Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

അപകടം നടന്നപ്പോള്‍ കോഴിയുമായി ഓടിയിട്ടില്ലെന്ന് എതിര്‍തോട്ടെ നാട്ടുകാര്‍

$
0
0
ചെര്‍ക്കള: (www.kasargodvartha.com 09.08.2014) നെല്ലിക്കട്ട എതിര്‍തോട് കഴിഞ്ഞ ദിവസം കോഴി ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചപ്പോള്‍ വാഹനത്തിലെ കോഴിക്ക് വേണ്ടി നാട്ടുകാര്‍ കടിപിടി കൂടിയെന്ന പ്രചരണം ശരിയല്ലെന്ന് എതിര്‍തോട്ടെ നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നപ്പോള്‍ ലോറിയില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ തന്നെയാണ് ഉടന്‍ തന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. അപകത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദൂരിലെ സുരേഷ് (21) നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

കോഴി ബോക്‌സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് ചത്ത ഏതാനും കോഴികളെ റോഡില്‍ നിന്ന് അരികിലേക്ക് മാറ്റുകയാണ് നാട്ടുകാര്‍ ചെയ്തത്. അപകട വിവരമറിഞ്ഞ് ബദിയഡുക്കയിലെ ഹാപ്പി ചിക്കന്‍ ജീവനക്കാര്‍ മറ്റൊരു ലോറിയുമായി വന്ന് കോഴി ബോക്‌സുകള്‍ മാറ്റിക്കൊണ്ടു പോവുകയായിരുന്നു. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് എത്തിക്കാന്‍ വേണ്ടിയാണ് ഉടമകള്‍ കോഴികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്.

വസ്തുത ഇതായിരിക്കേ അപകടം നടന്നപ്പോള്‍ നാട്ടുകാര്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കോഴിയുമായി ഓടിയെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് നഗരത്തിലെ വ്യാപാരിയും നാട്ടുകാരനുമായി എതിര്‍തോട്ടെ വൈ. അബ്ദുല്‍ അമീര്‍ പറഞ്ഞു.

Kasaragod, Kerala, Accident, Chicken, Shop, Injured, Died, Natives, Happy Chicken, Lorry,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Viewing all articles
Browse latest Browse all 67200

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>