കാസര്‍കോട്: (www.kasargodvartha.com 08.08.2014) പത്ര ഓഫീസില്‍ കയറി റിപോര്‍ട്ടറെ മര്‍ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബാങ്ക് റോഡിലെ ജന്മഭൂമി പത്രം ഓഫീസില്‍ കയറി ബ്യൂറോ ചീഫ് സുജിത്തിനെ മര്‍ദിച്ച കോട്ടിക്കുളത്തെ സുമേഷിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്.
ഫൈനാന്‍സ് സ്ഥാപനമാണെന്ന് പറഞ്ഞ് മദ്യലഹരിയില്‍ ഓഫീസിലെത്തിയ സുമേഷ് തനിക്ക് കിട്ടാനുള്ള പണം ഇപ്പോള്‍ കിട്ടണമെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. ഇത് പത്രം ഓഫീസാണെന്ന് പറഞ്ഞ് സുമേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുജിത്തിനെ മര്‍ദിച്ചത്.
സുജിത്ത് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സുമേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുജിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Assault, Injured, News, Police, Accuse, Arrest, Kerala, Sumesh.
Advertisement: