കാസര്‍കോട്: (www.kasargodvartha.com 08.08.2014) വിദ്യാനഗര്‍ നെല്ലിക്കട്ട എതിര്‍ത്തോട് ഇറക്കത്തില്‍ കോഴി ലോറി അപകടത്തില്‍പെട്ട് യുവാവ് മരിച്ചത് സ്‌കൂള്‍ ബസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍. കോഴി ലോറിയും സ്‌കൂള്‍ വാനും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കോഴി ലോറിയില്‍ സാഹയിയായി എട്ട് മാസം മുമ്പ് ജോലിക്ക് കയറിയ ആദൂര്‍ കുണ്ടാര്‍ വെക്കാട് ഹൗസിലെ കൃഷ്ണ നായിക് - ശാരദ ദമ്പതികളുടെ മകന്‍ സുരേഷാണ് (20) അപകടത്തില്‍ ദാരുണമായി മരിച്ചത്. സ്‌കൂള്‍ ബസ് ഇന്റിക്കേറ്ററിടാതെ വെട്ടിച്ചപ്പോഴാണ് ബസിലിടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചതെന്ന് പരിക്കേറ്റ ഡ്രൈവര്‍ ഗോളിയടുക്കത്തെ ഗോപാലന്‍ പറഞ്ഞു. സുരേഷിനെ കൂടാതെ മറ്റൊരു സഹായി ശങ്കറും ലോറിയില്‍ ഉണ്ടായിരുന്നു.
സുരേഷിന്റെ മരണത്തോടെ കുടുംബത്തിന്റെ അത്താണിയെയാണ് ഇവര്‍ക്ക് നഷ്ടമായത്. സുരേഷും പയ്യന്നൂരില്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന മറ്റൊരു സഹോദരന്‍ രവിചന്ദ്രനും ചേര്‍ന്നാണ് കുടുംബം പോറ്റുന്നത്. അപകടത്തെ കുറിച്ച് കാസര്‍കോട് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മരിച്ച സുരേഷിന്റെ മറ്റു സഹോദരങ്ങള്‍: പത്മാവതി, ഗണേഷ്, സുജാത.

Also Read:
മഅ്ദനി ജാമ്യ കാലാവധി നീട്ടിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു
Keywords: School Bus, Accident, Lorry, Badiyadukka, Injured, Died, Youth, Chicken, Cherkala, Kasaragod, Kerala.