Quantcast
Channel: KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾ
Viewing all 67200 articles
Browse latest View live

മരുഭൂമിയിലെ മെഴുക്മരം

$
0
0
ഇംതിയാസ് എരിയാല്‍ 

(www.kasargodvartha.com 03/10/2015) നേരം പുലര്‍ന്നതേ ഉള്ളൂ, ബാത്ത് റൂമില്‍ ക്യൂ തുടരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് എഴുന്നേല്‍ക്കാം അപ്പഴേക്കും എന്റെ ഊഴമാവും എന്നോര്‍ത്ത് ഒന്നുകൂടി മൂടി പുതച്ചു. അവസാനം ഊഴമെത്തി, നമസ്‌കാരവും കഴിഞ്ഞ് വിരിപ്പിലിരുന്ന് ഞാന്‍ അവനെ ശ്രദ്ധിച്ചു: ഇപ്പോഴും അവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്, സലീം രാത്രി മുഴുവനും ഉറങ്ങിയിരുന്നില്ല, ഫോണിലൂടെ ബാല്‍ക്കണിയില്‍ സംസാരിക്കുകയായിരുന്നു, ഇടയ്ക്കിടയ്ക്ക് ശബ്ദമുയരുന്നു, ചിലപ്പോള്‍ ശാന്തത.

'എടാ നിസ്‌കരിച്ച് കിടക്കടാ; എന്തെ ഇന്ന് ലീവാണോ 'ഇക്കാ ഞാന്‍ നിസ്‌കരിച്ചതാ, അല്‍പം ഉറങ്ങിയിലേല്‍ ഓഫീസില്‍ പോകാന്‍ പറ്റില്ല 'മെട്രോയില്‍ ഓഫീസിലേക്കുള്ള യാത്രയിലും അവനെ കുറിച്ചാണ് ചിന്ത, പാവം വിവാഹം കഴിച്ച് നാല് മാസമായതെയുള്ളൂ. എന്നും വഴക്കും ബഹളവും. ഒരു സാധാരണ കമ്പനിയില്‍ ഓഫീസ് ബോയ്ക്ക് എന്ത് വരുമാനം ഉണ്ടാവുമെന്ന് ഊഹിക്കാം, ഏതൊരു പ്രവാസിയെ പോലെ പൊളിഞ്ഞ് വീഴാറായ കൂര മാറ്റി ഒരു കൊച്ച് വീട്, പിന്നെ വിവാഹം അത് തന്നെയായിരുന്നു അവന്റെ സ്വപ്‌നവും.

പക്ഷെ അവന്റെ വീട്ടുകാരുടെ കണക്ക് പുസ്തകത്തില്‍ മറ്റൊന്നായിരുന്നു, ഇരുനില വീട്, ഒരു കാറ്, 'മോനെ ഇപ്പോള്‍ എല്ലാരും ഇതാ ചെയ്യുന്നെ, ഒരു നല്ല ആലോചന വരണമെങ്കില്‍ വീടും കാറുമാണ് പെണ്‍ വീട്ടുകാര്‍ പോലും നോക്കുന്നത്, ഇപ്പോള്‍ കുറച്ച് കടം വാങ്ങിയാല്‍ എന്തെ, നല്ല സ്ത്രീധനം കിട്ടുമല്ലൊ കടം നമ്മുക്ക് വിട്ടാന്നെ'.

ഉമ്മയുടെ ആഗ്രഹത്തിന് വഴങ്ങി, സ്വപ്ന സൗധം പൂര്‍ത്തിയായ സന്തോഷത്തില്‍ ഒരു ഭാഗത്ത് ബാധ്യതയുടെ ഭാരവും, ഒരു വലിയ പെട്ടിയും ചുമന്ന് നാട്ടിലെത്തി, പിറ്റേന്ന് രാവിലെ തന്നെ വിവാഹ ദല്ലാള്‍ വീട്ടിലെത്തി 'ഹാ, നീ വന്നുല്ലെ, വീടു കൂടലും കല്യാണവും ഒരുമിച്ച് നടത്തി ചിലവ് ലാഭിക്കാനല്ലെ, നിന്റെ പരിപാടി കൊള്ളാം, വേഗം റെഡിയാവ് ഇന്ന് തന്നെ പെണ്ണ് കാണാന്‍ ച്ചെല്ലാമെന്നാണ് അവരോട് പറഞ്ഞത് 'ഒന്നും മനസ്സിലാവാതെ മിഴിച്ച് നില്‍ക്കുമ്പോള്‍ അകത്ത് നിന്ന് ഉമ്മ: 'വേഗം മോനെ, ഞങ്ങളെല്ലാം ഒരുങ്ങി, ഞാന്‍ ഒരു പ്രാവശ്യം കണ്ടതാ നിനക്ക് ഇഷ്ടപ്പെടും നല്ല കുട്ടിയാ, വലിയ പ്രതാപമുള്ള കുടുബമാ, പെണ്ണ് നിന്റെ ഫോട്ടോയും കണ്ടതാ 'എത്രയ്കാ കച്ചവടം ഉറപ്പിച്ചത് 'ദല്ലാളിനോടായിരുന്നു ചോദ്യം. മറുപടിയുമായ് ഉപ്പ 'ഒന്നും ആവശ്യപ്പെട്ടിട്ടില്ല, അവരുടെ കുട്ടിക്ക് 100 പവനും 50 സെന്റ് ഭൂമിയും കൊടുക്കുന്നു'.

വീട്ടുകാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം പിന്നീട് നടന്നതെല്ലാം യാന്ത്രികമായിരുന്നു.
ആഘോഷങ്ങളുടെ ആരവം കഴിഞ്ഞ് കോലായിലൂടെ നടന്നു നീങ്ങുമ്പോള്‍ കാതോര്‍ത്തു. 'ഇത്ര ആര്‍ഭാടമുള്ള കല്യാണം ഈ നാട്ടില്‍ നടന്നിട്ടില്ല, ചെറുക്കന്‍ നല്ല സെറ്റപ്പിലല്ലെ, സ്ത്രീധനം കുറഞ്ഞ് പോയോന്ന് തോന്നുന്നു 'പിറകില്‍ നിന്ന് ആരോ വിളിച്ചു'പുതുപ്പെണ്ണ് കാത്തിരിപ്പാ നീ അങ്ങോട്ട് ചെല്ല്'

പട്ടാളക്കാരന്‍ യുദ്ധ ഭൂമിയിലേക്കുള്ള വിളി കാതോര്‍ക്കുന്നത് പോലെ പ്രവാസത്തിലേക്കുള്ള തിരിച്ച് പോകിന്റെ നാളുകള്‍ അടുത്തു, ഇതിനിടയില്‍ സന്തോഷത്തിന്റെ തിരിയണയാന്‍ തുടങ്ങി, പെണ്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, സ്വപ്നവുമായ് ജീവിതത്തിലേക്ക് കടന്നുവന്നവളുടെ മുന്നില്‍ അവന്‍ ക്രിമിനലായ്, ഇരുനില വീടുപോലും കടക്കാരന്‍ ഒന്നു ആഞ്ഞുവലിച്ചാല്‍ തറപറ്റുന്ന ചീട്ടു കൊട്ടാരമെന്ന തിരിച്ചറിവ് അവളെ വല്ലാതെ വേദനിപ്പിച്ചു.

യാത്രയ്ക്കുള്ള ഒരുക്കത്തിനിടയില്‍ അവള്‍ അടുത്ത് വന്നു ചോദിച്ചു 'നിങ്ങള്‍ക്ക് നല്ല ജോലിയും ഫാമിലി വിസയും ഉണ്ട് എന്ന് പറഞ്ഞാണ് ഇത്രയും സ്ത്രീധനം തന്നത്, ഇത് വിറ്റിട്ട് കടം വീട്ടാന്‍ നാണമില്ലെ, എല്ലാം വിറ്റോ പക്ഷെ എന്നെ നിങ്ങളുടെ കൂടെ കൊണ്ട് പോവണം; 'ഹൃദയം തകര്‍ന്ന അവന് ഒന്നും പറയാന്‍ പറ്റിയില്ല, എന്ത് പറയാന്‍ അവളുടെ സ്വര്‍ണവും ഭൂമിയും വിറ്റ് കടം വിട്ടാം എന്നാലും തനിക്ക് കിട്ടുന്ന ശമ്പളം ഒരു ഫാമിലി റൂമിന് വാടകയ്ക്ക് പോലും തികയില്ല എന്ന സത്യം അവനെ തളര്‍ത്തി, പിന്നെ നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടവനായ് ജീവിക്കണം. പിന്നീട് നടന്നതൊന്നും വ്യക്തമായില്ലെങ്കിലും ഒന്നുറപ്പാണ്, മുറിവേറ്റ പട്ടാളക്കാരനെ പോലെയാണ് ഈ മണലാരത്തില്‍ തിരിച്ചെത്തിയത്.

ഞാന്‍ ഓഫീസില്‍ എത്തി അവനെ വിളിക്കാതിരിക്കാനായില്ല; 'ഹലോ സലീം എന്താടാ ജോലിക്ക് പോയില്ലെ, നീ ഇങ്ങനെ വിഷമിക്കാതെടാ എല്ലാം ശരിയാവും'ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ ഇടറിയ ശബ്ദത്തിലായിരുന്നു മറുപടി 'ഇക്കാ എന്ത് ശരിയാവാന്‍ അവളുടെ ബാപ്പ മൊഴി ചൊല്ലാന്‍ ആവശ്യപ്പെടുന്നു. അവളാണെങ്കില്‍ ഇനി ജീവിച്ചിരിക്കില്ല എന്നും, ഏത് നശിച്ച നേരത്താണാവോ വീട്ടുകാരുടെ ആഗ്രഹത്തിന് നിന്ന് കൊടുക്കാന്‍ തോന്നിയത്, എല്ലാം നഷ്ടപ്പെട്ടത് എനിക്കും ആ പാവം പെണ്ണിനുമല്ലെ? കരഞ്ഞോണ്ട് ഫോണ്‍ കട്ട് ചെയ്തു.

വിവാഹമെന്ന കമ്പോളത്തില്‍ വില കൂട്ടിക്കിട്ടാന്‍ എന്ത് ചെയ്യാനും നിര്‍ബന്ധിക്കുന്നവരും, പ്രവാസമെന്നത് വറ്റാത്ത ഉറവ എന്ന് കരുതുന്നവരും  ഈ ചിന്താഗതി മാറ്റേണ്ട സമയമായ്, ഇല്ലെങ്കില്‍ ഈ മരുച്ചൂടില്‍ ഉരുക്കുന്ന മെഴുക് മരങ്ങള്‍ ഇനിയും കാണേണ്ടി വരും.


Keywords: Article, Wedding Days, Marriage, Family, Youth, Cash, Saleem, Story, Imthiyas Eriyal. 

മുളിയാര്‍ വ്യാജപട്ടയം: കരാറുകാരന്‍ ഗോവ മുഹമ്മദ് റിമാന്‍ഡില്‍; ഒരു പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

$
0
0
കാസര്‍കോട്:  (www.kasargodvartha.com 03/10/2015)മുളിയാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറസ്റ്റിലായ ഗോവയിലെ പ്രമുഖ കരാറുകാരന്‍ ബാവിക്കര കെ കെ പുറത്തെ ഗോവ ഹൗസില്‍ ഗോവ മുഹമ്മദിനെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ചെയ്ത് കാസര്‍കോട് സബ് ജയിലില്‍ അടച്ചു.

അതേസമയം കേസിലെ മറ്റൊരുപ്രതിയായ വില്ലേജ് അസിസ്റ്റന്റ് കൃഷ്ണന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി അറസ്റ്റുവരിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള വ്യവസ്ഥയോടെയാണ് വില്ലേജ് അസിസ്റ്റന്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ കേസിലെ മറ്റു പ്രതികളായ ബാവിക്കര നുസ്രത്ത് നഗറിലെ ബി.കെ. മുഹമ്മദ്, വില്ലേജ്മാന്‍ ജോണ്‍സണ്‍ എന്നിവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുളിയാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് കാസര്‍കോട് പള്ളം സ്വദേശിയായ ഗള്‍ഫുകാരന്‍ നല്‍കിയ മറ്റൊരു കേസിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related News:
വാദി പ്രതിയായി; മുളിയാര്‍ വ്യാജ പട്ടയ കേസില്‍ ഗോവാ കരാറുകാരന്‍ അറസ്റ്റില്‍

Keywords: Remand, Arrest, Land, Fake Patta, 10 acre land encroached, Adhur, Muliyar, Kasaragod, Fake document, Kerala, Fake document case: accused remanded, Advertisement 

പണം നല്‍കാത്തതിന്റെ പേരില്‍ മുഖത്ത് പഞ്ച് കൊണ്ടിടിച്ച് യുവാവിന്റെ പല്ല് തെറിപ്പിച്ചു

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/10/2015) പണം നല്‍കാത്തതിന്റെ വിരോധത്തില്‍ യുവാവിന്റെ മുഖത്ത് പഞ്ച് കൊണ്ടിടിച്ച് പല്ല് തെറിപ്പിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ കേളുവിന്റെ മകന്‍ വി.വി വിജയനെ (36)യാണ് ബന്ധുവായ ഷിജു ക്രൂരമായി മര്‍ദിച്ചത്.

പാറപ്പള്ളിയിലെ കടയില്‍ ഇരിക്കുകയായിരുന്ന വിജയനെ ഷിജു യാതൊരു പ്രകോപനവുമില്ലാതെ പിറകിലൂടെ വന്ന് പിടികൂടുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
തന്റെ കൈയ്യില്‍ പണമില്ലെന്ന് വിജയന്‍ അറിയിച്ചപ്പോള്‍ പ്രകോപിതനായ ഷിജു പഞ്ചുകൊണ്ട് വിജയന്റെ മുഖത്ത് ആഞ്ഞ് കുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജയന്റെ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്തു. മുഖത്ത് സാരമായി പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനുമുമ്പും വിജയനോട് ഷിജു പണം ആവശ്യപ്പെടുകയും വിജയന്‍ പണം നല്‍കുകയും ചെയ്തിരുന്നു.


Keywords: Kanhangad, Kerala, Assault, hospital, Injured, VV Vijayan. 

എംബിബിഎസ് സീറ്റ് തട്ടിപ്പ്: പ്രതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

$
0
0
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03/10/2015)മംഗളുരുവിലെ വിവിധ കോളജുകളില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. വെള്ളരിക്കുണ്ട് കാറളം വിളയില്‍ വി.സി ഷൈജുവാണ് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. പ്രതിയെ നാട്ടിലെത്തിക്കാന്‍ വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഡല്‍ഹിയിലേക്ക് പോകും.

ഷൈജുവിനെതിരെ വെള്ളരിക്കുണ്ട്, രാജപുരം പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. കേസില്‍ പ്രതിയായ ഷൈജുവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മംഗളൂരു റെയില്‍വെ സ്റ്റേഷന് സമീപം ട്രിനിറ്റി കോംപ്ലക്‌സിലെ മാസ്റ്റര്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒടയംചാല്‍ സ്വദേശി എ.വി വിജേഷ്, കാറളം വിളയില്‍ വി.സി ഷൈജു എന്നിവര്‍ക്കെതിരെ കോളജ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് മംഗളൂരു കേന്ദ്രീകരിച്ച് നടത്തി വരുന്ന എംബിബിഎസ് സീറ്റ് തട്ടിപ്പ് പുറത്തായത്.

MBBS seat-cheating-accused-arrested

Keywords: MBBS, Kasaragod, Kerala, Accuse, Arrest, Police, Investigation, Kanhangad, Cheating, VC Shaiju, MBBS seat cheating: Accused arrested. 

കോളജ് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

$
0
0
ബദിയടുക്ക: (www.kasargodvartha.com 03/10/2015) കോളജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വഴിയില്‍തടഞ്ഞ് കൈക്ക് കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ ബദിയടുക്ക എസ് ഐ സന്തോഷ് കുമാര്‍ അറസ്റ്റുചെയ്തു. പാടലടുക്കയിലെ നസീറിനെയാണ് (22) അറസ്റ്റുചെയ്തത്.

വ്യാഴാഴ്ചയാണ് സംഭവം. കോളജില്‍ സമരമായതിനാല്‍ ക്ലാസ് വിട്ട് രാവിലെ 11 മണിയോടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 20 കാരിയായ വിദ്യാര്‍ത്ഥിനിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പോലീസ് കേസെടുത്തശേഷം ശനിയാഴ്ച രാവിലെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. 

Keywords: Badiyadukka, Kerala, Kasaragod, Attack, College Student, Youngster arrested for molesting attempt, Moti Silks

1 ലക്ഷം രൂപയുമായി വീടുവിട്ട 16കാരിയുടെ വീട്ടുകാര്‍ക്ക് ഒടുവില്‍ 90,000 രൂപ തിരിച്ചുകിട്ടി; ബാക്കി പണം ചിലവായെന്ന് കാമുകന്‍

$
0
0
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/10/2015) വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയുമായി കാമുകനുമൊത്ത് വീടുവിട്ട 16 കാരിയുടെ കുടുംബത്തിന് ഒടുവില്‍ 90,000 രൂപ തിരിച്ചുകിട്ടി. പോലീസിന്റെ സമ്മര്‍ദത്തിനൊടുവിലാണ് കാമുകന്‍ ആവിയില്‍ സ്വദേശി ഹൈദര്‍ പണം തിരികെ നല്‍കിയത്. ബാക്കി 10,000 രൂപ ചിലവായിപ്പോയെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

മംഗളൂരു - ചെന്നൈ മെയിലിലാണ് 16 കാരിയും കാമുകനും വീടുവിട്ടത്. മലപ്പുറം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്  ഇവര്‍ പിടിയിലാവുകയായിരുന്നു. പോലീസിന്റെ സമ്മര്‍ദത്തിന് വഴങ്ങി പെണ്‍കുട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായെങ്കിലും ഹൈദര്‍ എത്തിയിരുന്നില്ല. വീട്ടില്‍ നിന്നും കൊണ്ടുപോയ ഒരു ലക്ഷം രൂപ ഹൈദരിനെ ഏല്‍പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പിന്നീട് പോലീസിന്റെ സമ്മര്‍ദത്തിനൊടുവില്‍ ഹൈദര്‍ 90,000 രൂപ മടക്കി നല്‍കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി പിന്നീട് വീട്ടുകാര്‍ക്കൊപ്പം പോയി.


Keywords: Kasaragod, Kerala, Love, Kanhangad, Police, Cash, Complaint, Investigation, Train, Hyder. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ആവേശം പകരാന്‍ സി എന്‍ എന്‍ - വെല്‍ഫിറ്റ് തളങ്കരയുടെ ബിഗ് സ്‌ക്രീന്‍

$
0
0
തളങ്കര: (www.kasargodvartha.com 03/10/2015)ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ശനിയാഴ്ച ചെന്നൈയില്‍ പന്തുരുളുമ്പോള്‍ ആവേശം പകരാന്‍ തളങ്കരയില്‍ സി എന്‍ എന്‍ - വെല്‍ഫിറ്റ് തളങ്കരയുടെ ബിഗ് സ്‌ക്രീനില്‍ മത്സരം ലൈവായി പ്രദര്‍ശിപ്പിക്കും. രാത്രി ഏഴ് മണിക്കാണ് കളി ആരംഭിക്കുന്നത്.

സി എന്‍ എന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് ഇതിന് എല്ലാ സജീകരണവും ഏര്‍പെടുത്തിയിട്ടുള്ളത്. എല്ലാ ദിവസവും ബിഗ് സ്‌ക്രീനില്‍ കളി ലൈവായി പ്രദര്‍ശിപ്പിക്കും. മുമ്പും സി എന്‍ എന്‍ ക്ലബ്ബ് ഇത്തരം മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.


Keywords: Thalangara, Football, Kasaragod, ISL, Big Screen, CNN, League Football tournament

മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വെഷന് ആവേശകരമായ തുടക്കം; സേട്ട് സാഹിബ് അവാര്‍ഡ് ഹമീദലി ശംനാട് ഏറ്റുവാങ്ങി

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) മുസ്ലിം ലീഗിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റി ഏര്‍പെടുത്തിയ അവാര്‍ഡ് മുന്‍ എം പിയും ലീഗ് നേതാവുമായ ഹമീദലി ശംനാടിന് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.

ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ദേശീയ ട്രഷററും വ്യവസായ ഐ ടി വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലികുട്ടി, സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി. ബി എം എ സലാം, സിറാജ് സേട്ട്, സുലൈമാന്‍ ഖാലിദ്, സി ടി അഹ് മദ് അലി, 
എം എല്‍ എമാരാ എന്‍ എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ടി.ഇ. അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, യഹ് യ തളങ്കര, എ അബ്ദുര്‍ റഹ് മാന്‍, പി. മഹുമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ എം ശംസുദ്ദീന്‍ ഹാജി, എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍,  മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ലകുഞ്ഞിചെര്‍ക്കള, എ കെ എം അഷ്‌റഫ്, അബദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, പോഷക സംഘടനകളുടേയും കെ എം സി സിയുടേയും മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് നടക്കുന്ന പൊതുസമ്മേളനത്തില്‍ പി കെ കുഞ്ഞാലികുട്ടി അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

Related News:
ലീഗിന്റേത് നന്മയുടെ രാഷ്ട്രീയം - ഹൈദരലി തങ്ങള്‍


Keywords: Muslim League election propaganda begins, IUML, Conference, Shihab Thangal

ജില്ലയില്‍ 17 പഞ്ചായത്തുകളില്‍ വനിതാ പ്രസിഡണ്ടുമാര്‍; കുമ്പളയില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും, ബളാലില്‍ പട്ടിക വര്‍ഗ സ്ത്രീയും പ്രസിഡണ്ടാകും

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള സംവരണം പ്രഖ്യാപിച്ചു. ഇതുപ്രകാരം കാസര്‍കോട് ജില്ലയില്‍ 17 പഞ്ചായത്തുകളില്‍ വനിതകളായിരിക്കും പ്രസിഡണ്ടുമാര്‍. ബളാലില്‍ പട്ടിക വര്‍ഗത്തില്‍ പെട്ട വനിതയും കുമ്പളയില്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരും പ്രസിഡണ്ടാകും.

പള്ളിക്കര, മധൂര്‍, തൃക്കരിപ്പൂര്‍, പൈവളിഗെ, പുല്ലൂര്‍- പെരിയ, വെസ്റ്റ് എളേരി, കിനാനൂര്‍ - കരിന്തളം, എന്മകജെ, ഈസ്റ്റ് എളേരി, കുറ്റിക്കോല്‍, കയ്യൂര്‍ - ചീമേനി, പടന്ന, പുത്തിഗെ, കാറഡുക്ക, കള്ളാര്‍, കുമ്പഡാജെ, ബെള്ളൂര്‍ എന്നിവയാണ് ജില്ലയിലെ സ്ത്രീ സംവരണ പഞ്ചായത്തുകള്‍.

സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണമാണ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തത്. 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും, 46 എണ്ണം പട്ടികജാതിക്കാര്‍ക്കും, എട്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും, എട്ടെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സര്‍ക്കാര്‍ സംവരണം ചെയ്തിട്ടുണ്ട്.

ജില്ലയില്‍ ആകെയുള്ള ആറ് ബ്ലോക്കുകളില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ത്രീകളായിരിക്കും പ്രസിഡണ്ടുമാര്‍. കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളിലാണ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായ ത്തുകളിലെ പ്രസിഡണ്ട് സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും, എട്ട് എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും, ഏഴ് എണ്ണം പട്ടികജാതിക്കാര്‍ക്കും, രണ്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും, ഒന്ന് പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്തു.

Panchayat election: Women president reservation announced

Keywords: Kasaragod, Kerala, Panchayath, Election, President, Block Panchayat, Women, Reservation, Panchayat election: Women president reservation announced. 

ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 ഡിവിഷനില്‍ 9 ഉം സ്ത്രീ സംവരണം; 2 എണ്ണം പട്ടിക വിഭാഗക്കാര്‍ക്ക്

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 ഡിവിഷനില്‍ ഒമ്പതും സ്ത്രീ സംവരണം. രണ്ടെണ്ണം പട്ടിക വിഭാഗക്കാര്‍ക്കാണ് സംവരണം ചെയ്തിട്ടുള്ളത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറാണ് നറുക്കെടുപ്പ് നടത്തിയത്.

തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം സി റെജില്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം ഡിവിഷനായ പുത്തിഗെ, ദേലംപാടി (നാല്), കളളാര്‍ (ആറ്), ചിറ്റാരിക്കല്‍ (ഏഴ്), പിലിക്കോട് (ഒമ്പത്), ചെറുവത്തൂര്‍ (പത്ത്), ചെങ്കള (14), സിവില്‍ സ്റ്റേഷന്‍ (15), മഞ്ചേശ്വരം (17) എന്നിവയാണ് സ്ത്രീ സംവരണ ഡിവിനുകള്‍.

ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍പെട്ട  11-ാം ഡിവിഷനായ മടിക്കൈ പട്ടികജാതിക്കും അഞ്ചാം ഡിവിഷനായ ്‌ബേഡകം  പട്ടികവര്‍ഗത്തിനും സംവരണം ചെയ്തു. വോര്‍ക്കാടി (ഒന്ന്), എടനീര്‍ (മൂന്ന്), കരിന്തളം (എട്ട്), പെരിയ (12), ഉദുമ (13), കുമ്പള (16) എന്നിവയാണ് ജനറല്‍ ഡിവിഷനുകള്‍.

Keywords: Kasaragod, Kerala, District Panchayath, Election, District Panchayat election reservation details, Koolikkad Trade Center

പ്രവര്‍ത്തകരോ മറ്റു ഭാരവാഹികളോ അറിയാതെ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി പ്രസിഡന്റിനെ നിയമിച്ചതായി പരാതി

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) പ്രവര്‍ത്തകരോ മറ്റു ഭാരവാഹികളോ അറിയാതെ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി പ്രസിഡന്റിനെ നിയമിച്ചതായി പരാതി. തെരുവത്ത് ശാഖാ കമ്മിറ്റി പ്രസിഡന്റിനെ തെരഞ്ഞെടുത്ത സംഭവത്തിലാണ് ശാഖയിലെ പ്രവര്‍ത്തകരും മുന്‍ ഭാരവാഹികളും പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് കമ്മിറ്റി പ്രസിഡന്റിനേയും മറ്റും തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസറെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. മുന്‍ കമ്മിറ്റി പ്രസിഡന്റ് ഒരിക്കല്‍പോലും കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുകൂട്ടാനോ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനോ തയ്യാറായിട്ടില്ലെന്നും മിനുട്‌സ് ബുക്കുപോലും സൂക്ഷിക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ പുതിയ കമ്മിറ്റി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടയിലാണ് ആരോരുമറിയാതെ മുന്‍ പ്രസിഡന്റിനെതന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. പ്രസിഡന്റിനെ തിരഞ്ഞെടുത്ത യോഗം നടക്കുന്ന കാര്യം മുന്‍ ഭാരവാഹികളേയോ മുഴുവന്‍ പ്രവര്‍ത്തകരേയോ അറിയിച്ചിട്ടില്ലെന്നുമാണ് പരാതി. ഇതുസംബന്ധിച്ച് ശാഖയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

അതേസമയം മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമായി നടക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള കമ്മിറ്റിയാണ് യൂത്ത് ലീഗിനും ആവശ്യമെന്നുമാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Keywords: MYL, Muslim Youth League, Kasaragod, Kerala, Office Bearers, Complaint against Youth Wing president appointments

ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

$
0
0
ചെര്‍ക്കള: (www.kasargodvartha.com 03/10/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ചെര്‍ക്കളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ നിന്നും ഒരുചാക്കില്‍ സൂക്ഷിച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രത്യേക അന്വേഷണ സംഘം ചെര്‍ക്കളയിലെത്തി സ്വര്‍ണം കണ്ടെടുത്തത്.www.kasargodvartha.com

നാട്ടുകാര്‍ വിവരമറിഞ്ഞെത്തുമ്പോഴേക്കും പോലീസ് സ്വര്‍ണവുമായി മടങ്ങിയിരുന്നു. അതേസമയം സ്വര്‍ണം വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണോ, കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസില്‍ ബാക്കി കിട്ടാനുള്ള സ്വര്‍ണമാണോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. കുടകില്‍ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായ ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയിലെ മുഖ്യ സൂത്രധാരനായ കുടകിലെ ഇസ്മാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുസ്തഫയെ കര്‍ണാടകയില്‍ വെച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെടുത്തതെന്നാണ് സൂചന. അതേസമയം കണ്ടെടുത്ത സ്വര്‍ണം കട്ടി www.kasargodvartha.comരൂപത്തിലായിരുന്നുവെന്നും ഇത് കള്ളക്കടത്ത് സ്വര്‍മാണെന്നുമുള്ള സൂചനയും പുറത്തുവന്നിട്ടുണ്ട്.

ചെര്‍ക്കളയിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണര്‍ സ്വര്‍ണം സൂക്ഷിക്കാന്‍ തിരഞ്ഞെടുത്തത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ ആര്‍ക്കെങ്കിലും കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരുന്നു.

Gold recovered in well

Keywords: Cherkala, Well, Gold, Kasaragod, Police, Investigation, Kudlu, Cheruvathur, Gold recovered in well. 

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

$
0
0
കാസര്‍കോട്: (www.kasargodvartha.com 03/10/2015) ചെര്‍ക്കള ബേര്‍ക്കയിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം വരുന്ന സ്വര്‍ണം. പാതി മൂടിയ പൊട്ടക്കിണര്‍ കുഴിച്ച് അതിലാണ് സ്വര്‍ണം അടങ്ങുന്ന ചാക്ക് ഒളിപ്പിച്ചത്. ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്ന സ്വര്‍ണം തന്നെയാണിതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

പ്രതികളുടെ അറസ്റ്റ് ഞായറാഴ്ച ഉണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് സൂചിപ്പിച്ചു. കവര്‍ച്ചാ സ്വര്‍ണം ചെര്‍ക്കളയില്‍ ഒളിപ്പിക്കാന്‍ നാട്ടുകാരില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പറമ്പില്‍ പൊട്ടക്കിണറുള്ള കാര്യം നാട്ടുകാര്‍ക്ക് മാത്രമേ അറിവുള്ളൂ. അതുകൊണ്ട് തന്നെ സ്വര്‍ണം ഒളിപ്പിക്കാന്‍ നാട്ടുകാരില്‍ ആരുടെയെങ്കിലും സഹായം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും റോഡില്‍ നിന്നും ഏതാനും പറമ്പ് കടന്നുവേണം സ്വര്‍ണം ഒളിപ്പിച്ച പൊട്ടക്കിണറിലെത്താനെന്നും നാട്ടുകാര്‍ പറയുന്നു.

വൈകിട്ട് ആറ് മണിയോടെ മഫ്ടിയിലെത്തിയ പോലീസ് സംഘമാണ് സ്വര്‍ണം കണ്ടെടുത്ത് മടങ്ങിയത്.  20.414 ഗ്രാം സ്വര്‍ണമാണ് ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്. ബാക്കി സ്വര്‍ണം കവര്‍ച്ചയില്‍ പങ്കാളികളായ അന്യ സംസ്ഥാന തൊഴിലാളികളുടെ കൈയ്യിലുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. ഒരാഴ്ചയ്ക്കുള്ളിലാണ് വിജയാ ബാങ്ക് കവര്‍ച്ച കേസിലെ പ്രതികളെ പിടികൂടുകയും സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തത്.

അതേസമയം പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ രാവിലെ 10. 30ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

സൂത്രധാരന്‍ രാജധാനി ജ്വല്ലറി കൊള്ളക്കേസിലെ ലത്വീഫ്

വിജയാ ബാങ്ക് കൊള്ളക്കേസിലെ സൂത്രധാരന്‍ പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതി അബ്ദുല്‍ ലത്വീഫാണെന്ന് പോലീസ് പറഞ്ഞു. വിജയ ബാങ്ക് കൊള്ളക്കേസില്‍ അബ്ദുല്‍ ലത്വീഫ് ഉള്‍പെടെയുള്ള നാല് പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബളാല്‍ കല്ലഞ്ചിറ സ്വദേശിയായ അബ്ദുല്‍ ലത്വീഫ് നേരത്തെ കുടകിലായിരുന്നു താമസം. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളുടെ ഒരുഭാഗം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ ലത്വീഫ് അന്ന് പണയപ്പെടുത്തിയിരുന്നു. രാജധാനി കേസില്‍ പിടിയിലായ ഇയാളുടെ മൊഴിയനുസരിച്ച് ബാങ്കില്‍ നിന്ന് ഈ സ്വര്‍ണ ഉരുപ്പടികള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതുമൂലം ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

ഈ നഷ്ടം ഈടാക്കാന്‍ ലത്വീഫിനെതിരെ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിക്കുകയും ലത്വീഫിന്റെ ആവിക്കരയിലുള്ള വീടും പറമ്പും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 2010 ഏപ്രില്‍ 15ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജധാനി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 15 കിലോ സ്വര്‍ണാഭരണങ്ങളും ഏഴ് ലക്ഷം രൂപയുമാണ് മോഷണം പോയത്. എന്നാല്‍ ഇതില്‍ നിന്നും ഏഴര കിലോ സ്വര്‍ണം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.


Related News: ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords: Kasaragod, Kerala, Cheruvathur, Bank, Robbery, Accuse, Cherkala, Rajadhani. 

കോണ്‍ഗ്രസ് യുവനേതാവ് കൈതക്കാട്ടെ അനൂപ് ലീഗില്‍ചേര്‍ന്നു

$
0
0
ചെറുവത്തൂര്‍: (www.kasargodvartha.com 13/10/2015) ചെറുവത്തൂര്‍ കൈതക്കാട്ടെ കോണ്‍ഗ്രസ് യുവ നേതാവായ അനൂപ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് മുസ്ലിം ലീഗില്‍ചേര്‍ന്നു. കൈതക്കാട് വാര്‍ഡിലെ അനൂപാണ് ലീഗില്‍ ചേര്‍ന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ഈ സാഹചര്യത്തില്‍ ലീഗ് മാത്രമാണ് ആശ്രയമെന്നും വ്യക്തമാക്കിക്കൊണ്ടാണ് രാജി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ലത്വീഫ് നീലഗിരി അനൂപിന് അംഗത്വം നല്‍കി. ലീഗിന്റെ സിറ്റിംഗ് സീറ്റായ കൈതക്കാട്ട് ഇത്തവണ സംവരണ മണ്ഡലമാണ്. ഇവിടെ മത്സരിക്കുന്നതിന് വേണ്ടിയാണ് അനൂപ് കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച് ലീഗില്‍ചേര്‍ന്നതെന്നാണ് നാട്ടിലുള്ള പ്രചാരണം.


Keywords: Cheruvathur, Congress, Muslim League, Kasaragod, Kerala, Youth congress leader joins IUML

ഗ്രാമപഞ്ചായത്തുകളിലേക്ക് പത്രികകള്‍ 2076 ആയി, ജില്ലാ പഞ്ചായത്തിലേക്ക് 21 പത്രികകള്‍ കൂടി സമര്‍പ്പിച്ചു

$
0
0
കാസര്‍കോട്: (www.kasargodvartha.com 13/10/2015) നവംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളിലേക്കായി 2076 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ചൊവ്വാഴ്ച 1533 പത്രികകളാണ് സമര്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് 21 സ്ഥാനാര്‍ത്ഥികളാണ് ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ 3-ാം ഡിവിഷനായ എടനീറിലേക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി ടി സനോജ്, പതിനൊന്നാം ഡിവിഷനായ മടിക്കൈയിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി എം കേളുപ്പണിക്കര്‍, പതിനാറാം ഡിവിഷനായ കുമ്പളയിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി സുബൈര്‍, സി.പി.എം സ്ഥാനാര്‍ത്ഥി രമേഷ, പതിമൂന്നാം ഡിവിഷനായ ഉദുമയിലേക്ക് പി.ഡി.പി സ്ഥാനാര്‍ത്ഥി മുഹമ്മദ് കുഞ്ഞി, അഞ്ചാം ഡിവിഷനായ ബേഡകത്തിലേക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി എം. നാരായണന്‍, നാലാം ഡിവിഷനായ ദേലമ്പാടിയിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി അഡ്വ. എ.പി ഉഷ, രണ്ടാം ഡിവിഷനായ പുത്തിഗെയിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി ബേബി ഷെട്ടി, സി.പി.എം സ്ഥാനാര്‍ത്ഥി ദേവകി, ഒന്നാം ഡിവിഷനായ വോര്‍ക്കാടിയിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ്, ആറാം ഡിവിഷനായ കള്ളാറിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി സതി, ഏഴാം ഡിവിഷനായ ചിറ്റാരിക്കാലിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെര്‍ലി, എട്ടാം ഡിവിഷനായ കരിന്തളത്തേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി ജോസ് പതാലില്‍, സി.പി.എം സ്ഥാനാര്‍ത്ഥി കെ.പി നാരായണന്‍, പത്താം ഡിവിഷനായ ചെറുവത്തൂരിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി പി.സി സുബൈദ, സി.പി.എം സ്ഥാനാര്‍ത്ഥി പി. ശ്യാമള, ഒമ്പതാം ഡിവിഷനായ പിലിക്കോടിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി പി.പി പ്രസന്ന കുമാരി, സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ ലക്ഷ്മി, സി.പി.എം സ്ഥാനാര്‍ത്ഥി പി.പി പ്രസന്ന കുമാരി, പന്ത്രണ്ടാം ഡിവിഷനായ പെരിയയിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി ഡോ: വി.പി.പി മുസ്തഫ,  സി.പി.എം സ്ഥാനാര്‍ത്ഥി കെ. കുഞ്ഞിരാമന്‍, പതിനൊന്നാം ഡിവിഷനായ മടിക്കൈയിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥി വി. വേണു എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ കാറഡുക്ക 27, നീലേശ്വരം 7, കാസര്‍കോട് 20, പരപ്പ 17, മഞ്ചേശ്വരം 19, കാഞ്ഞങ്ങാട് 22 പത്രികകളും സമര്‍പ്പിച്ചു. മൂന്ന് മുനിസിപ്പാലിറ്റികളിലായി 264 പത്രികകളാണ് സമര്‍പ്പിച്ചത്. കാസര്‍കോട് 67, കാഞ്ഞങ്ങാട് 128, നീലേശ്വരം 69 എന്നിങ്ങനെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്.


Keywords: Kasaragod, Kerala, Election-2015, Candidates, CPM, Congress, BJP, 21 nominations for District Panchayath. 

കുറാ തങ്ങള്‍ ബേഡഡുക്ക - കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് ഖാസി

$
0
0
കുണ്ടംകുഴി: (www.kasargodvartha.com 13/10/2015) ബേഡഡുക്ക - കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ വിയോഗം മൂലം ഒഴിവുവന്ന ഖാസി സ്ഥാനത്തേക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി (കുറാ തങ്ങള്‍) തങ്ങളെ സംയുക്ത ജമാഅത്ത് യോഗം തിരഞ്ഞെടുത്തു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ബുഖാരിയുടെ പുത്രനാണ് അദ്ദേഹം.

ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍നിന്ന് മതപഠനം പൂര്‍ത്തിയാക്കി ഉള്ളാളില്‍ മൂന്നുവര്‍ഷം സേവനമനുഷ്ഠിക്കുകയും ശേഷം കര്‍ണാടകയിലെ പുത്തൂരിനടുത്ത് കുറത്ത് മഹല്ലില്‍ സേവനം തുടരുകയും ചെയ്തുവരുന്നു. അതിനാല്‍ കുറാ തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനാണദ്ദേഹം.

നിലവില്‍ ഉള്ളാള്‍ സംയുക്ത ജമാഅത്ത് ഉള്‍പെടെ നൂറിലധികം മഹല്ലുകളിലെ ഖാസിയാണ്.
യോഗം സംയുക്ത ജമാഅത്ത് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുഞ്ഞി ഹാജി ബാവിക്കര, ആദം ഹാജി, അഹമ്മദ് കുഞ്ഞി ഹാജി മരുതടുക്കം, ഇബ്‌റാഹിം മരുതടുക്കം, അബ്ദുല്‍ അസീസ് സൈനി, അശ്‌റഫ് ഇംദാദി, ബേത്തലം മുഹമ്മദ്കുഞ്ഞി, മൊയ്തു കാട്ടിപ്പാറ, അബ്ദുല്ലക്കുഞ്ഞി തലേക്കുന്ന്, അസ്‌ലം ബാവിക്കരയടുക്കം, അശ്‌റഫ് മുനമ്പം, ലത്വീഫ് പള്ളഞ്ചി, സി.എ മുഹമ്മദ്കുഞ്ഞി കുണ്ടംകുഴി, റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുല്ല പെരിയത്ത്, ഇമാം അലി ചാപ്പക്കല്‍, ബശീര്‍ മുനമ്പം, ഹമീദ് മാണിമൂല, മുഹമ്മദ് അമാനി ബെളിഞ്ചം, ശാഫി കരിവേടകം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. അശ്‌റഫ് സഖാഫി തലേക്കുന്ന് സ്വാഗതവും കെ.കെ അബ്ബാസ് നന്ദിയും പറഞ്ഞു.

Kura Thangal to take charge of Bedadukka, Kuttikol Qazi

Keywords: Kundamkuzhi, Kasaragod, Kerala, Kura Thangal, Bedadukka, Kuttikol, Kura Thangal to take charge of Bedadukka, Kuttikol Qazi. 

കുടക് യുവതിയുമായുള്ള വിവാഹം നടക്കാനിരിക്കെ കുണ്ടംകുഴിയിലെ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍; കടബാധ്യത ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ്

$
0
0
കുണ്ടംകുഴി: (www.kasargodvartha.com 13/10/2015) കുടക് യുവതിയുമായുള്ള വിവാഹം നടക്കാനിരിക്കെ കുണ്ടംകുഴിയിലെ ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ പുഷ്പയുടെ മകന്‍ വിവേകിനെയാണ് (29) തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടക് സ്വദേശിനിയായ യുവതിയുമായി വിവേകിന്റെ വിവാഹം നവംബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മാതാവ് പുഷ്പ കൂലിപ്പണിക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ വിവേക് വീട്ടില്‍ തനിച്ചായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞ് പുഷ്പ തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്ത് അടുക്കളയിലേക്കുള്ള വാതില്‍ പൂട്ടിക്കിടക്കുന്നത് കണ്ടു. പുഷ്പ ജനലിലൂടെനോക്കിയപ്പോഴാണ് വിവേകിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

നിലവിളികേട്ട് പരിസരവാസികളെത്തുകയും വാതില്‍ തുറന്ന് അകത്തുകയറുകയും ചെയ്തപ്പോഴേക്കും വിവേക് മരണപ്പെട്ടതായി വ്യക്തമായി. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിവേക് സാമ്പത്തിക ബാധ്യതമൂലം കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. മദ്യപാനശീലവും വിവേകിനുണ്ടായിരുന്നു. വിനീത ഏക സഹോദരിയാണ്.

Keywords: Kundamkuzhi, Suicide, Obituary, Kasaragod, Kerala, Vivek, Man found dead hanged

തൃക്കരിപ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

$
0
0
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/10/2015) പഞ്ചായത്തിലെ 21 ല്‍ എഴ് വാര്‍ഡുകളിലെ ബി ജെ പി പ്രഖ്യാപിച്ച ഒന്നാം ഘട്ട സ്ഥാനാര്‍ഥികള്‍ പത്രികസമര്‍പ്പിച്ചു. ഏഴാം വാര്‍ഡില്‍ കൂവാരത്ത് രാജന്‍, എട്ടില്‍ പ്രസീത ശ്രീധരന്‍, ഒമ്പതില്‍ കപ്പച്ചേരി ജനാര്‍ദ്ദനന്‍, പത്തില്‍ കെ കെ കുഞ്ഞികൃഷ്ണന്‍ നായര്‍, 12ല്‍ കെ വി ദേവകി, 13ല്‍ പി വിമോനിഷ, 21 ല്‍ വി വി രാഘവന്‍ എന്നിവരാണ് തിങ്കളാഴ്ച തെഞ്ഞെടുപ്പ് വരണാധികാരി ടി വി പ്രഭാകരന്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

ബി ജെ പി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയാണ് പത്രിക നല്‍കിയത്. പ്രകടനത്തിന് ബി ജെ പി ജില്ലാ സെക്രട്ടറി ടി കുഞ്ഞിരാമന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ പി ഹരിഷ്‌കുമാര്‍ കെ കുഞ്ഞിരാമന്‍, കുവാരത്ത് മനോഹരന്‍, യു രാജന്‍, ടി ഗംഗാധരന്‍, എ വി സുധാകരന്‍, ഇ രാമചന്ദ്രന്‍, എം പി ഭാസ്‌കരന്‍, കെ രവിന്ദ്രന്‍, ഷിബിന്‍ ഒളവറ, മനോഹരന്‍ കുറ്റിച്ചി എന്നിവര്‍ നേതൃത്വം നല്‍കി. രണ്ടാംഘട്ട പത്രിക സമര്‍പണം അടുത്ത ദിവസം നടക്കും.

Keywords: Trikaripur, BJP, Election-2015, Kasaragod, Kerala, BJP candidates nomination submitted

'നുകം'പത്ര-മാസിക പ്രകാശനം ചെയ്തു

$
0
0
കാസര്‍കോട്: (www.kasargodvartha.com 13/10/2015) ഹേരൂര്‍ മീപ്പിരി ജി.വി.എച്ച്.എസ്.എസ്. സ്‌കൂളിന്റെയും നാടിന്റെയും സമഗ്രചരിത്രം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി പുറത്തിറക്കിയ 'നുകം'പത്ര-മാസിക എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.ബാലന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.

മഞ്ചേശ്വരം ബി.പി.ഒ. വിജയകുമാര്‍ ഏറ്റുവാങ്ങി. ചന്ദ്രന്‍ മുട്ടത്ത് മാസിക പരിചയപ്പെടുത്തി. പി.ടി.എ. പ്രസിഡണ്ട് സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സരിത. എം.ടി, ഷീജ കെ.എ, കെ.നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍. സുധാകര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
Kasaragod, Kerala, Release, Nukam, Masika, Project, School, 'Nukam' Masika released.

Keywords: Kasaragod, Kerala, Release, Nukam, Masika, Project, School, 'Nukam' Masika released.

    കാസര്‍കോട് നഗരസഭയില്‍ എസ് ഡി പി ഐ അഞ്ചിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

    $
    0
    0
    കാസര്‍കോട്: (www.kasargodvartha.com 13/10/2015)കാസര്‍കോട് നഗരസഭയില്‍ എസ് ഡി പി ഐ അഞ്ചിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചേരങ്കൈ വെസ്റ്റ് ഒന്നാം വാര്‍ഡില്‍ എസ് ഡി പി ഐ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കസുവിന്റെ ഭാര്യ ആഇശ സിദ്ദിഖ്, 21-ാം വാര്‍ഡായ ഹൊന്നമൂലയില്‍ എസ് ഡി പി ഐ മുന്‍സിപ്പല്‍ പ്രസിഡന്റ് സമീര്‍ എന്നിവര്‍ മത്സരിക്കും.

    32-ാം വാര്‍ഡായ താലൂക്ക് ഓഫീസ് വാര്‍ഡില്‍ ബഷീറും, 25-ാം വാര്‍ഡായ ബാങ്കോട് ജുനൈദ ഫൈസലും, 38-ാം വാര്‍ഡായ കടപ്പുറം ലൈറ്റ് ഹൗസില്‍ അബൂസാലിഹും മത്സരിക്കും. മറ്റു വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

    Kasaragod, Kerala, SDPI, Election-2015, KMC: SDPI candidates for 5 wards, Kooliokkad.


    Keywords: Kasaragod, Kerala, SDPI, Election-2015, KMC: SDPI candidates for 5 wards, Kooliokkad.
    Viewing all 67200 articles
    Browse latest View live


    <script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>