Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all articles
Browse latest Browse all 67200

രാജി ധാര്‍മികതയുടെ പേരില്‍: സജു അഗസ്റ്റിന്‍

$
0
0
പടുപ്പ്: (www.kasargodvartha.com 13.08.2014) കുറ്റിക്കോല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും, പഞ്ചായത്ത് അംഗത്വവും രാജിവെച്ചത് ധാര്‍മികതയുടെ പേരിലാണെന്ന് സി.പി.എം പടുപ്പ് ലോക്കല്‍ കമ്മിറ്റിയംഗമായ സജു അഗസ്റ്റിന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായാണ് തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് സജു വ്യക്തമാക്കി.

തനിക്കെതിരെയുള്ള നടപടി ഒന്നുകില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയോ, തരംതാഴ്ത്തുകയോ ആണ് ഉണ്ടാവുക. എന്നാല്‍ നടപടിക്ക് മുമ്പ് തന്നെ ധാര്‍മികതയുടെ പേരില്‍ പാര്‍ട്ടിയിലൂടെ കിട്ടിയ സ്ഥാനങ്ങള്‍ രാജി വെക്കാന്‍ സന്നദ്ധനാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ വിജയിപ്പിക്കാന്‍ പ്രയത്‌നിച്ച വാര്‍ഡിലെ ജനങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. കുറ്റിക്കോല്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡായ പടുപ്പില്‍ നിന്നാണ് സജു പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ബേഡകത്തെ സിപിഎമ്മിലെ വിഭാഗീയത സജുവിന്റെ രാജിയോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ഓഗസ്റ്റ് 19ന് കൃഷ്ണപിള്ള ദിനം ഔദ്യോഗിക പക്ഷവും വിമത പക്ഷവും വ്യത്യസ്തമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 20 ഓളം കേന്ദ്രങ്ങളില്‍ വിമത വിഭാഗം കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിന് തടയിടാന്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സി.പി.എം ജില്ലാ നേതൃത്വം മുന്‍കൈയ്യെടുത്ത് ബേഡകം ഏരിയയിലെ മുഴുവന്‍ ബ്രാഞ്ച് യോഗങ്ങളും വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമാന്തര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഞ്ച് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്.  പാര്‍ട്ടിയുമായി സഹകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നതിന് തെളിവാണ് സജു അഗസ്റ്റിന്റെ രാജി.

ബേഡകം ഏരിയാ കമ്മിറ്റിയില്‍ പെട്ട പടുപ്പ്, ബന്തടുക്ക, കുറ്റിക്കോല്‍ ഭാഗങ്ങളിലാണ് വിമത വിഭാഗം ശക്തിയാര്‍ജിച്ചിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, CPM, Kerala, Kuttikol, Resignation, Saju Agastin

Related News: 
ബേഡകം സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തി; പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു

Keywords: Kasaragod, CPM, Kerala, Kuttikol, Resignation, Saju Agastin. 


Viewing all articles
Browse latest Browse all 67200

Trending Articles