലനം: 5 മരണം, 3 പേര്‍ക്ക് പരിക്ക്

Keywords: Dubai-KMCC, kasaragod, UDF, Facebook, Whatsapp, Twitter, KMCC hightec propaganda T Siddique

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles