Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

'പ്രവാസികളുടെ ഉന്നമനത്തിന് യു.ഡി.എഫ് മുന്നണിയുടെ വിജയം അനിവാര്യം'

$
0
0
അബുദാബി: (www.kasargodvartha.com 05.04.2014)പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുകയും അവര്‍ക്ക് വേണ്ടി സജീവമായി ഇടപെടുകയും ചെയ്യുന്ന യു.ഡി.എഫ് മുന്നണി തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് എസ്.ടി.യു. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണ സമിതി അംഗവുമായ ശംസുദ്ദീന്‍ ആയിറ്റി പറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലം അബുദാബി കെ.എം.സി.സി. സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
UDF Candidate, Gulf, Abudhabi, Shamsuddeen, Kasaragod, General Secratary, Punjayath, T.Siddeeque, KMCC,
കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  അഡ്വ. ടി സിദ്ദീഖിന്റെ  വിജയത്തിനായി ശക്തമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അഷ്‌റഫ് ഒളവറ അധ്യക്ഷത വഹിച്ചു. അബുദാബി കാസര്‍കോട് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു ശംസുദ്ദീന്‍ ആയിറ്റിക്കുള്ള സ്‌നേഹോപഹാരം അബുദാബി-കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ലാക്കടപ്പുറം നല്‍കി. കെ.എം.സി.സി നേതാക്കളായ മഹമുദ് പടന്ന, ഷാഫി സിയാറത്തിങ്കര, ഷാനവാസ് പടന്ന, പി.കുഞ്ഞബ്ദുള്ള കല്ലൂരാവി, മുബാഷ് കോട്ടപ്പുറം, അബ്ദുല്‍ റഹ്മാന്‍ ചെക്കു എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി.കെ അഹമ്മദ് ബല്ലാക്കടപ്പുറത്തിന് യോഗത്തില്‍ സ്വീകരണം നല്‍കി. മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഫീഖ്് കാക്കടവ് സ്വാഗതവും സാദത്ത് ബീരിച്ചേരി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി

Keywords: UDF Candidate, Gulf, Abudhabi, Shamsuddeen, Kasaragod, General Secratary, Punjayath, T.Siddeeque, KMCC, 

Advertisement:

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>