Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ തടയും: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി

$
0
0
കാസര്‍കോട്: (www.kasargodvartha.com 09.08.2014) കേരള പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പിലെ ഗവ. കരാറുകാര്‍ എന്നിവര്‍ വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ കരാറുകാര്‍ക്ക് കിട്ടാനുള്ളത് 2950 കോടിയിലധികം രൂപയാണ്.

ധനകാര്യവകുപ്പിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പിനിക്ക് വേണ്ടി ഉന്നതതലകരാറുകാരെ സഹായിക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്താതെ ആയിരം കോടിരൂപയാണ് അനുവദിച്ചത്. കമ്പനിക്ക് കൂടുതല്‍ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ഇല്ലാതെ മുന്‍ഗണന മറി കടന്ന് ബില്‍ അനുവദിച്ച് കൊടുത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ടെന്‍ഡര്‍ കോട്ട്വഷന്‍ ബഹിഷ്‌കരിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചുകൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുകയാണ്. കരാറുകാരുടെ പ്രവര്‍ത്തികള്‍ തടയാനും, സമരം ശക്തിപ്പെടുത്തുവാനും കാസര്‍കോട് PWD കോംപ്ലക്‌സിലുളള കരാറുകാരുടെ കാര്യാലയത്തില്‍ വെച്ച് ചേര്‍ന്ന യുവകരാറുകാരുടെ യോഗത്തില്‍ തീരുമാനിച്ചു.

എം.എ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് ടി.കെ. അബ്ദുല്‍ നസീര്‍, വൈസ് പ്രസിഡണ്ടുമാരായി കബീര്‍ എം ബേവിഞ്ച, എം.എം. നൗഷാദ്, ജനറല്‍ സെക്രട്ടറി ജാസീര്‍ ചെങ്കള, സെക്രട്ടറിമാരായി എം.ടി അബ്ദുല്‍ നാസര്‍, ബി.എം. അബ്ദുര്‍ റസാഖ് ബെദിര, ട്രഷറര്‍ വി.വി മനോജ് നിലേശ്വരം എന്നിവരെ തിരഞ്ഞെടുത്തു.

യോഗം വി.വി മനോജ് ഉദ്ഘാടനം ചെയ്തു. ടി.കെ. ഷെരീഫ്, മൊയ്തീന്‍ ചാപ്പാടി, അഷ്‌റഫ് പെര്‍ള, സുനിഫ് എം.എ. എച്ച് എന്നിവര്‍ പ്രസംഗിച്ചു. ജസീര്‍ ചെങ്കള സ്വാഗതവും എം.ടി അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>