കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2014) സ്വന്തം ഫോട്ടോയ്‌ക്കൊപ്പം പെണ്‍കുട്ടിയുടെ ഫോട്ടോ ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലോം സ്വദേശിനിയായ 20 വയസുകാരിയുടെ ഫോട്ടോയ്‌ക്കൊപ്പം ബളാലിലെ അമല്‍ മോഹന(28) നാണ് തന്റെ സ്വന്തം ഫോട്ടോയും ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്.
സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. വെള്ളരിക്കുണ്ട് സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്തു വെച്ച് വിവാഹഫോട്ടോ പോലെയായിരുന്നു ചിത്രം ഫേസ്ബുക്കിലിട്ടത്. ഈ ഫോട്ടോ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചു.
ചിത്രം ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചതോടെ മകളുടെ വിവാഹം കഴിഞ്ഞോയെന്നും വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടു എന്നും പിതാവിനോട് പലരും പറഞ്ഞതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് അമല്‍.
Also Read:
മില്‍മയുടെ മഞ്ഞക്കവര്‍ പാലിന് ഒരു രൂപ കുറച്ചു
Keywords: Kanhangad, Kasaragod, Kerala, Photo, Case, Police, Register, Facebook, Profile photo, Father, Wedding, Information, Comments,
Advertisement: