കുമ്പള: (www.kasargodvartha.com 13/10/2015) പൂക്കട്ട അമ്പലടുക്ക ഗ്രൗണ്ട് പ്രശ്‌നത്തില്‍ പഞ്ചായത്ത് ഭരണം നടത്തിയ മുസ്ലിം ലീഗ് ഭരണ സമിതി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കുമ്പള ഉളുവാറില്‍ ലീഗ് പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും ചേര്‍ന്ന് പൗരമുന്നണി രൂപീകരിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഉളുവാറിലെ സിദ്ദിഖിന്റെ ഭാര്യ അസ്മയാണ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.
ഇവിടത്തെ ആരാധനാലയ കമ്മിറ്റി, പഞ്ചായത്തിന്റെ കീഴിലുള്ള 17 ഏക്കര്‍ സ്ഥലവും റവന്യു വകുപ്പിന്റെ കീഴില്‍ കയ്യിലുള്ള സ്ഥലവും അടക്കം 40 ഏക്കറോളം കയ്യേറി മതില്‍കെട്ടിയതിനെതിരെ നാട്ടുകാരില്‍ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പിന്നീട് കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഒരു നടപടിയും പിന്നീട് ഉണ്ടായില്ലെന്നാണ് പൗരമുന്നണി പ്രവര്‍ത്തകര്‍ പറയുന്നത്.
ലീഗിന്റെ കുത്തകയായ ഈ വാര്‍ഡില്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍, മറ്റൊരു ഭാരവാഹിയായ കെ എച്ച് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പൗരമുന്നണിയുണ്ടാക്കി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. ഉളുവാര്‍ ജംഗ്ഷന്‍ ഗ്രൗണ്ടില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.
Keywords: Rebel, Uluwar, Uluvar, Kumbala, Kasaragod, Election-2015, Kerala, Muslim-league, CPM, Ground issue: Rebel in Uluwar, South India.